ഈ ശിവനും ശക്തിയും ചേർന്നാൽ മാസ് ഡാ, വൈറലായി താരങ്ങളുടെ സൗഹൃദം കാണിക്കുന്ന വീഡിയോ; പഴയ വൈബ് തിരിച്ചുവന്ന സന്തോഷത്തിൽ ഇന്ത്യൻ ആരാധകർ; ഈ ലോകകപ്പിലെ ഏറ്റവും വലിയ പോസിറ്റീവ് ഇത് തന്നെ

ചില മത്സരങ്ങൾ അങ്ങനെയാണ്, അതിലെ ചില നിമിഷങ്ങൾ ആയിരിക്കും മനസിൽ താങ്ങി നിൽക്കുക. തങ്ങി നിന്നാലോ അത്ര പെട്ടെന്ന് ഒന്നും അത് മനസിൽ നിന്ന് പോകില്ല. കഴിഞ്ഞ ടി 20 ലോകകപ്പ് സമയത്ത് പാകിസ്താനെതിരെയുള്ള മത്സരത്തിൽ തോൽവി ഉറപ്പിച്ച ഇന്ത്യയെ അവിശ്വനീയ വിജയത്തിലേക്ക് എത്തിച്ച വിരാട് കോഹ്‌ലിയുടെ പ്രകടനം ക്രിക്കറ്റ് പ്രേമികൾ മറക്കാനിടയില്ല. ആ മത്സരത്തിൽ കോഹ്‌ലി ഹാരീസ് റൗഫിനെതിരെ നേടിയ സ്ട്രൈറ്റ് സിക്സ് ഇന്ത്യൻ ക്രിക്കറ്റിന്റെ ഏറ്റവും മികച്ച ഫ്രെമുകളിൽ ഒന്നാണ് എന്നത് നിസംശയം പറയാൻ സാധിക്കും. എന്നാൽ ക്രിക്കറ്റ് പ്രേമികൾ നെഞ്ചോട് ചേർത്ത് പിടിച്ച് വീണ്ടും വീണ്ടും കാണാൻ കൊതിച്ച ഒരു വീഡിയോ ഉണ്ടായിരുന്നു – മത്സരം ജയിപ്പിച്ച കോഹ്‌ലിയെ ഇന്ത്യൻ നായകൻ രോഹിത് എടുത്തുയർത്തുന്ന ചിത്രം.

വിരാട് കോഹ്‌ലിയെ അഭിനന്ദിച്ച സഹതാരങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായി തന്റെ ആവേശവും സ്നേഹവും മുഴുവൻ കാണിച്ച ഒരു റിയൽ സ്നേഹ പ്രകടനമായിരുന്നു അന്ന് രോഹിത് പ്രകടിപ്പിച്ചത്. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച രണ്ടുതാരങ്ങളുടെ സഹകരണവും സ്നേഹവും എന്നും ഇഷ്ടപ്പെടുന്നവർ അന്ന് ആ വിഡിയോ ഏറ്റെടുത്തു. ഇപ്പോഴിതാ ഇരുവരും തമ്മിലുള്ള സൗഹൃദം കാണിക്കുന്ന മറ്റൊരു വിഡിയോയാണ് ട്രെൻഡിങ്. ഒരു സമയത്ത് ഈ താരങ്ങൾ തമ്മിലുള്ള വഴക്ക് ആയിരുന്നു സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാവിഷയം. 2019 ലോകകപ്പിൽ ഇന്ത്യയുടെ സെമി ഫൈനൽ തോൽവിക്ക് ശേഷം ഇത് കൂടുതൽ വ്യക്തമായി ആളുകൾക്ക് മനസിലായി. ഒരുമിച്ച് അധികം കാണാറില്ല, പരസ്പരം ഫോട്ടോക് പോലും അങ്ങനെ ഇങ്ങനെ ഒന്നും നിൽക്കാറില്ല, ആകെ കുഴഞ്ഞ് മറിഞ്ഞ അവസ്ഥ.

വിരാട് കോഹ്‌ലിയുടെ മോശം ഫോമും ക്യാപ്റ്റൻസി കൈമാറ്റവും കൂടി ആയപ്പോൾ കാര്യങ്ങൾ പൂർത്തിയായി. ഇനി ഒരിക്കലും പഴയ സന്തോഷമൊന്നും തിരികെ കിട്ടില്ല എന്ന് ക്രിക്കറ്റ് ആരാധകർ ഉറപ്പിച്ചു. എന്നാൽ അതിനെ എല്ലാം കാറ്റിൽപറത്തി പ്രശ്നനങ്ങൾ എല്ലാം പറഞ്ഞ് തീർത്തു ഇരുവരും പഴയത് പോലെ സൗഹൃദത്തിലായി. ചേരി തിരിവും ഗ്രുപ്പിസവും ഒന്നും ഇല്ലാതെ ഇന്ത്യൻ ക്രിക്കറ്റ് പഴയത് പോലെ മികച്ച കൂട്ടായ്മയായി. ഇരുവരും ഒന്നിച്ച സന്തോഷം പങ്കിടുന്ന ഒരുപാട് നിമിഷങ്ങൾ ആരധകർക്ക് പിന്നെയും കിട്ടി. മത്സരം അവസാനിച്ചതിന് ശേഷം, രാഹുൽ ദ്രാവിഡിനെയും ക്യാപ്റ്റൻ രോഹിത് ശർമ്മയെയും അഭിവാദ്യം ചെയ്യുന്ന കോഹ്‌ലിയെ ഇന്നലെയും കാണാനായി. ഇതിന്റെ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

Read more

എന്തായാലും ലോകകപ്പിന് ഇറങ്ങുന്ന ഇന്ത്യക്ക് ഒരുപാട് പോസിറ്റീവ് കാര്യങ്ങൾ ഉണ്ട്. അതിലെ ഏറ്റവും വലിയ പോസിറ്റീവ് വശവും സൂപ്പർ താരങ്ങളുടെ സൗഹൃദം തന്നെയാണ്. ഇരുവരും ഒന്നിച്ച് ഉണ്ടെങ്കിൽ ആ ലോകകപ്പ് ഇന്ത്യ സ്വപ്നം കാണുന്നു.