Ipl

ടോസ് പോയാൽ തീരാവുന്നതേ ഉള്ളോ ഹൈദരാബാദിന്റെ വിജയക്കുതിപ്പ്, ഇത് ഗുജറാത്തിന്റെ ഐ.പി.എൽ

മുരളി മേലേട്ട്

ഈ വർഷത്തെ  ഐപിഎൽ മത്സരങ്ങളിൽ ഏറ്റവുമധികം ആവേശം നിറഞ്ഞ കളിയായിരുന്നു ഇന്നലെ ഹൈദരാബാദും ഗുജറാത്തും തമ്മിൽ നടന്നത്.

ഞാനൊരിക്കൽ പറഞ്ഞിരുന്നകാര്യം സംഭവിച്ചു ഹൈദരാബാദിൻ്റെ വിജയത്തിൻ്റെ തേരോട്ടം ടോസുനഷ്ടപ്പെടുന്ന അവസ്ഥയിൽ തീരുമെന്ന് . മറ്റൊന്ന് ഉമ്രാൻമാലിക് വേഗത്തിനുവേണ്ടിയുള്ള ബൗളിംഗ് നിർത്തി ലൈനിലും ലെന്തിലും ബൗൾഡ്ചെയ്താൽ മികച്ച ബൗളറായി മാറുമെന്നും.

ഇപ്പോൾ ഡെയിൻ സ്റ്റെയിൻ്റെ ശിക്ഷണത്തിൽ തൻ്റെ ശാരീരിക ക്ഷമതയ്ക്കു ചേരുന്ന സ്പീഡ് വേരിയേഷനുകളിൽ ബോളെറിയാൻ തുടങ്ങി. വിക്കറ്റ് വീഴ്ത്തുന്നു റൺസ് വഴങ്ങുന്നതിൽ പിശുക്കുകാട്ടിത്തുടങ്ങി- 4 ഓവറിൽ 25 റൺസിന്‌ 5 വിക്കറ്റ്.

മികച്ച പ്രകടനം നടത്തുന്നതിലൂടെ ഭാവിയിൽ ഇൻഡ്യൻ ടീമിൽ ഇടം നേടുമെന്നു പ്രതീക്ഷിക്കുന്നു. എടുത്തു പറയുന്ന മറ്റൊരാൾ വൃദ്ധിമാൻ സാഹയാണ് കരിയറിലെ മികച്ച ഇന്നിഗ്സുകളിൽ ഒന്നാണ് ഇന്നലെ കുറിച്ചത് ടീമിന്റെ ബാറ്റിങ്ങ് തകർച്ചയിൽ ഒരറ്റത്ത് മികച്ച കളിയാണ് പുറത്തെടുത്തത് കിട്ടിയ അവസരം മുതലാക്കാൻ സാഹയ്ക്കു സാധിച്ചു.

ഇനിപറയേണ്ടത് റാഷിദ് ഖാനാണ് ബൗളിംഗിൽ നിറം മങ്ങിയപ്പോൾ ബാറ്റിങ്ങിൽ തിളങ്ങി എന്നുമാത്രമല്ല കൈവിട്ടു എന്നുകരതിയ കളി തിരിച്ചുപിടിക്കാൻ രാഹുൽ തെവാട്ടിയ എന്നപോരാളിയ്ക്ക് ഒപ്പത്തിനൊപ്പം പിൻതുണ നൽകി ഹൈദരാബാദിൻ്റെ കയ്യിലിരുന്ന കളിപിടിച്ചുവാങ്ങുന്ന കാഴ്ച ആവേശകരമായിരുന്നു. ഹൈദരാബാദ് ഇന്നിഗ്സിൽ ശശാങ്ക് അവസാന ഓവറിൽ ആഞ്ഞടിച്ച് നേടിയ റൺസുകൾ കളിയുടെ ഗതിമാറ്റിയിരുന്നു.

ഫെർഗൂസൻ 25 റൺസാണ് ആ ഓവറിൽ വഴങ്ങിയത് ശശാങ്ക് 6ബോളിൽ 25 റൺസെടുത്തു ഫിനീഷിങ് ഗംഭീരമാക്കി 195 എന്നമികച്ച ടീം ടോട്ടൽ. ഈ സീസണിൽ 210 റൺസ് നേടിയവർ വരെ തോറ്റചരിത്രമുള്ളതാനാൽ അതൊരു വലിയ സ്കോറായി തോന്നിയില്ല. ഹൈദരാബാദ് ബൗളിംഗിൽ വിക്കറ്റ് വീഴ്ത്താനായതും റൺസ് വഴങ്ങാതിരുന്നതും ഉമ്രാൻമാലിക് മാത്രമാണ്. അവസാന രണ്ടോവറിൽ ഗുജറാത്ത് ടൈറ്റാനുവേണ്ടത് 36 റൺസ് കളി ഹൈദരാബാദിൻ്റെ കൈകളിൽ എന്നനിലയിൽ എത്തിയിരുന്നു.

ആറ് വിക്കറ്റ് വീണുകഴിഞ്ഞു തെവാട്ടിയ റാഷിദ് ഖാൻ സഖ്യമാണു ക്രീസിൽ 19 ാംഓവറിൽ നടരാജനെതിരേ 14 റൺസ് നേടിയ ഹൈദരാബാദിന് അവസാന ഓവറിൽ വേണ്ടത് 22 റൺസാണ്. ഗുജറാത്തിൻ്റെ ബൗളിംഗിൽ ഫെർഗൂസൻ വഴങ്ങിയ 25 റൺസാണ് കളി ഇവിടെ വരെ എത്തിച്ചത് ഹൈദരാബാദിൻ്റെ ലാസ്റ്റ് ഓവർ ഏറിയുന്നത് ജെൻസൻ.

ആദ്യ ബോളിലും രണ്ടാം ബോളിലും തെവാട്ടിയ സിക്സർ നേടി മൂന്നാം ബോളിൽ സിംഗിൾ ബാറ്റാർ ഖാൻ ആ ബോളിൽ ബീറ്റാകുന്നു ഇനി രണ്ടു ബോളിൽ 9 റൺസ് അഞ്ചാം ബോളിൽ സിക്സർ ഇനിവേണ്ടത് ഒരു ബോളിൽ 3 റൺസ് ആ ബോളും സിക്സറിനുതൂക്കിയ റാഷിദ് ഖാൻ ആവേശകരമായ വിജയം ഗുജറാത്തിനുനേടിക്കൊടുത്തു.

ഈ ടൂർണമെന്റിലെ ഏറ്റവും ഏറ്റവും ഭാഗ്യവും കൂടെയുള്ള ടീമാണ് ഗുജറാത്ത് ഏറ്റവുമധികം ടോസ് അവർക്കായിരുന്നു .

കടപ്പാട് : മലയാളി ക്രിക്കറ്റ് സോൺ

Latest Stories

"ജസ്പ്രീത് ബുംറയെക്കാളും മിടുമിടുക്കാനാണ് ആ പാക്കിസ്ഥാൻ താരം"; തുറന്നടിച്ച് മുൻ പാക്കിസ്ഥാൻ ഇതിഹാസം

ഇവിഎം ക്രമക്കേട് പരിശോധിക്കണമെന്ന ഹര്‍ജി; സുപ്രീംകോടതി അടുത്ത മാസം വാദം കേള്‍ക്കും

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; പരാതികള്‍ പരിശോധിക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിച്ച് വിവരാവകാശ കമ്മീഷന്‍

വിഡി സതീശന്റെ നാക്ക് മോശം, വെറുപ്പ് വിലയ്ക്ക് വാങ്ങുന്നയാള്‍; പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍

"എന്റെ സാമ്രാജ്യത്തിന്റെ താക്കോലും, ബാധ്യതകളുടെ ലിസ്റ്റും നിനക്ക് കൈമാറുന്നു വാഷി; വാഷിംഗ്‌ടൺ സുന്ദറിനോട് രവിചന്ദ്രൻ അശ്വിന്റെ വാക്കുകൾ ഇങ്ങനെ

29-ാം ചലച്ചിത്രമേളയ്ക്ക് തിരശീല വീണു; ബ്രസീലിയൻ ചിത്രമായ മാലുവിന് സുവർണ ചകോരം

വയനാട് ദുരന്ത ബാധിതരുടെ പുനരധിവാസം; കരട് പട്ടിക ഉടന്‍, ആദ്യഘട്ട പട്ടികയില്‍ 388 കുടുംബങ്ങള്‍

നിയമലംഘനം നിരീക്ഷിക്കാൻ എ ഐ ക്യാമെറകൾ വീണ്ടും നിരത്തിലേക്ക്; ഇനി എവിടെയും പിടിവീഴും; പിന്നാലെ പോലീസ് നടപടി

എകെജി സെന്ററിലെത്തി രവി ഡിസി; എംവി ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തി മടങ്ങി

വിടവാങ്ങൽ മത്സരം കിട്ടാതെ പടിയിറങ്ങിയ ഇന്ത്യൻ താരങ്ങൾ; പുതിയ ലിസ്റ്റിലേക്ക് രവിചന്ദ്രൻ അശ്വിനും