ആ രണ്ട് താരങ്ങൾ ഒരുമിച്ച് കളിച്ചാൽ നാശം ഉറപ്പാണ്, ഇന്ത്യ അത് ചെയ്യരുത്; വമ്പൻ വാദവുമായി വാസിം ജാഫർ

മുൻ ഇന്ത്യൻ ഓപ്പണർ വസീം ജാഫർ പറയുന്നത് പ്രകാരം, കുൽദീപ് യാദവും യുസ്‌വേന്ദ്ര ചാഹലും ഒരുമിച്ച് കളിക്കാൻ ഇന്ത്യ ഇനി അനുവദിക്കില്ല എന്നാണ്. തിങ്കളാഴ്ച സെൻ്റ് ലൂസിയയിൽ നടക്കുന്ന അവസാന സൂപ്പർ എട്ട് മത്സരത്തിൽ ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടും. ലോകത്തിൽ മറ്റേതെങ്കിലും ടീമിൽ ആണെങ്കിലും ടീമിൽ ഉണ്ടാകുമെന്ന് ഉറപ്പുള്ള ഈ താരങ്ങളെ ഒഴിവാക്കിയതിന് എതിരെ പ്രതിഷേധം ശക്തമാണ്.

രവീന്ദ്ര ജഡേജ നിലവിൽ മോശം പ്രകടനം പുറത്തെടുക്കുന്ന സാഹചര്യത്തിൽ യുസ്‌വേന്ദ്ര ചാഹലിന് ഇലവനിൽ വരാനുള്ള അവസരമുണ്ടെന്ന് ചിലർ വിശ്വസിക്കുന്നു. എന്നിരുന്നാലും, റിസ്റ്റ്-സ്പിന്നർമാരെ ഒരുമിച്ച് കളിക്കണമെങ്കിൽ ഇന്ത്യ തങ്ങളുടെ ബാറ്റിംഗ് ആഴത്തിൽ വിട്ടുവീഴ്ച ചെയ്യേണ്ടത് എങ്ങനെയെന്ന് ജാഫർ വിശദീകരിച്ചു.

തൻ്റെ യൂട്യൂബ് ചാനലിലെ ഒരു വീഡിയോയിൽ വസീം ജാഫർ ഇങ്ങനെ പറഞ്ഞു:

“ഇന്ത്യക്ക് കുൽദീപിനെയും ചാഹലിനെയും ഒരുമിച്ച് കളിക്കാൻ കഴിയില്ല, കാരണം അത് അവരുടെ വാലറ്റത്തിന്റെ നീളം കൂട്ടുന്നു. ജഡേജ ഫോമിലല്ലെങ്കിലും, പരിചയസമ്പന്നനായ ഒരു കാമ്പെയ്‌നറാണ് അദ്ദേഹം. അതിനാൽ തന്നെ ഇപ്പോൾ നിലനിൽക്കുന്ന കോമ്പിനേഷൻ നിലനിർത്തുന്നതാണ് നല്ലത്.”

അഫ്ഗാനിസ്ഥാനോട് 21 റൺസിന് തോറ്റ ഓസ്‌ട്രേലിയക്ക് സെമിഫൈനലിലേക്ക് യോഗ്യത നേടുന്നതിന് ഇന്ത്യയെ പരാജയപ്പെടുത്തേണ്ടതുണ്ട്. ഇന്ത്യയോട് ഓസ്ട്രേലിയ തോൽക്കുകയും അഫ്ഗാനിസ്ഥാൻ ബംഗ്ലാദേശിനെ തോൽപ്പിക്കുകയും ചെയ്താൽ ഇന്ത്യയും അഫ്ഗാനിസ്ഥാനും ഗ്രൂപ്പ് 1-ൽ നിന്ന് യോഗ്യത നേടും.

ഓസീസ് ടീമിൽ നിന്ന് ഒരു പോരാട്ടം വസീം ജാഫർ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, അവരെ ടൂർണമെൻ്റിൽ നിന്ന് പുറത്താക്കുന്നത് രോഹിത് ശർമ്മയ്ക്കും കൂട്ടർക്കും വലിയ പ്രോത്സാഹനമാകുമെന്ന് അദ്ദേഹം കരുതുന്നു.

Latest Stories

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം