വനിതാ ക്രിക്കറ്റില്‍ ഒരു കപ്പ് ഉയര്‍ത്തണമെങ്കില്‍ ഇന്ത്യന്‍ ടീം അടിമുടി മാറിയേ തീരൂ

റെജി സെബാസ്റ്റ്യന്‍

മിതാലി ഇന്ത്യന്‍ വനിതാ ക്രിക്കറ്റിലെ ഒരു ലെജന്ററി ബാറ്റെര്‍ ആയിരിക്കാം. സഹകളിക്കാര്‍ക്ക് പ്രചോദനം ആയിരിക്കാം.. അങ്ങിനെ പലതുമായിരിക്കാം. എന്നാലും ഈ വേള്‍ഡ് കപ്പില്‍ അവര്‍ ക്യാപ്റ്റനായി വേണമായിരുന്നോ, അല്ല ഒരു കളിക്കാരിയായിപോലും വേണ്ടെന്നേ പറയാനാവൂ.

നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യ റണ്ണേഴ്‌സ് അപ്പ് ആയൊരു വേള്‍ഡ് കപ്പ് ഉണ്ട്. ജയിക്കാമായിരുന്നൊരു ഫൈനല്‍. ഇന്ന് മിതാലിക്ക് പ്രായം നാല്‍പ്പത്തിനോട് അടുക്കുന്നു. അത് പോലെ ജൂലാന്‍ ഗോസ്വാമിക്കും. പുതുനിരയേ കെട്ടിപ്പടുക്കേണ്ട കഴിഞ്ഞ നാലുവര്‍ഷങ്ങളാണ് സെലക്ടര്‍മാര്‍ പാഴാക്കികളഞ്ഞത്. മിതാലിയുടെ കരിയര്‍ ODI നോക്കിയാല്‍ അവിടെ വലിയ സ്‌കോറുകളുടെ നീണ്ട നിരതന്നെ കാണാനാവും ഇപ്പോഴും.

പക്ഷെ അതില്‍ വേണ്ടപ്പെട്ട പ്രധാനമായതൊന്നു പലപ്പോഴും ഉണ്ടാവാറില്ല. അതേ, സ്‌ട്രൈക്ക് റേറ്റ് തന്നെയാണത്.100 ബോള്‍ നേരിട്ട് 60 റണ്‍സൊക്കെ നേടുന്നൊരു ബാറ്റെര്‍ ടീമിന് നല്‍കുന്ന ബാധ്യത വളരെ വലുതാണ്. സ്മൃതിയും അലീസാ ഹൈലിയുമൊക്കെ വിമന്‍സ് ക്രിക്കറ്റ് പവര്‍ ക്രിക്കറ്റ് കൊണ്ട് ആറാട്ട് നടത്തുന്ന ഇക്കാലത്ത് തന്നെയാണ് മിതാലിയുടെ ഈ ഒച്ചിഴയും ഇന്നിങ്‌സുകള്‍ എന്നതും ഓര്‍ക്കേണ്ടിയിരിക്കണം.

അതേ, മാറേണ്ടിയെ തീരു.. മിതാലിയൊക്കെ മാത്രമല്ല,മാറേണ്ടത് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് തന്നെയാണ്. ഓസ്‌ട്രേലിയ ഭരിക്കുന്ന ന്യൂസിലാണ്ടും ഇംഗ്ലണ്ടും കൂടെയെത്താന്‍ ശ്രമിക്കുന്ന വനിതാ ക്രിക്കെറ്റില്‍ ഒരു കപ്പ് ഉയര്‍ത്തണമെങ്കില്‍ ഇന്ത്യന്‍ വനിതാക്രിക്കറ്റ് അടിമുടി മാറിയേ തീരൂ. 2026 ലേക്ക് അതൊരു തുടക്കമാവട്ടെ..!

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്