വനിതാ റ്റീവിന്റെ കളിയൊക്കെ ആര് കാണാനാണ്? ഇവരുടെ ഒകെ ബാറ്റിംഗ് കാണുന്നതിൽ ഭേദം ടെസ്റ്റ് ക്രിക്കറ്റ്റ് കാണുന്നതാണ്. കുറെ വർഷങ്ങൾക്ക് മുമ്പ് വനിതാ ക്രിക്കറ്റ് മത്സരങ്ങൾ കാണുമ്പോൾ ഉള്ള നമ്മുടെ ചിന്താഗതി ഇങ്ങനെ ആയിരുന്നു. അന്നൊക്കെ അനിത ക്രിക്കറ്റ് എന്നുപറഞ്ഞാൽ ആരാധകർക്ക് ആകെ അറിയാവുന്ന പേര് മിതാലി രാജിന്റെ ആയിരുന്നു, അത്രയധികം ആളുകൾ അറിയുന്ന മിതാലിക്ക് വരെ അർഹിച്ച അംഗീകാരം കിട്ടിയിട്ടുണ്ടോ എന്നുചോദിച്ചാൽ ഇല്ല എന്ന ഉത്തരം മാത്രമാണ് പറയാൻ ഉള്ളത്.
എന്നത് സോഷ്യൽ മീഡിയയുടെ കടന്നുവരവോട് കൂടി വനിതാ ക്രിക്കറ്റിന്റെ പ്രചാരണം കുറയും കൂടി വർധിച്ചു,. സ്‌മൃതി മന്ദാനാക്കും ഹർമൻപ്രീത് കൗറിനും ആരാധകരുണ്ടായി എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. എന്തിരുന്നാലും പുരുഷ ക്രിക്കറ്റിന് കിട്ടുന്ന സ്പോന്സര്ഷിപ്പും കാഴ്ചക്കാരും പ്രചാരണവും ഒന്നും വനിതാ ക്രിക്കറ്റിന് ഇപ്പോഴും കിട്ടുന്നില്ല എന്നതും ശ്രദ്ധിക്കണം.
ടി20 സെമിഫൈനലിലേക്ക് ഇന്ത്യയുടെ വനിത ടീം യോയാത്ത നേടിയിരിക്കുകയാണ്. ക്യാപ്റ്റൻ ഹരംനപ്രീതി കൗർ 150 ടി20 യിൽ ഭാഗമാകുന്ന ആദ്യ താരം ആയിരിക്കുമായാണ് ഇപ്പോൾ. ഇതിന് അഭിനന്ദന പോസ്റ്റുമായി നിര്വാശി ആളുകളാണ് എത്തിയിരിക്കുന്നത്. ഓൾറൗണ്ടർ യുവരാജ് സിംഗ് ഹർമൻപ്രീതിന് വേണ്ടി വനിതാ ക്രിക്കറ്റിനെയും ആളുകൾ അറിയണം എന്ന് ഓർമ്മിപ്പിക്കാൻ ഒരു പ്രവർത്തി കാണിക്കുകയാണ് ഇപ്പോൾ. ‘ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ’ എന്ന പദം ഗൂഗിളിൽ തിരയുമ്പോൾ ഹർമൻപ്രീത് കൗറിനെ കാണിക്കുന്നില്ലെന്ന് കാണിക്കുന്ന ഒരു വീഡിയോ അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻമാരായി രോഹിത് ശർമ്മയുടെയും ഹാർദിക് പാണ്ഡ്യയുടെയും പേരുകൾ മാത്രമാണ് ഫലമായി കാണിക്കുന്നത്.
“നമ്മൾ ഈ പ്രശ്‌നം സൃഷ്‌ടിച്ചിട്ടുണ്ടെങ്കിൽ, അത് പരിഹരിക്കാനുള്ള ശക്തിയും നമുക്ക് ഉണ്ട് . നമുക്ക് ഇത് വനിതാ ക്രിക്കറ്റിനായി ചെയ്യാം! ഹർമൻപ്രീത് കൗർ ഇന്ത്യൻ ക്യാപ്റ്റിന് എന്ന ഹാഷ്ടാഗ് ഉപയോഗിക്കുക എന്നാണ് യുവി പറയുന്നത്. യുവിക്ക് പിന്തുണ നൽകി റെയ്‌നയും എത്തിയിട്ടുണ്ട്.
അതേസമയം, സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനുള്ള ഇന്ത്യയുടെ കഴിവില്ലായ്മ “ആശങ്കയുളവാക്കുന്ന” അടയാളമാണെന്ന് ഹർമൻപ്രീത് സമ്മതിച്ചു, വനിതാ ടി 20 ലോകകപ്പ് സെമിഫൈനലിന് മുന്നോടിയായി തങ്ങളുടെ ദീർഘകാല ഡോട്ട് ബോൾ പ്രശ്നം എങ്ങനെ പരിഹരിക്കാമെന്ന് ടീം ചർച്ച ചെയ്യുന്നുണ്ടെന്നും കൂട്ടിച്ചേർത്തു. തിങ്കളാഴ്ച ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരം അയർലൻഡിനെതിരെ അഞ്ച് റൺസിന് ജയിച്ചാണ് ഇന്ത്യ സെമിഫൈനലിലേക്ക് യോഗ്യത നേടിയത് .
If we’ve created this problem,
we also have the power to fix it.Let’s do it for women’s cricket! 🏏💪🏻
Use this hashtag: #IndianCricketTeamCaptainHarmanpreetKaur
on #Twitter #Quora #LinkedIn and #Reddit
to spread the word and make a difference! 🇮🇳 pic.twitter.com/JMn5Cw7Cel
— Yuvraj Singh (@YUVSTRONG12) February 21, 2023
Read more