പന്ത് പ്രതിരോധിക്കാന്‍ ആയിരുന്നെങ്കില്‍ ക്രീസില്‍നിന്ന് ആയിക്കൂടായിരുന്നോ..; രോഹിത്തിനെതിരെ മുന്‍ താരം

ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ വീണ്ടും നിരാശപ്പെടുത്തി. ആദ്യ ഇന്നിംഗ്സില്‍ അക്കൗണ്ട് തുറക്കുന്നതില്‍ പരാജയപ്പെട്ട താരം രണ്ടാം ഇന്നിംഗ്സില്‍ 8 റണ്‍സ് മാത്രമാണ് ഇന്ത്യന്‍ നായകന് നേടാനായത്. കിവി ബോളര്‍മാര്‍ക്കെതിരെ ആക്രമണോത്സുകത കാണിക്കാന്‍ താരം ശ്രമിച്ചുവെങ്കിലും ക്രീസിന് പുറത്ത് നിന്ന് പന്ത് പ്രതിരോധിക്കുന്നതില്‍ പരാജയപ്പെട്ടു.

മിച്ചല്‍ സാന്റ്‌നറുടെ പന്തില്‍ ക്രീസ് വിട്ടിറങ്ങിയ രോഹിത് ഒരു വലിയ ഷോട്ടിന് അടിക്കുന്നതിനുപകരം, പന്തിനെ പ്രതിരോധിച്ചത് വില്‍ യങ്ങിന് ഒരു അനായാസ ക്യാച്ച് നല്‍കി. ഇന്ത്യന്‍ മുന്‍ താരം ആകാശ് ചോപ്ര താരത്തിന്റെ ഈ നീക്കത്തെ വിമര്‍ശിച്ചു.

”നിങ്ങള്‍ക്ക് പന്ത് പ്രതിരോധിക്കാന്‍ ആഗ്രഹിക്കുമ്പോള്‍, അത് ക്രീസില്‍ നിന്ന് ചെയ്യുക. പന്ത് പ്രതിരോധിക്കാന്‍ ട്രാക്കില്‍ ഇറങ്ങാനാകില്ല. ഇത് രോഹിത് ശര്‍മ്മയുടെ പുറത്താകലിന് കാരണമായി’ ആകാശ് ചോപ്ര ജിയോസിനിമയില്‍ പറഞ്ഞു.

നാലാം ഇന്നിംഗ്സില്‍ 359 റണ്‍സ് പിന്തുടര്‍ന്ന രോഹിത് ഒന്നാം വിക്കറ്റില്‍ യശസ്വി ജയ്സ്വാളിനൊപ്പം 34 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

Latest Stories

"ഞങ്ങൾ യമാലിനെ സൂക്ഷിച്ചിരുന്നു, അത്രയും പ്രധാനപ്പെട്ട താരമായി മാറി ലാമിന്: ഹാൻസി ഫ്ലിക്ക്

ലോറൻസ് ബിഷ്‌ണോയിയെ സ്ഥാനാർഥിയാക്കി ഉത്തര്‍ ഭാരതീയ വികാസ് സേന; നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നാമനിർദേശ പത്രിക വാങ്ങി

പൂനെ ടെസ്റ്റ്: 12 വര്‍ഷത്തിന് ശേഷം അത് സംഭവിച്ചു, തലകുനിച്ച് ടീം ഇന്ത്യ

'പുസ്തകത്തിലെ പരാമർശം വ്യക്തിപരം, യോജിപ്പ് പ്രസ്ഥാനത്തിന്റെ രാഷ്ട്രീയത്തിൽ'; പി ജയരാജൻ്റെ പുസ്തകം പ്രകാശനം ചെയ്ത് മുഖ്യമന്ത്രി

ഹോർഹെ പേരേര ഡയസിന് ബ്ലാസ്റ്റേഴ്സിനോട് എന്താണിത്ര കലിപ്പ്? പകക്ക് പിന്നിൽ പ്രമുഖ മലയാളം കമന്റേറ്ററോ?

പൊട്ടിക്കരഞ്ഞാലും ഗുണങ്ങൾ ഏറെ; അറിഞ്ഞിരിക്കാം...

ഒപ്പമുണ്ട് പാർട്ടി; പിപി ദിവ്യക്കെതിരെ ഉടൻ നടപടിയില്ല, നിയമപരമായ കാര്യങ്ങള്‍ നടക്കട്ടെയെന്ന് സിപിഎം സെക്രട്ടേറിയറ്റ്

'നൃത്തം ചെയ്യുന്നതിനിടെ തെന്നി വീണു, പതറാതെ നൃത്തം തുടർന്ന് വിദ്യ ബാലൻ'; വീഡിയോ വൈറൽ

'വീട്ടിൽ നിന്ന് പുറത്താക്കി, എല്ലാം അവസാനിപ്പിക്കുന്നു'; കരഞ്ഞ് മുടി മുറിച്ച് വിവാദ യൂട്യൂബർ 'തൊപ്പി'

'നിവേദനം നൽകാൻ എത്തിയവരെ അധിക്ഷേപിച്ചു'; സുരേഷ് ഗോപിക്കെതിരെ പ്രധാനമന്ത്രിക്ക് പരാതി നൽകി ബിജെപി നേതാവ്