ആദ്യം ബാറ്റ് ചെയ്ത് 200-ലധികം സ്കോർ നേടിയിട്ടും സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ നാല് വിക്കറ്റിന് തോറ്റ രാജസ്ഥാൻ റോയൽസിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾക്ക് മങ്ങൽ ഏറ്റിരിക്കുകയാണ്. ജോസ് ബട്ട്‌ലറും സഞ്ജു സാംസണും എസ്ആർഎച്ചിനെതിരെ മിന്നുന്ന അർധസെഞ്ചുറികളുമായി ഫോമിലേക്ക് മടങ്ങിയെത്തിയത് ടീമിന് വലിയ ആശ്വാസമായി. ബട്ട്‌ലർ 59 പന്തിൽ 95 റൺസ് നേടിയപ്പോൾ ക്യാപ്റ്റൻ സാംസൺ 38 പന്തിൽ 66* റൺസെടുത്ത്സീസണിലെ മോശം ഫോം അവസാനിപ്പിച്ചു.
എസ്‌ആർഎച്ചിനെതിരായ തകർപ്പൻ ഇന്നിങ്സിൽ നാല് ഫോറുകളും അഞ്ച് സിക്‌സറുകളും സാംസൺ അടിച്ചുകൂട്ടുകയും ചില വലിയ നാഴികക്കല്ലുകൾ സ്വന്തമാക്കുകയും ചെയ്തു. നാല് ബൗണ്ടറികളോടെ സാംസൺ ഐപിഎല്ലിൽ 300-ഫോർ എന്ന നേട്ടത്തിൽ എത്തി. അങ്ങനെ ചെയ്യുന്ന 22-ാമത്തെ കളിക്കാരനായി താരം മാറി . മുംബൈ ഇന്ത്യൻസിന് വേണ്ടി 78 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 295 ബൗണ്ടറികൾ നേടിയ ഇന്ത്യൻ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറെയാണ് അദ്ദേഹം മറികടന്നത്.
എസ്‌ആർഎച്ചിനെതിരെ രാജസ്ഥാൻ നായകന്റെ അഞ്ച് സിക്‌സറുകളും മറ്റൊരു റെക്കോർഡ് രേഖപ്പെടുത്താൻ അദ്ദേഹത്തെ സഹായിച്ചു. അഞ്ചോ അതിലധികമോ സിക്‌സറുകൾ നേടിയ സാംസണിന്റെ ഒമ്പതാം ഐപിഎൽ ഇന്നിംഗ്‌സാണിത്. അഞ്ചോ അതിലധികമോ സിക്‌സറുകളോടെ ഏറ്റവും കൂടുതൽ ഐപിഎൽ ഇന്നിംഗ്‌സുകൾ കളിച്ച ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ എംഎസ് ധോണിയെയും സുരേഷ് റെയ്‌നയെയും സാംസൺ മറികടന്നു. കെ.എൽ രാഹുലാണ് ഈ പട്ടികയിൽ 12 സിക്‌സുകളോടെ മുന്നിൽ നിൽക്കുന്നത്.
Read more
മറ്റൊരു റെക്കോർഡിൽ ഐപിഎല്ലിൽ അദ്ദേഹത്തിന്റെ സിക്സുകളുടെ എണ്ണം 114 ആയി. കെ എൽ രാഹുലിന്റെ 109 സിക്‌സറുകൾ അദ്ദേഹം മറികടന്നു, ഇപ്പോൾ വിക്കറ്റ് കീപ്പർമാരുടെ പട്ടികയിൽ ഏറ്റവും കൂടുതൽ ഐപിഎൽ സിക്‌സറുകൾ നേടിയ എംഎസ് ധോണി, ദിനേഷ് കാർത്തിക്, ഋഷഭ് പന്ത് എന്നിവർക്ക് പിന്നിൽ മാത്രമാണ് അദ്ദേഹം.