ആ താരം വിചാരിച്ചാൽ ചാമ്പ്യൻസ് ട്രോഫി ഇന്ത്യയിൽ ഇരിക്കും, അവന്റെ ഫോം അതിനിർണായകം: മുഹമ്മദ് അസ്ഹറുദ്ദീൻ

രോഹിത് ശർമ്മ നിലവിലെ ഫോം നിലനിർത്തിയാൽ ചാമ്പ്യൻസ് ട്രോഫി നേടാനുള്ള ശക്തമായ സാധ്യതയാണ് ഇന്ത്യക്കുള്ളതെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ. എല്ലാ ഫോർമാറ്റുകളിലും വളരെ ബുദ്ധിമുട്ടേറിയ സമയത്തിലൂടെയും മോശം ഫോമിലൂടെയും കടന്നു പോയിരുന്ന രോഹിത്, ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ കട്ടക്കിൽ തൻ്റെ 32-ാം സെഞ്ച്വറി നേടി ഗംഭീര തിരിച്ചുവരവ് നടത്തി. ഈ ഇന്നിംഗ്‌സിന് മുമ്പ്, ഇന്ത്യൻ നായകൻ തൻ്റെ മുമ്പത്തെ 16 ഇന്നിങ്സിൽ നിന്ന് 166 റൺസ് മാത്രമാണ് നേടിയത്.

76 പന്തിൽ 12 ബൗണ്ടറിയും 7 സിക്സും പറത്തിയാണ് രോഹിത് സെഞ്ചുറി തികച്ചത്. ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ നാല് വിക്കറ്റ് വിജയത്തിൽ അദ്ദേഹത്തിൻ്റെ ഇന്നിംഗ് നിർണായക പങ്ക് വഹിച്ചു. പിടിഐയോട് സംസാരിച്ച അസ്ഹറുദ്ദീൻ രോഹിതിൻ്റെ ഫോമിലേക്കുള്ള തിരിച്ചുവരവിനെ പ്രശംസിച്ചു, ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പുള്ള മികച്ച സമയത്താണ് ഇത് വന്നതെന്ന് ഊന്നിപ്പറഞ്ഞു.

“വിജയകരമായ ചാമ്പ്യൻസ് ട്രോഫിക്കായി രോഹിത് ശർമ്മയ്ക്ക് ആശംസകൾ. ടൂർണമെൻ്റിൽ രോഹിത് മികച്ച പ്രകടനം പുറത്തെടുത്താൽ ഇന്ത്യ വിജയിക്കുമെന്ന കാര്യത്തിൽ സംശയമില്ല. മികച്ച സമയത്താണ് അദ്ദേഹത്തിൻ്റെ ഫോമിലേക്കുള്ള തിരിച്ചുവരവ്-അസ്ഹറുദ്ദീൻ പറഞ്ഞു. ഇതിനിടയിൽ, എല്ലാ ഫോർമാറ്റുകളിലും ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ ഓപ്പണർ എന്ന സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡും രോഹിത് മറികടന്നു. രോഹിതിൻ്റെ സ്ഥിരോത്സാഹത്തെ അസ്ഹറുദ്ദീൻ അഭിനന്ദിച്ചു.

“പ്രയാസകരമായ സമയങ്ങളിൽ പോലും തളരാത്ത ഒരു മികച്ച കളിക്കാരനാണ് അദ്ദേഹം. അവൻ കഴിഞ്ഞ ദിവസം അസാധാരണമായി കളിച്ചു. റെക്കോർഡുകൾ തകർക്കാൻ ഉള്ളതാണ്. സച്ചിൻ ടെണ്ടുൽക്കറുടെ നാഴികക്കല്ല് മറികടന്നതിന് ഞാൻ അദ്ദേഹത്തെ അഭിനന്ദിക്കുന്നു. അദ്ദേഹം ഈ ഫോം തുടരുമെന്നും ചാമ്പ്യൻസ് ട്രോഫിയിൽ മികവ് പുലർത്തുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

'പിണറായിയുടെ പാദസേവ ചെയ്യുന്ന ചുരുക്കം ചില ഉദ്യോഗസ്ഥരില്‍ ഒരാൾ, സോപ്പിടുമ്പോള്‍ വല്ലാതെ പതപ്പിച്ചാല്‍ ഭാവിയില്‍ ദോഷം ചെയ്യും'; ദിവ്യ എസ് അയ്യർക്കെതിരെ കെ മുരളീധരൻ

മാസപ്പടി കേസിൽ വീണക്ക് താൽകാലിക ആശ്വാസം; എസ്എഫ്ഐഒ റിപ്പോർട്ടിൽ രണ്ട് മാസത്തേക്ക് തുടര്‍നടപടി തടഞ്ഞ് ഹൈക്കോടതി

IPL VS PSL: പാകിസ്ഥാനിൽ കയറി ബൈബിൾ വായിച്ച് സാം ബില്ലിംഗ്സ്, ഇന്ത്യൻ പ്രീമിയർ ലീഗിനെ കളിയാക്കിയ റിപ്പോർട്ടറെ കണ്ടം വഴിയോടിച്ച് ഇംഗ്ലണ്ട് താരം; പറഞ്ഞത് ഇങ്ങനെ

ശ്രീവിദ്യയുടെ സ്വത്തുക്കളുടെയെല്ലാം അവകാശം എന്റെ പേരിലാണ്, ഒരുപാട് ചീത്തപ്പേര് കേട്ടു, പക്ഷെ എനിക്കൊരു മൊട്ടുസൂചി പോലുമില്ല: ഗണേഷ് കുമാര്‍

IPL 2025: ഇത്തവണ എങ്കിലും ഈ സാല കപ്പ് നമ്മൾ പൊക്കുമോ, മിസ്റ്റർ നാഗിന്റെ ചോദ്യത്തിന് തകർപ്പൻ ഉത്തരം നൽകി കോഹ്‌ലി; വീഡിയോ കാണാം

വഖഫ് ആഭ്യന്തര വിഷയം, അഭിപ്രായം വേണ്ട; പാക്കിസ്ഥാനു വേണ്ടി സമയം പാഴാക്കേണ്ട ആവശ്യം ഇന്ത്യയ്ക്കില്ല; ഭീകരവാദം അവരെ കടിച്ചുകീറാന്‍ തുടങ്ങിയെന്ന് എസ് ജയശങ്കര്‍

'നീ ആരാ മമ്മൂട്ടിയോ? എന്റെ മുമ്പില്‍ നിന്ന് ഇറങ്ങി പോകാന്‍' എന്ന് അയാള്‍ എന്നോട് ചോദിച്ചു, വിന്‍സി പറഞ്ഞതു പോലെ എനിക്കും ദുരനുഭവം ഉണ്ടായി: ശ്രുതി രജനികാന്ത്

'ക്ലാസ്സ്മുറിയിലെ ചൂട് കുറക്കാൻ പ്രിൻസിപ്പലിന്റെ ചാണക പരീക്ഷണം', പകരത്തിന് പകരം; പ്രിൻസിപ്പലിന്റെ ഓഫീസ് മുറിയിൽ ചാണകം തേച്ച് വിദ്യാർത്ഥി യൂണിയൻ

'ദുഖവെള്ളിക്ക് മുമ്പേ ക്രൈസ്‌തവരെ കുരിശിൻ്റെ വഴിയിലിറക്കി'; കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ വിമർശനവുമായി ദീപിക മുഖപ്രസംഗം

IPL 2025: സോഷ്യൽ മീഡിയ കത്തിക്കാൻ ഒരു പോസ്റ്റ് മതി, ആ വലിയ സിഗ്നൽ നൽകി ചേതേശ്വർ പൂജാരയും ഭാര്യയും; കുറിച്ചത് ഇങ്ങനെ