ഏകദിനത്തിൽ യോഗ്യന്മാരായ താരങ്ങളെ മാറ്റിയാൽ ഇങ്ങനെ ആകും അവസ്ഥ; സഞ്ജുവിന് അവസരം നൽകാത്തതിൽ വൻ ആരാധക പ്രതിഷേധം

ഇന്നലെ നടന്ന ശ്രീലങ്കയുമായുള്ള മത്സരത്തിൽ 110 റൺസിന്‌ തോറ്റ് പരമ്പര നഷ്‌ടമായ ഇന്ത്യൻ ടീമിനെതിരെ വിമർശനങ്ങൾ ശക്തമാണ്. പുതിയ പരിശീലകനായ ഗൗതം ഗംഭീറിന് ടി-20 യിൽ മികച്ച വിജയം നേടാനായി. എന്നാൽ അത് ഏകദിനത്തിൽ ആവർത്തിക്കാൻ പരിശീലകന് സാധിക്കാതെ പോയി. ബോളിങ്ങിൽ മികച്ച പ്രകടനങ്ങൾ തന്നെ ആണ് താരങ്ങൾ കാഴ്ച വെച്ചത്. എന്നാൽ ബാറ്റിങ്ങിൽ വേണ്ടത്ര മികച്ച പ്രകടനം നടത്താൻ സാധിച്ചില്ല.

ടീമിൽ ഏറ്റവും വിമർശനങ്ങൾ നേരിടുന്നത് ഇന്ത്യൻ വിക്കറ്റ് കീപ്പിങ് ബാറ്റ്‌സ്മാന്മാർ ആണ്. ആദ്യ രണ്ട് മത്സരങ്ങളിലും കെ എൽ രാഹുൽ ആയിരുന്നു കീപ്പറായി നിന്നത്. എന്നാൽ താരത്തിന് കീപ്പിങ്ങിലും ബാറ്റിങ്ങിലും മോശ പ്രകടനമാണ് കാഴ്ച വെച്ചത്. അത് കൊണ്ടാണ് താരത്തിന് പകരം റിഷബ് പന്തിനെ അവസാന ഏകദിനത്തിൽ അവസരം നൽകിയത്. എന്നാൽ കാര്യങ്ങൾക്ക് മാറ്റം ഒന്നും സംഭവിച്ചില്ല. പന്ത് ബാറ്റിങ്ങിലും കീപ്പിങ്ങിലും നിറം മങ്ങിയിരുന്നു. ടീമിലെ താരങ്ങളുടെ മോശം പ്രകടനത്തിൽ ആരാധകർ വൻ രീതിയിൽ സമൂഹ മാധ്യമങ്ങളിലൂടെ വിമർശിച്ചിരുന്നു. മലയാളി താരം സഞ്ജു സാംസണ് എന്ത് കൊണ്ടാണ് ടീമിലേക്ക് എടുക്കാത്തത് എന്നാണ് എല്ലാവരുടെയും ചോദ്യം.

കഴിഞ്ഞ വർഷം നടന്ന സൗത്ത് ആഫ്രിക്കയുമായുള്ള ഏകദിന പരമ്പരയിൽ അവസാന മത്സരത്തിൽ സഞ്ജു സെഞ്ചുറി നേടിയിരുന്നു. അന്ന് അദ്ദേഹത്തിന്റെ ഇന്നിംഗ്‌സിനെ പ്രശംസിച്ച് ഒരുപാട് പേർ രംഗത്തും എത്തിയിരുന്നു. എന്നാൽ അദ്ദേഹത്തിനെ ടീം മാനേജ്‌മെന്റ് വേണ്ട രീതിയിൽ അല്ല ഉപയോഗിക്കുന്നത്. ഏകദിന ലോകകപ്പ് വരുമ്പോൾ ടി-20 യിലും, ടി-20 ലോകകപ്പ് വരുമ്പോൾ താരത്തിനെ ഏകദിന ടീമിലേക്കും ഇടും. സഞ്ജുവിനേക്കാൾ മികച്ച സ്‌കോറുകൾ ഇല്ലാത്ത ആൾ ആണ് റിഷബ് പന്ത്. അദ്ദേഹത്തിന് പിന്നെയും അവസരങ്ങൾ നൽകുന്നു. ഇനി അടുത്ത ഏകദിന ടി-20 മത്സരങ്ങളിൽ സഞ്ജു സാംസണ് പന്തിനു കൊടുക്കുന്നത് പോലെ അവസരങ്ങൾ കൊടുത്താൽ താരം ടീമിനെ വീണ്ടും ഉന്നതിയിൽ എത്തിക്കും എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു