നാളുകൾ ഏറെയായി ഇന്ത്യൻ ടീമിൽ മോശമായ പ്രകടനം കാഴ്ച വെക്കുന്ന താരമാണ് വിക്കറ്റ് കീപ്പർ റിഷഭ് പന്ത്. എന്നാൽ ബിസിസിഐ തുടരെ അദ്ദേഹത്തിന് അവസരങ്ങൾ നൽകുകയാണ്. പക്ഷെ സഞ്ജുവിന്റെ കാര്യത്തിൽ ആകട്ടെ ഒരുപാട് അവസരങ്ങൾ ബിസിസിഐ നൽകിയിരുന്നില്ല. കഴിഞ്ഞ വർഷം സഞ്ജുവിനെ സംബന്ധിച്ച് ഏറ്റവും മികച്ച വർഷമായിരുന്നു. ടി-20 ലോകകപ്പ് നേടുകയും, അവസാനമായി കളിച്ച അഞ്ച് ടി-20 മത്സരങ്ങളിൽ നിന്ന് 3 സെഞ്ചുറികൾ നേടാനും അദ്ദേഹത്തിന് സാധിച്ചു.
ഫെബ്രുവരിയിൽ നടക്കുന്ന ചാമ്പുൻസ് ട്രോഫിയിൽ റിഷഭ് പന്തിന് പകരം സഞ്ജുവിനെ തിരഞ്ഞെടുക്കണം എന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്. അദ്ദേഹത്തിന്റെ യുട്യൂബ് ചാനൽ വഴിയാണ് ഇത് പറഞ്ഞത്.
ഹർഭജൻ സിംഗ് പറയുന്നത് ഇപ്രകാരം:
” ചാമ്പ്യൻസ് ട്രോഫിയിൽ റിഷഭ് പന്തിനു പകരം തിരഞ്ഞെടുക്കേണ്ടത് സഞ്ജു സാംസണെയാണ്. ദക്ഷിണാഫ്രിക്കയിൽ സഞ്ജു മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഓസ്ട്രേലിയയിൽ റിഷഭ് പന്തിന്റെ മികച്ച പ്രകടനം വർഷങ്ങൾക്ക് മുമ്പാണ്. അതിനാൽ റിഷഭ് പന്തിന് വിശ്രമം നൽകിയാൽ അത്ഭുതപ്പെടേണ്ടതില്ല. പന്തിനെ തിരഞ്ഞെടുത്താൽ സിലക്ടർമാർ വലിയ വില കൊടുക്കേണ്ടി വരും” ഹർഭജൻ സിംഗ് പറഞ്ഞു.