ആ ടീമിനെ കണ്ട് പഠിച്ചാൽ പാകിസ്ഥാൻ രക്ഷപെടും, പിന്നെ വേറെ ലെവലാകും; ഉപദേശവുമായി റമീസ് രാജ

തങ്ങളുടെ മോശം 2024 ടി20 ലോകകപ്പ് കാമ്പെയ്‌നിന് ശേഷം ദീർഘകാല വീക്ഷണവും വ്യക്തതയും ഇല്ലാത്ത സംവിധാനത്തെ മുൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാൻ റമീസ് രാജ ആക്ഷേപിച്ചു. ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായതോടെ പാകിസ്താനെ സംബന്ധിച്ച് കാര്യങ്ങൾ ഇപ്പോൾ അത്ര സുഖമായ രീതിയിൽ അല്ല പോകുന്നത് എന്ന് പറയാം.

ടൂർണമെൻ്റ് ഓപ്പണറിൽ യു.എസ്.എയോട് നാണംകെട്ട തോൽവി ഏറ്റുവാങ്ങിയ പാകിസ്ഥാൻ, ചിരവൈരികളായ ഇന്ത്യയ്‌ക്കെതിരെ വിജയിക്കാവുന്ന സ്ഥാനത്ത് നിന്ന് തോൽക്കുന്നതിന് മുമ്പ് സൂപ്പർ എട്ട് എത്താതെ പുറത്താക്കപ്പെട്ടു. അതേസമയം, ഒരു മത്സരം പോലും തോൽക്കാതെ തങ്ങളുടെ രണ്ടാം ടി20 ലോകകപ്പ് കിരീടം ഇന്ത്യ നേടുകയും ചെയ്തു.

തൻ്റെ യൂട്യൂബ് ചാനലിൽ സംസാരിക്കവെ, ഇടയ്ക്കിടെ മോശം പ്രകടനം ഉണ്ടായാൽപ്പോലും ഇന്ത്യ കളിക്കാരെ എങ്ങനെ പിന്തുണയ്ക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് രാജ പാകിസ്ഥാൻ്റെ സംവിധാനത്തെ അപലപിച്ചു.

“കാണുക, ടി20 ക്രിക്കറ്റിൽ സമ്മർദ്ദം വ്യത്യസ്തമാണെന്ന് ഞാൻ മനസ്സിലാക്കുന്നു. ഇത് കഠിനമായ ഒരു ഫോർമാറ്റാണ്, സംശയമില്ല. ഇന്ത്യ അവരുടെ കളിക്കാരെ എങ്ങനെ പിന്തുണയ്ക്കുന്നുവെന്ന് ദയവായി നോക്കൂ. ഫൈനലിൽ അക്‌സർ ബോളിങ്ങിൽ മോശം പ്രകടനം ആണ് നടത്തിയത്. പക്ഷേ അത് അവനെ ഒറ്റരാത്രികൊണ്ട് മോശം ബൗളർ ആക്കുന്നില്ല. പക്ഷേ, പാക്കിസ്ഥാൻ്റെ പ്രശ്‌നം എന്തെന്നാൽ, നമുക്ക് കളി വായിക്കാൻ കഴിയുന്നില്ല ഒരു നല്ല സിസ്റ്റം ഇല്ല,”

മോശം 2024 T20 ലോകകപ്പ് പ്രകടനത്തിന് പിന്നാലെ ബാബറിനെ പുറത്താക്കണം എന്ന ആവശ്യം ശക്തമാണ്.

Latest Stories

11 ദിവസത്തിനിടെ നൂറിലേറെ വ്യാജ ബോംബ് ഭീഷണികളെത്തിയത് വിപിഎന്‍ മറയാക്കി; ഡല്‍ഹി പൊലീസിന് തലവേദനയാകുന്ന ജെന്‍സി

ഹരിതട്രിബ്യൂണല്‍ അനുവദിച്ചത് മൂന്ന് ദിവസം മാത്രം; തമിഴ്‌നാട്ടില്‍ കേരളം തള്ളിയ മാലിന്യം നീക്കം ചെയ്യുന്നു

യുവനടന്മാര്‍ ഉണ്ണിയെ കണ്ടു പഠിക്കണം.. ഒരു പാന്‍ ഇന്ത്യന്‍ താരം ഉദിക്കട്ടെ..: വിനയന്‍

പ്രേമലുവിലെ ഹിറ്റ് വണ്ടി കേരളത്തിലും, 'റിവർ' സ്‌റ്റോർ ഇനി കൊച്ചിയിലും

ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യ-പാക് മത്സരത്തിന്റെ നിഷ്പക്ഷ വേദി സ്ഥിരീകരിച്ചു

ഇന്ത്യയുടെ മുട്ട വേണ്ടെന്ന് ഗള്‍ഫ് രാജ്യങ്ങള്‍; നാമക്കലില്‍ നിന്നും കപ്പലില്‍ അയച്ച 15 കോടിയുടെ കോഴിമുട്ട ഒമാനിലെ തുറമുഖത്ത് കെട്ടിക്കിടക്കുന്നു; കര്‍ഷകര്‍ക്ക് വന്‍ തിരിച്ചടി

ക്ഷേമ പെന്‍ഷന്‍ തട്ടിയെടുത്ത സംഭവം; ആറ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നോട്ടീസ്

അവൻ വലിയ ഒരു തടിയനാണ്, ടെസ്റ്റിൽ കളിപ്പിക്കുന്നത് ആത്മഹത്യാപരം; ഇന്ത്യൻ താരത്തെക്കുറിച്ച് സൗത്താഫ്രിക്കൻ ഇതിഹാസം

മുഖ്യമന്ത്രിയാകാൻ ചെന്നിത്തലയ്ക്ക് എന്താണ് അയോ​ഗ്യത? അധികാര വടംവലിയുള്ള പാർട്ടിയല്ല കോൺഗ്രസ് എന്ന് കെ സുധാകരൻ

അത്ഭുതദ്വീപ് നടന്‍ ശിവന്‍ മൂന്നാര്‍ അന്തരിച്ചു