ഇത് അദ്ദേഹത്തിന്റെ അവസാന പരമ്പരയാണെങ്കിൽ...; വിരാട് കോഹ്‌ലിക്ക് പാറ്റ് കമ്മിൻസിന്റെ വക ഞെട്ടിക്കുന്ന സന്ദേശം; സംഭവം വൈറൽ

ബോർഡർ ഗവാസ്കർ ട്രോഫിയിൽ നാണംകെട്ട തോൽവിയാണ് ഇന്ത്യ കരസ്ഥമാക്കിയത്. ബാറ്റിംഗ് സൈഡിൽ വന്ന പരാജയമാണ് ഇന്ത്യക്ക് പരമ്പര നഷ്ടപെടാനായ പ്രധാന കാരണം. നാളുകൾ ഏറെയായി മോശമായ ബാറ്റിംഗ് പ്രകടനം കാഴ്ച വെക്കുന്ന താരങ്ങളാണ് രോഹിത് ശർമ്മയും, വിരാട് കോഹ്‌ലിയും. പെർത്തിൽ നടന്ന ആദ്യ ടെസ്റ്റിൽ സെഞ്ച്വറി നേടിയെങ്കിലും പിന്നീട് ആ മികവ് കാട്ടാൻ കോഹ്‌ലിക്ക് സാധിക്കാതെ പോയി.

വിരാട് കോഹ്ലി, പാറ്റ് കമ്മിൻസ് പോരാട്ടം കാണാൻ എന്നും ക്രിക്കറ്റ് ആരാധകർക്ക് ഹരമാണ്. ഗംഭീര ക്യാപ്റ്റൻസി കൊണ്ടും മികച്ച ഓൾ റൗണ്ടർ പ്രകടനം കൊണ്ടും ഇന്ത്യയുടെ വിജയത്തിനെ സംഹരിക്കാൻ താരത്തിന് സാധിച്ചു. ഇപ്പോഴിതാ പരമ്പരയ്ക്ക് ശേഷം വിരാട് കൊഹ്‌ലിക്കുള്ള സന്ദേശം നൽകിയിരിക്കുകയാണ് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്.

പാറ്റ് കമ്മിൻസിന്റെ സന്ദേശം ഇപ്രകാരം:

“ഞാൻ അവനോടൊപ്പം കളിക്കുന്നത് ആസ്വദിച്ചു. കഴിഞ്ഞ ദശകത്തിൽ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളാണ് അദ്ദേഹം. ഇത് അദ്ദേഹത്തിൻ്റെ അവസാന പരമ്പരയാണെങ്കിൽ അത് സങ്കടകരമാണ്” പാറ്റ് കമ്മിൻസ് കുറിച്ചു.

ഇപ്പോൾ നടന്ന ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഓസ്‌ട്രേലിയൻ താരങ്ങളുടെ സംഹാരതാണ്ഡവത്തിനായിരുന്നു ഇന്ത്യ ഇരയായത്. പെർത്തിൽ നടന്ന ആദ്യ ടെസ്റ്റിൽ വിജയിച്ച ഇന്ത്യക്ക് പിന്നീടുള്ള മത്സരങ്ങളിൽ ആ മികവ് കാട്ടാൻ സാധിക്കാതെ പോയിരുന്നു. പാറ്റ് കമ്മിൻസ് എന്ന ക്യാപ്റ്റന്റെ ബുദ്ധിയും അദ്ദേഹം സജ്ജമാക്കി വിജയിപ്പിച്ച പദ്ധതികളും കാരണം ഇന്ത്യക്ക് പിന്നീട് വിജയം എന്താണെന്ന് പോലും അറിയാൻ സാധിച്ചിരുന്നില്ല. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ഓസ്‌ട്രേലിയ ഇനി കളിക്കാൻ പോകുന്നത്.