രാവണന് രാമനെങ്കില്‍ സഞ്ജുവിന് ജാന്‍സണ്‍

തുടര്‍ച്ചയായ രണ്ട് സെഞ്ചുറി എന്ന നേട്ടം സ്വന്തമാക്കിയതിന് തൊട്ട് പിന്നാലെ തുടര്‍ച്ചയായ ഡക്ക് എന്ന നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യയുടെ മലയാളി താരം സഞ്ജു സാംസണ്‍. സൗത്ത് ആഫ്രികയുമായുള്ള നാല് ടി20 സീരിസിന്റെ മൂന്നാം മത്സരത്തില്‍ വെറും രണ്ട് പന്തില്‍ പൂജ്യം സ്‌കോര്‍ നേടിയാണ് സഞ്ജു മടങ്ങിയത്. രണ്ടാം മത്സരത്തിലും സഞ്ജുവിനെ പുറത്താക്കിയത് മാര്‍ക്കോ ജാന്‍സണ്‍ ആണ് എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം.

നിലവില്‍ കളി തുടരുമ്പോള്‍ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ 6 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 70 റണ്‍സ് ആണ് നേടിയത്. ഈയിടെ ടി20 അന്താരാഷ്ട്ര മത്സരങ്ങളില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ നാല് ഡക്ക് റജിസ്റ്റര്‍ ചെയ്യുന്ന ആദ്യ ഇന്ത്യന്‍ കളിക്കാരനായി ടീം ഇന്ത്യയുടെ ബാറ്റര്‍ സഞ്ജു സാംസണ്‍ റെക്കോഡ് സൃഷ്ടിച്ചിരുന്നു. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ ഗ്‌കെബെര്‍ഹയിലെ സെന്റ് ജോര്‍ജ്‌സ് പാര്‍ക്കില്‍ നടന്ന രണ്ടാം ടി20യിലാണ് അദ്ദേഹത്തിന്റെ ഈ നാണംകെട്ട റെക്കോഡ് പിറന്നത്.

തുടര്‍ച്ചയായ രണ്ട് സെഞ്ചുറികളോടെ പെട്ടെന്ന് തന്നെ വാര്‍ത്തകളില്‍ നിറഞ്ഞ സഞ്ജു മാര്‍ക്കോ ജാന്‍സന്റെ പന്തിലാണ് കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ ബൗള്‍ഡ് ആയി മടങ്ങിയത്. കഴിഞ്ഞ മത്സരത്തില്‍ വെറും മൂന്ന് പന്തുകള്‍ മാത്രം നേരിട്ട സാംസണ്‍ ഒരു ബിഗ് ഷോട്ട് കളിക്കാന്‍ ശ്രമിക്കവെയാണ് ഔട്ട് ആയത് അതേ തെറ്റ് തന്നെ വീണ്ടും ആവര്‍ത്തിക്കുന്നതാണ് നമ്മള്‍ കാണുന്നത്. ഈ നില തുടര്‍ന്നാല്‍ ഇത്രയും കാലം പിന്തുണച്ച ആരാധകര്‍ തന്നെ കൈവിടുന്ന കൂട്ടത്തിലാണ്.

Latest Stories

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ