ഒന്നാമന്മാരും ഒമ്പതാമന്മാരും ഏറ്റുമുട്ടിയാല്‍ ആരു ജയിക്കും ; കണക്കിലെ കളികളില്‍ ശ്രീലങ്കയേക്കാള്‍ മുന്നില്‍ ഇന്ത്യ

വെസ്റ്റിന്‍ഡീസ് മടങ്ങിയതിന് തൊട്ടുപിന്നാലെ ഇന്ത്യയിലെത്തുന്ന ശ്രീലങ്കയുമായി ട്വന്റി20 ക്രിക്കറ്റ് പരമ്പര തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. ഒമ്പതാം സ്ഥാനത്തുള്ള ശ്രീലങ്കയ്ക്ക് എതിരേ ലക്‌നൗവിലെ ഏകാന സ്‌റ്റേഡിയത്തില്‍ ഇന്ത്യ ഇറങ്ങുന്നത് ഐസിസി ലോകറാങ്കിംഗിലെ ഒന്നാം സ്ഥാനത്തെ ഊട്ടിയുറപ്പിക്കാനാകും.

ഇരു ടീമുകളും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ കൂടുതല്‍ വിജയവും കൂട്ടുവന്നത് ഇന്ത്യയ്ക്ക് ഒപ്പമായിരുന്നു. വെസ്റ്റിന്‍ഡീസിനെതിരേ ഒരു പരമ്പരയില്‍ സമ്പൂര്‍ണ്ണ വിജയം നേടിയ ശേഷമാണ് ഇന്ത്യ ഇറങ്ങുന്നത്. മറുവശത്ത് ഓസ്‌ട്രേലിയയോട് 4-1 ന് പരാജയം ഏറ്റുവാങ്ങിയ ശേഷമാണ് ശ്രീലങ്ക ഇന്ത്യയ്ക്ക് എതിരേ കളിക്കാന്‍ എത്തുന്നത്. രണ്ടു ടീമുകള്‍ക്കും പരിക്ക് നേരിടുകയാണ്. ദീപക് ചഹറിനും സൂര്യകുമാര്‍ യാദവിനും പരിക്കേറ്റത് ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. ശ്രീലങ്കയ്ക്ക് ആവിഷ്‌ക്ക ഫെര്‍ണാണ്ടോ, ഭാനുക രാജപക്‌സേ എന്നിവര്‍ ശ്രീലങ്കന്‍ നിരയിലും ഉണ്ടാകില്ല.

ഇരു ടീമുകളും തമ്മില്‍ 22 തവണ ഏറ്റുമുട്ടിയിട്ടുണ്ട്. ഇതില്‍ 14 തവണയും ജയിച്ചത് ഇന്ത്യയായിരുന്നു. ഏഴു തവണ ശ്രീലങ്കയും ജയിച്ചു. കൂടുതല്‍ തവണ ഇന്ത്യയാണ് ജയിച്ചതെങ്കിലും കഴിഞ്ഞ തവണ പരമ്പര 2-1 ന് ശ്രീലങ്ക ജയിച്ചിരുന്നു. നാളത്തെ മത്സരം നടക്കാനിരിക്കുന്ന ലക്‌നൗവിലെ ഏകാനാ സ്്‌റ്റേഡിയത്തില്‍ ഇരു ടീമും ഏഴു തവണ ഏറ്റുമുട്ടിയപ്പോള്‍ നാലു തവണ ഇന്ത്യയുടെ പക്ഷത്തായിരുന്നു ജയം. മുന്ന് തവണ ശ്രീലങ്കയും ജയിച്ചു.

Latest Stories

പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിന് നാളെ തുടക്കം; പ്രിയങ്കയുടെ സത്യപ്രതിജ്ഞയും നാളെ

പുതിയ പേര് പുതിയ ജേഴ്സി നമ്പർ, എന്നിട്ടും സഞ്ജു പഴയ സഞ്ജു തന്നെ; സർവീസസിനെതിരെയുള്ള വെടിക്കെട്ട് പ്രകടനം നടത്തിയത് ആ പേരുമായി

സീറോ ടു മാസ് ഹീറോ, പെർത്തിനെ തീപിടിപ്പിച്ച് യശ്വസി ജയ്‌സ്വാൾ; സെഞ്ചുറിക്കൊപ്പം തകർപ്പൻ നേട്ടവും

വഖഫ് സാമൂഹിക നീതിക്കെതിര്; രാജ്യത്തെ ഭരണഘടനയില്‍ സ്ഥാനമില്ല; പ്രീണനത്തിനായി കോണ്‍ഗ്രസ് നിയമങ്ങള്‍ ഉണ്ടാക്കിയെന്ന് പ്രധാനമന്ത്രി മോദി

മഹാരാഷ്ട്ര നിയമസഭയിലെ 'കനല്‍ത്തരി' കെടാതെ കാത്ത് സിപിഎം; ദഹാനുവിലെ സിറ്റിങ്ങ് സീറ്റ് നിലനിര്‍ത്തി; വിനോദ് ബിവ നികോലെ പരാജയപ്പെടുത്തിയത് ബിജെപിയെ

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം