എടാ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ പറഞ്ഞ് തീർക്കണം, ഫോൺ പൊട്ടിച്ച മുഹമ്മദ് റിസ്‌വാനോട് കലിപ്പായി നസീം ഷാ; പാകിസ്താന്റെ പരിശീലന സെക്ഷനിൽ സംഭവിച്ചത് ഇങ്ങനെ

ന്യൂസിലൻഡിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിൽ മുഹമ്മദ് റിസ്വാൻ കളിക്കുന്നില്ലായിരിക്കാം. പക്ഷേ അദ്ദേഹമാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ പ്രധാന ചർച്ചാവിഷയങ്ങളിൽ ഒന്ന് . നിലവിൽ, പാകിസ്ഥാൻ ദേശീയ ക്രിക്കറ്റ് ടീം വൈറ്റ്-ബോൾ പരമ്പരയ്ക്കായി ന്യൂസിലൻഡ് പര്യടനത്തിലാണ്. എന്നിരുന്നാലും, കിവീസിനെതിരായ ഇപ്പോൾ നടക്കുന്ന ടി20 ഐ പരമ്പരയിൽ പുതിയ ഓപ്പണിംഗ് ജോഡികളായ മുഹമ്മദ് ഹാരിസിനെയും ഹസ്സൻ നവാസിനെയും പരീക്ഷിക്കാൻ പാകിസ്ഥാൻ തീരുമാനിച്ചപ്പോൾ. ബാബർ അസമിനൊപ്പം മുഹമ്മദ് റിസ്വാൻ ആദ്യ മൂന്ന് ടി20 മത്സരങ്ങളിൽ നിന്ന് ഒഴിവാക്കപ്പെട്ടു.

മൂന്നാം ടി20 മത്സരത്തിൽ ബ്ലാക്ക് ക്യാപ്സിനെതിരെ പാകിസ്ഥാൻ നേടിയ ആവേശകരമായ വിജയത്തിന് ശേഷം, പരിശീലന സെഷനിൽ റിസ്വാൻ തന്റെ ബാറ്റിംഗ് കഴിവുകൾ മെച്ചപ്പെടുത്തുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. എന്നിരുന്നാലും, ടീമിന്റെ പരിശീലന സമയത്ത് വെറും കാഴ്ചക്കാരനായി നിന്നതിന് നസീം ഷാ ആണ് അതിന് വില നൽകിയത്.

പരിശീലന സെക്ഷന്റെ സമയത്ത് ഒരു നെറ്റ് ബോളറെ നേരിട്ട റിസ്‌വാൻ തുടർച്ചയായ പന്തുകളിൽ സിക്‌സും ഫോറുമൊക്കെ അടിക്കുക ആയിരുന്നു. അതിനിടയിൽ ആയിരുന്നു താരം കളിച്ച ഒരു ലോഫ്റ്റഡ് ഷോട്ട് പറന്നുയർന്ന് പാകിസ്താന്റെ മറ്റുള്ള താരങ്ങൾ ഇരുന്ന ഭാഗത്തേക്ക് ചെന്നതും അവിടെ നസീം ഷായുടെ ബാഗിലേക്ക് ചെന്ന് പതിച്ചതും .

നിർഭാഗ്യവശാൽ താരത്തിന്റെ ബാഗിൽ ഇരുന്ന ഫോൺ അതോടെ പൊട്ടുകയും നസീം ഉടനടി അസ്വസ്ഥനായി റിസ്‌വാനോട് കോപിക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കും.