ഈ കണക്കിന് ആണ് പോക്കെങ്കിൽ ബെഞ്ചിൽ തന്നെ ഇരുന്ന് ലോകകപ്പ് കാണാം, കിട്ടിയ അവസരം ഉപയോഗിക്കാത്ത സഞ്ജുവിനെതിരെ വിമർശനം

രാജസ്ഥാൻ റോയൽസിനെ ഐപിഎൽ കിരീടം നേട്ടത്തിലേക്ക് നയിച്ചാലും സഞ്ജു സാംസണിനെ ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാനുള്ള സാധ്യത കുറവാണെന്ന് ഇന്ത്യൻ മുൻ സെലക്ടർ ശരൺദീപ് സിംഗ് പറഞ്ഞത് ശരിയായില്ല. മുമ്പ് കിട്ടിയ അവസരങ്ങളിൽ സഞ്ജുവിന് മികച്ച പ്രകടനം നടത്താൻ സാധിച്ചില്ലെന്നും ഐപിഎൽ കിരീട നേട്ടത്തേക്കാൾ വ്യക്തിഗത പ്രകടനമാണ് ടീം സെലക്ഷനിൽ പ്രധാനമെന്നും ശരൺദീപ് പറഞ്ഞു. അന്ന് അദ്ദേഹത്തെ സഞ്ജുവിനെ കുറ്റം പറഞ്ഞതിന്റെ പേരിൽ പലരും ട്രോളിയിരുന്നു. പക്ഷെ ഒന്ന് ആലോചിച്ച് നോക്കിയാൽ അദ്ദേഹം പറഞ്ഞത് ശരിയല്ലേ?

ഐപിഎൽ കിരീടം പ്രധാനമാണ്. പക്ഷേ അത് ഇന്ത്യൻ ടീമിലേക്ക് നയിക്കണമെന്നില്ല. ഒരു സീസണിൽ കുറഞ്ഞത് 700-800 റൺസെങ്കിലും സ്‌കോർ ചെയ്താൽ തീർച്ചയായും ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടും. ഞാൻ അടക്കം സെലക്ടർമാരായിരിക്കുമ്പോഴാണ് സഞ്ജു സാംസണ് ടി20യിൽ ഓപ്പണറായി അവസരം ലഭിച്ചത്. എന്നാൽ അന്ന് സഞ്ജുവിന് മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ല. സഞ്ജു മങ്ങിയപ്പോൾ മറ്റ് ചില വിക്കറ്റ് കീപ്പർ-ബാറ്റർമാർ മിന്നുന്ന ഫോമിലേക്ക് ഉയർന്നു. ” അങ്ങനെയാണ് മുൻ സെലെക്ടർ പറഞ്ഞത്.

സഞ്ജുവിനെ സംബന്ധിച്ച് അതിഗംഭീരം എന്ന് വിശേഷിപ്പിക്കാവുന്ന പ്രകടനം തന്നെ ഈ ഇന്ത്യൻ പ്രീമിയർ ലീഗിൽ നടത്താൻ സാധിച്ചിട്ടുണ്ട്. നിലവിൽ ഓറഞ്ച് ക്യാപ് വേട്ടയിൽ അഞ്ചാം സ്ഥാനത്താണ് താരത്തിന്റെ സ്ഥാനം. 531 റൺസ് സഞ്ജു സീസണിൽ നേടുകയും ചെയ്‌തു. ടീമിനെ പല മത്സരങ്ങളിലും വിജയിപ്പിക്കാനും താരത്തിനായി. എന്നാൽ ലോകകപ്പ് ടീമിൽ ഇടം നേടിയതിന് ശേഷം സഞ്ജുവിന്റെ പ്രകടനത്തിൽ കയറ്റിറക്കങ്ങൾ ഉണ്ടായി.

ആദ്യ ഘട്ടത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ നന്നായി കളിച്ച സഞ്ജു അവസാന കുറച്ച് മത്സരങ്ങളിൽ നടത്തിയത് ബോറൻ പ്രകടനമാണ്. എന്നാലും ലോകകപ്പിലേക്ക് വരുമ്പോൾ സഞ്ജു തിളങ്ങുമെന്നാണ് കരുത്തപ്പെട്ടത്. എന്നാൽ ലോകകപ്പ് ഫൈനൽ ഇലവനിൽ ഇടം കണ്ടെത്താൻ താൻ പോരാടുന്ന പന്തിനേക്കാൾ മിക്ക് പ്രകടനം നടത്തണം എന്ന കാര്യം അയാൾ മറന്ന് പോയെന്ന് തോന്നുന്നു.

ഇന്ത്യ കളിക്കുന്ന ഏക സന്നാഹ മത്സരം ടീം മാനേജ്മെന്റിനെ സംബന്ധിച്ച് ഒരു ടെസ്റ്റ് ഡോസ് മാത്രമായിരുന്നില്ല സിഗ്നൽ കൂടി ആയിരുന്നു. ഓപ്പണർ ആയി രോഹിത്തിനൊപ്പം എത്തിയ സഞ്ജു ഒരു റൺ മാത്രമെടുത്ത് മടങ്ങിയപ്പോൾ പന്ത് ആകട്ടെ തകർപ്പൻ പ്രകടനം നടത്തി അർദ്ധ സെഞ്ച്വറി നേടുകയും ചെയ്തു.

എന്തായാലും സഞ്ജുവിന് ടീമിൽ ഇടം നേടാനുള്ള സാധ്യതകൾ വളരെ കുറവായി വരുന്നു എന്ന് പറയാം. അല്ലാത്തപക്ഷം അത്ഭുതങ്ങൾ സംഭവിക്കണം.

Latest Stories

ഒരു മോശം റെക്കോഡിന് പിന്നാലെ സ്വന്തമാക്കിയത് തകർപ്പൻ നേട്ടങ്ങൾ, ഒരൊറ്റ മത്സരം കൊണ്ട് സഞ്ജു നേടിയത് ആരും കൊതിക്കുന്ന റെക്കോഡുകൾ; ലിസ്റ്റ് ഇങ്ങനെ

അടി തുടങ്ങിയാൽ പിന്നെ മയമില്ല, സൗത്താഫ്രിക്ക ഇന്ന് കണ്ടത് മലയാളി വക മരണമാസ് ഷോ ; വിമർശകരുടെ മുന്നിൽ നെഞ്ചുവിരിച്ച് സഞ്ജു സാംസൺ

തൂക്കല്ല ഇത് കൊലതൂക്ക്, സഞ്ജുവിനും തിലകിനും മുന്നിൽ ഉത്തരമില്ലാതെ സൗത്താഫ്രിക്ക; ജോഹന്നാസ്ബർഗിൽ സിക്സർ മഴ

സാന്റിയാഗോ മാര്‍ട്ടിന്റെ ചെന്നൈ ഓഫീസില്‍ നിന്ന് പിടിച്ചെടുത്തത് 8.8 കോടി രൂപ; ഇഡി പരിശോധന നടത്തിയത് 20 കേന്ദ്രങ്ങളില്‍

പ്രായപൂര്‍ത്തിയായില്ലെങ്കില്‍ ഭാര്യയുമായുള്ള ലൈംഗിക ബന്ധം ബലാത്സംഗം തന്നെ; കീഴ്‌ക്കോടതി വിധി ശരിവച്ച് ബോംബെ ഹൈക്കോടതി

കേരളത്തിന് മാത്രം സഹായമില്ല, നാം ഇന്ത്യയ്ക്ക് പുറത്തുള്ളവരാണോ? കേന്ദ്ര സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

മറാത്ത പിടിക്കും മഹാവികാസ് അഘാഡി

മഹാരാഷ്ട്രയില്‍ ഇക്കുറി ചിരി ബിജെപിയ്ക്കല്ല, ലോക്‌സഭ ആവര്‍ത്തിക്കപ്പെടും; മറാത്ത പിടിക്കും മഹാവികാസ് അഘാഡി

യുഡിഎഫിന് പിന്നാലെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് എല്‍ഡിഎഫും; കൈയ്യും കെട്ടി നോക്കിയിരിക്കാന്‍ സാധിക്കില്ലെന്ന് ടി സിദ്ധിഖ്

സൂക്ഷിച്ചില്ലെങ്കിൽ പണി പാളും, ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? യുവാക്കളിലും സർവ്വ സാധാരണമാകുന്ന പാൻക്രിയാറ്റിക് കാൻസർ