'അശ്വിനുമായി എന്തെങ്കിലും തര്‍ക്കമുണ്ടെങ്കില്‍ അദ്ദേഹത്തെ കാണുകയും പ്രശ്നത്തെക്കുറിച്ച് ചോദിക്കുകയും ചെയ്യുന്ന ആദ്യ വ്യക്തി ഞാനായിരിക്കും'

ബ്രിസ്ബേനിലെ ഗാബയില്‍ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്നാം ടെസ്റ്റിന് ശേഷം രവിചന്ദ്രന്‍ അശ്വിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു. അനില്‍ കുംബ്ലെയ്ക്ക് ഇന്ത്യന്‍ ദേശീയ ക്രിക്കറ്റ് ടീമിനായി ഫോര്‍മാറ്റുകളിലായി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ രണ്ടാമത്തെ താരമാണ് 38-കാരനായ അശ്വിന്‍. 11 പ്ലെയര്‍ ഓഫ് ദി സീരീസ് അവാര്‍ഡുകള്‍ അശ്വിന്‍ നേടിയത് അദ്ദേഹത്തിന്റെ മഹത്തായ കരിയറിനെ പ്രതിഫലിപ്പിക്കുന്നു.

അശ്വിനെ പലപ്പോഴും ഇന്ത്യന്‍ മുന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗുമായി താരതമ്യം ചെയ്യാറുണ്ട്. ഇരുവരും തമ്മില്‍ തര്‍ക്കത്തിലാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ തങ്ങള്‍ ഇരുവരും തമ്മില്‍ ഒരു പ്രശ്നവുമില്ലെന്ന് ഹര്‍ഭജന്‍ പറഞ്ഞു.

ഞാന്‍ സോഷ്യല്‍ മീഡിയ അധികം ഉപയോഗിക്കാറില്ല. ഞാനും അശ്വിനും തമ്മില്‍ എന്തെങ്കിലും പ്രശ്നമോ അഭിപ്രായവ്യത്യാസമോ ഉണ്ടായാല്‍, അദ്ദേഹത്തെ കാണുകയും പ്രശ്നത്തെക്കുറിച്ച് ചോദിക്കുകയും ചെയ്യുന്ന ആദ്യ വ്യക്തി ഞാനായിരിക്കും.

ഞങ്ങള്‍ രണ്ടുപേരും ഞങ്ങളുടെ വിധിയില്‍ ഉണ്ടായിരുന്നത് നേടിയിരിക്കുന്നു. അദ്ദേഹം മികച്ച ബോളറാണ്. അദ്ദേഹത്തിന്റെ നേട്ടങ്ങളില്‍ ഞാന്‍ സന്തുഷ്ടനാണ്. ആളുകള്‍ എന്റെ പ്രസ്താവന വളച്ചൊടിച്ച് സോഷ്യല്‍ മീഡിയയില്‍ മറ്റൊരു രീതിയില്‍ അവതരിപ്പിക്കുകയാണെങ്കില്‍, എനിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല- ഹര്‍ഭജന്‍ പറഞ്ഞു.

ഞാന്‍ വളരെ സ്‌ട്രെയിറ്റ് ഫോര്‍വേഡാണ്. ചില വ്യക്തികളുമായി എനിക്ക് പ്രശ്നമുണ്ടെന്ന് ആളുകള്‍ കരുതുന്നു. രാജ്യത്തിനായി കളിക്കുന്നത് എളുപ്പമല്ലാത്തതിനാല്‍ ഞാന്‍ എല്ലാവരേയും ബഹുമാനിക്കുന്നു. എല്ലാ കളിക്കാരും എന്റെ സഹപ്രവര്‍ത്തകരും സഹോദരന്മാരുമാണ്- ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു.

അശ്വിന്‍ 379 അന്താരാഷ്ട്ര ഇന്നിംഗ്സുകളില്‍നിന്ന് 765 വിക്കറ്റുകള്‍ നേടിയപ്പോള്‍ ഹര്‍ഭജന്‍ സിംഗ് 442 ഇന്നിംഗ്സുകളില്‍ നിന്ന് 707 വിക്കറ്റുകളാണ് നേടിയത്.

Latest Stories

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍

ആ വര്‍ക്കൗട്ട് വീഡിയോ എന്റേതല്ല, പലരും തെറ്റിദ്ധരിച്ച് മെസേജ് അയക്കുന്നുണ്ട്: മാല പാര്‍വതി

ഹെഡിനെ പൂട്ടാനുള്ള ഇന്ത്യയുടെ പദ്ധതി, അറിയാതെ വെളിപ്പെടുത്തി ആകാശ് ദീപ്; പറഞ്ഞിരിക്കുന്നത് ഇങ്ങനെ