നമ്മളാണ് ഈ പ്രശ്‌നം സൃഷ്ടിച്ചതെങ്കിൽ അത് തീർക്കാനുള്ള ശക്തിയും നമുക്കുണ്ട്, യുവിക്കൊപ്പം ആ വലിയ പ്രവൃത്തി വിജയിപ്പിക്കാനുള്ള യാത്ര ഏറ്റെടുത്ത് റെയ്‌നയും; സോഷ്യൽ മീഡിയയിൽ അഭിനന്ദനം

വനിതാ റ്റീവിന്റെ കളിയൊക്കെ ആര് കാണാനാണ്? ഇവരുടെ ഒകെ ബാറ്റിംഗ് കാണുന്നതിൽ ഭേദം ടെസ്റ്റ് ക്രിക്കറ്റ്റ് കാണുന്നതാണ്. കുറെ വർഷങ്ങൾക്ക് മുമ്പ് വനിതാ ക്രിക്കറ്റ് മത്സരങ്ങൾ കാണുമ്പോൾ ഉള്ള നമ്മുടെ ചിന്താഗതി ഇങ്ങനെ ആയിരുന്നു. അന്നൊക്കെ അനിത ക്രിക്കറ്റ് എന്നുപറഞ്ഞാൽ ആരാധകർക്ക് ആകെ അറിയാവുന്ന പേര് മിതാലി രാജിന്റെ ആയിരുന്നു, അത്രയധികം ആളുകൾ അറിയുന്ന മിതാലിക്ക് വരെ അർഹിച്ച അംഗീകാരം കിട്ടിയിട്ടുണ്ടോ എന്നുചോദിച്ചാൽ ഇല്ല എന്ന ഉത്തരം മാത്രമാണ് പറയാൻ ഉള്ളത്.

എന്നത് സോഷ്യൽ മീഡിയയുടെ കടന്നുവരവോട് കൂടി വനിതാ ക്രിക്കറ്റിന്റെ പ്രചാരണം കുറയും കൂടി വർധിച്ചു,. സ്‌മൃതി മന്ദാനാക്കും ഹർമൻപ്രീത് കൗറിനും ആരാധകരുണ്ടായി എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. എന്തിരുന്നാലും പുരുഷ ക്രിക്കറ്റിന് കിട്ടുന്ന സ്പോന്സര്ഷിപ്പും കാഴ്ചക്കാരും പ്രചാരണവും ഒന്നും വനിതാ ക്രിക്കറ്റിന് ഇപ്പോഴും കിട്ടുന്നില്ല എന്നതും ശ്രദ്ധിക്കണം.

ടി20 സെമിഫൈനലിലേക്ക് ഇന്ത്യയുടെ വനിത ടീം യോയാത്ത നേടിയിരിക്കുകയാണ്. ക്യാപ്റ്റൻ ഹരംനപ്രീതി കൗർ 150 ടി20 യിൽ ഭാഗമാകുന്ന ആദ്യ താരം ആയിരിക്കുമായാണ് ഇപ്പോൾ. ഇതിന് അഭിനന്ദന പോസ്റ്റുമായി നിര്വാശി ആളുകളാണ് എത്തിയിരിക്കുന്നത്. ഓൾറൗണ്ടർ യുവരാജ് സിംഗ് ഹർമൻപ്രീതിന് വേണ്ടി വനിതാ ക്രിക്കറ്റിനെയും ആളുകൾ അറിയണം എന്ന് ഓർമ്മിപ്പിക്കാൻ ഒരു പ്രവർത്തി കാണിക്കുകയാണ് ഇപ്പോൾ. ‘ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ’ എന്ന പദം ഗൂഗിളിൽ തിരയുമ്പോൾ ഹർമൻപ്രീത് കൗറിനെ കാണിക്കുന്നില്ലെന്ന് കാണിക്കുന്ന ഒരു വീഡിയോ അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻമാരായി രോഹിത് ശർമ്മയുടെയും ഹാർദിക് പാണ്ഡ്യയുടെയും പേരുകൾ മാത്രമാണ് ഫലമായി കാണിക്കുന്നത്.

“നമ്മൾ ഈ പ്രശ്‌നം സൃഷ്‌ടിച്ചിട്ടുണ്ടെങ്കിൽ, അത് പരിഹരിക്കാനുള്ള ശക്തിയും നമുക്ക് ഉണ്ട് . നമുക്ക് ഇത് വനിതാ ക്രിക്കറ്റിനായി ചെയ്യാം! ഹർമൻപ്രീത് കൗർ ഇന്ത്യൻ ക്യാപ്റ്റിന് എന്ന ഹാഷ്ടാഗ് ഉപയോഗിക്കുക എന്നാണ് യുവി പറയുന്നത്. യുവിക്ക് പിന്തുണ നൽകി റെയ്‌നയും എത്തിയിട്ടുണ്ട്.

അതേസമയം, സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനുള്ള ഇന്ത്യയുടെ കഴിവില്ലായ്മ “ആശങ്കയുളവാക്കുന്ന” അടയാളമാണെന്ന് ഹർമൻപ്രീത് സമ്മതിച്ചു, വനിതാ ടി 20 ലോകകപ്പ് സെമിഫൈനലിന് മുന്നോടിയായി തങ്ങളുടെ ദീർഘകാല ഡോട്ട് ബോൾ പ്രശ്നം എങ്ങനെ പരിഹരിക്കാമെന്ന് ടീം ചർച്ച ചെയ്യുന്നുണ്ടെന്നും കൂട്ടിച്ചേർത്തു. തിങ്കളാഴ്ച ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരം അയർലൻഡിനെതിരെ അഞ്ച് റൺസിന് ജയിച്ചാണ് ഇന്ത്യ സെമിഫൈനലിലേക്ക് യോഗ്യത നേടിയത് .

Latest Stories

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന