മനോഹര ഷോട്ടുകൾ കളിക്കുന്ന കാര്യത്തിൽ രോഹിത്ത് പിക്കാസോ ആണെങ്കിൽ സഞ്ജു അയാളുടെ മാസ്റ്റർ, നടന്നത് ആരാധകർ ആഗ്രഹിച്ച ദി മലയാളി ഷോ

രോഹിത് ശർമ്മയെക്കുറിച്ച് എപ്പോഴൊക്കെ പറഞ്ഞാലും അദ്ദേഹത്തിന്റെ വിരോധികൾ പോലും സമ്മതിച്ച് തരുന്ന ഒരു കാര്യമുണ്ട്, ഫോമിൽ ബാറ്റ് ചെയ്യുന്ന അയാളെ തടയാൻ അല്ലെങ്കിൽ ജയിക്കാൻ ആർക്കും പറ്റില്ല എന്നുള്ളത്. ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ മൂന്ന് ഇരട്ട സെഞ്ച്വറി നേട്ടം സ്വന്തമാക്കിയിട്ടുള്ള ഏക താരം ക്രീസിൽ ഉറച്ചാൽ ഒരു ശക്തിക്കും ജയിക്കാൻ സാധികാത്ത ഒരു വന്മരമായി അയാൾ മാറും. ആ ബാറ്റിൽ നിന്ന് പിറക്കുന്ന സിക്സിനൊക്കെ മറ്റെന്തിനേക്കാളും ചന്തം ഉണ്ടാകും. എതിരാളികൾ വരെ ആ ചന്തം ആസ്വദിക്കും. മനോഹര ഷോട്ടുകൾ കളിക്കുന്ന കാര്യത്തിൽ രോഹിത് ശർമ്മയെ പിക്കാസോ ആയി വിശേഷിപ്പിക്കാം എങ്കിൽ അയാൾക്ക് ചേരുന്ന ഒരു പകരക്കാരനായി നമുക്ക് സഞ്ജു സാംസണെ പറയാം.

കാഴ്ചയിൽ രോഹിത്തിന്റെ പോലെ തന്നെ അലസം എന്നൊക്കെ തോന്നിയേക്കാവുന്ന ശൈലിയിൽ ക്രീസിൽ എത്തുന്ന അയാൾ ഫോമിൽ ആണെങ്കിൽ ആ ബാറ്റും ശബ്ദിച്ച് തുടങ്ങും. ആ സമയം അയാളുടെ മുന്നിൽ യാതൊരു തടസങ്ങൾക്കും സ്ഥാനമില്ല. മുന്നിൽ ഉള്ള ഏതൊരു തടസത്തെയും കടന്ന് എന്താണോ തന്റെ കടമ അയാൾ നിറവേറ്റും. കാഴ്‌ചകക്കാരുടെ കണ്ണിന് പൂർണ ആസ്വാദനം നൽകുന്ന ഷോട്ടുകൾ കളിക്കുമ്പോൾ ആരാധകർ രോഹിത്തിന്റെ ഓർക്കും. ഇന്നലെ ബംഗ്ലാദേശിനെതിരെ 19 പന്തിൽ 29 റൺസ് നേടിയ അയാളുടെ ഇന്നിംഗ്സ് അത് പോലെ ഒന്നായിരുന്നു.

ഇത്തവണയും അയാൾ ഒരു കാര്യം മറന്നില്ല, അയാളുടെ ബാറ്റിംഗ് ശൈലിയിൽ യാതൊരു വ്യത്യാസവും വരുത്താതെ എന്താണോ സഞ്ജു ഉണ്ടാക്കിയ ഐഡന്റിറ്റി അതിൽ തന്നെ അയാൾ കളിച്ചു. സഞ്ജു അടിച്ച 6 ബൗണ്ടറികൾ, ആ ആറിനും വ്യത്യസ്തത ഉണ്ടായിരുന്നു. കാഴ്ചക്കാരെ കൊണ്ട് ഒരു “വൗ” പറയിപ്പിക്കുന്ന രീതിയിൽ ഉള്ള ചന്തമുള്ള ഷോട്ടുകൾ ആയിരുന്നു എല്ലാം. അതിനാൽ തന്നെ സമീപകാലത്ത് അദ്ദേഹം ടീമിനായി നടത്തിയ ഏറ്റവും മികച്ച പ്രകടനമായി ഇന്നലത്തെ പ്രകടനത്തെ പറയാൻ സാധിക്കും.

ഓപ്പണിംഗിന് ഇറങ്ങി ഇയാൾക്ക് എന്ത് ചെയ്യാൻ പറ്റും എന്ന് ചോദിച്ചവരുടെ മുന്നിൽ കളിച്ച ഈ മികച്ച ഇന്നിംഗ്സ് സഞ്ജുവിനെ മുന്നോട്ടുള്ള മത്സരങ്ങളിലും സഹായിക്കും. മത്സരം ഫിനിഷ് ചെയ്യാനുള്ള മികവിലേക്ക് കൂടി സഞ്ജു എത്തിയാൽ പിന്നെ കാര്യങ്ങൾ സെറ്റ്. സഞ്ജുവിന് ഇതല്ല ഇതിന് അപ്പുറവും സാധിക്കും, അയാൾ അതിന് വിചാരിക്കണം എന്നത് മാത്രം…

Latest Stories

ഇത് എന്റെ പുനർജ്ജന്മം, നന്ദി പറയേണ്ടത് ആ താരത്തോട്; മത്സരശേഷം വരുൺ ചക്രവർത്തി പറയുന്നത് ഇങ്ങനെ

ഗ്വാളിയോറിലേത് സാമ്പിള്‍ മാത്രം, ഗംഭീര്‍ ആ ഉറപ്പ് നല്‍കി കഴിഞ്ഞു, വൈകാതെ നാം സഞ്ജുവിന്റെ വിശ്വരൂപം കാണും!

സ്‌ക്രിപ്റ്റ് ലോക്ക്ഡ്, മലയാളത്തിലെ ക്ലാസിക് ക്രിമിനല്‍ ഈസ് കമിംഗ് ബാക്ക്; ട്രെന്‍ഡ് ആയി 'ദൃശ്യം 3'

വൈദിക സ്ഥാനത്തുനിന്നും നേരിട്ട് കര്‍ദിനാള്‍ പദവിയിലേക്ക്; മലയാളിയായ ജോര്‍ജ് ജേക്കബ് കൂവക്കാട്ടിന് സ്ഥാനക്കയറ്റം നല്‍കി മാര്‍പാപ്പ; പിറന്നത് പുതു ചരിത്രം

'എഡിജിപിയെ മാറ്റിയത് കൃത്യ സമയത്ത്, നടപടി ആണെന്നും അല്ലെന്നും വ്യാഖ്യാനിക്കാം'; സിപിഐയിൽ നിന്ന് സമ്മർദ്ദമുണ്ടായിരുന്നില്ലെന്നും എംവി ഗോവിന്ദൻ

സാക്ഷാൽ ഡ്വെയ്ൻ ബ്രാവോക്കും ബ്രെറ്റ് ലീക്കും ആൻറിക് നോർട്ട്ജെക്കും പോലെ സാധിക്കാത്തത്, ആദ്യ മത്സരത്തിൽ തന്നെ ഞെട്ടിച്ച് മായങ്ക് യാദവ്; ഇനി ചെക്കൻ ഭരിക്കും നാളുകൾ

അപൂര്‍വമായി വീണുകിട്ടുന്ന അവസരങ്ങളിലൂടെ കരിയര്‍ മുന്നോട്ട് കൊണ്ട് പോകണം, എങ്കിലും പ്രതിഭയില്‍ ആരുടേയും പിന്നിലല്ല

നടന്‍ ടിപി മാധവന്‍ ഗുരുതരാവസ്ഥയില്‍

ജയിക്കാന്‍ ബോളിനേക്കാള്‍ കുറവ് റണ്‍സ് മതിയെന്നിരിക്കെ എന്തിനായിരുന്നു ആ ഷോട്ട്

ബലാല്‍സംഗക്കേസ്; നടന്‍ സിദ്ദിഖ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും