ടി20 ലോകകപ്പിൽ ഇത്തവണ സൂപ്പർ എട്ടിലെത്തുന്ന അവസാനത്തെ ടീം ആരാണെന്ന ചോദ്യത്തിന് ഉത്തരം കിട്ടിയിരിക്കുകയാണ്. പ്രതീക്ഷിച്ചതുപോലെ തന്നെ ബംഗ്ലാദേശാണ് സൂപ്പർ എട്ടിലേക്കു ഏറ്റവും ഒടുവിലായി ടിക്കറ്റെടുത്തിരിക്കുന്നത്. ഗ്രൂപ്പ് ഡിയിൽ ഏഷ്യൻ ടീമുകൾ തമ്മിലുള്ള പോരാട്ടത്തിൽ നേപ്പാളിനെ 21 റൺസിനാണ് ബംഗ്ലാദേശ് തുരത്തിയത്. ഇന്ത്യ, ഓസ്ട്രേലിയ, അഫ്ഗാനിസ്ഥാൻ ടീമുകൾക്ക് ഒപ്പമാണ് ബംഗ്ലാദേശ് സ്ഥാനം സൂപ്പർ 8 ൽ ഒരു ഗ്രുപ്പിൽ കളിക്കുന്നത്.
മത്സത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 106 റൺ മാത്രമാണ് നേടിയത്. തോൽക്കുമെന്ന് കരുതിയ മത്സരത്തിൽ നിന്ന് അവരെ ജയിപ്പിച്ചെടുത്തത് തൻസീം ഹസൻ ഷാകിബ് നടത്തിയ തകർപ്പൻ പ്രകടനമാണ്. 4 ഓവറിൽ 7 റൺസ് മാത്രം വഴങ്ങി താരം നേടിയത് 4 വിക്കറ്റുകളാണ് നേപ്പാളിനെ 85 റൺസിൽ ഒതുക്കുന്നതിൽ നിർണായകമായത്. മത്സരം അത്ര കണ്ട് ആവേശകരമായി ഒന്നും മാറി ഇല്ലെങ്കിലും മത്സരത്തിലെ ഒരു നിമിഷം സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
ലോകകപ്പ് പോരാട്ടത്തിൽ അപകടകാരിയായ തൗഹിദ് ഹൃദോയിയെ നേപ്പാൾ ക്യാപ്റ്റൻ രോഹിത് പോളേൽ 9 റൺസിന് ക്യാച്ച് എടുത്ത് പുറത്താക്കിയപ്പോൾ, ക്യാമറകൾ തിരിഞ്ഞത് മറ്റൊരു സ്ഥലത്തേക്ക് ആയിരുന്നു. തികച്ചും വ്യത്യസ്തമായ ആരാധകരുടെ ആഘോഷത്തിലേക്ക് അത് നീങ്ങി. നേപ്പാൾ ആരാധകരിൽ ഒരാൾ വിക്കറ്റിലെ ആവേശം നിയന്ത്രിക്കാനാവാതെ സ്റ്റേഡിയത്തിലെ പൂളിലേക്ക് ചാടി.
തൊട്ട് മുമ്പുള്ള പന്തിൽ സ്വീപ് ഷോട്ടിലൂടെ ബൗണ്ടറി നേടിയ ശേഷം, സന്ദീപ് ലാമിച്ചനെയുടെ പന്തിൽ കൂറ്റൻ ഷോട്ട് പിഴക്കുക ആയിരുന്നു. എന്തായാലും ആഹ്ലാദത്തിൽ ഉള്ള ആരാധകന്റെ ചാട്ടം സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നു.