'ഞങ്ങള്‍ പാകിസ്ഥാനില്‍ ചാമ്പ്യന്‍സ് ട്രോഫി കളിച്ചാല്‍ ഞാന്‍ അവരുടെ മുന്നില്‍വെച്ച് പന്തുകള്‍ രണ്ട് കഷണങ്ങളായി മുറിക്കും'; ഇന്‍സമാമിന് മറുപടിയുമായി ഷമി

2024ലെ ഐസിസി ടി20 ലോകകപ്പിനിടെ അര്‍ഷ്ദീപ് സിംഗ് പന്തില്‍ കൃത്രിമം കാട്ടിയെന്ന പാകിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ ഇന്‍സമാം ഉള്‍ ഹഖിന്റെ ആരോപണത്തിന് മറുപടി കൊടുത്ത് മുഹമ്മദ് ഷമി. ഓസ്ട്രേലിയയ്ക്കെതിരായ 15-ാം ഓവറില്‍ ഇന്ത്യന്‍ പേസര്‍ പന്ത് റിവേഴ്സ് സ്വിംഗ് ചെയ്തതാണ് ഇന്‍സി ആരോപണത്തിന് കാരണം. ഇന്ത്യന്‍ കളിക്കാര്‍ പന്തിലെങ്കിലും കൃത്രിമം കാണിക്കുന്നുണ്ടോ എന്ന് അമ്പയര്‍മാര്‍ നിരീക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

അദ്ദേഹത്തിന്റെ പ്രസ്താവന ഇന്ത്യന്‍ ആരാധകരില്‍ നിന്നും ക്രിക്കറ്റ് കളിക്കാരില്‍ നിന്നും രോഷാകുലരായ പ്രതികരണങ്ങള്‍ സൃഷ്ടിച്ചു. ഇപ്പോഴിതാ ഇതിനോട് പ്രതികരിച്ചിരിക്കുകയാണ് ഷമി.

2023ലെ ഏകദിന ലോകകപ്പിനിടെ പന്തിലെന്തോ ഉപകരണം വെച്ചിട്ടുണ്ടെന്ന് പറഞ്ഞ് അവര്‍ എന്നെ കുറ്റപ്പെടുത്തിയിരുന്നു. അര്‍ഷ്ദീപ് സിംഗിനെക്കുറിച്ച് അവര്‍ അടുത്തിടെ മറ്റൊരു മണ്ടന്‍ സിദ്ധാന്തം കൊണ്ടുവന്നു. ഞാന്‍ ഇന്‍സമാം-ഉള്‍-ഹഖിനെ വളരെയധികം ബഹുമാനിക്കുന്നു, അദ്ദേഹം അത്തരം പ്രസ്താവനകള്‍ നടത്തുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. അവരാണ് ഈ റിവേഴ്‌സ് സ്വിംഗ് ആരംഭിച്ചത്. ഞങ്ങള്‍ അത് ചെയ്യുമ്പോള്‍ അവര്‍ക്ക് പ്രശ്‌നമാണ്.

ഇന്ത്യന്‍ ബോളര്‍മാരോട് എന്തെങ്കിലും പറയുന്നതിന് മുമ്പ്, അവരുടെ കളിക്കാര്‍ പന്തില്‍ കൃത്രിമം കാണിക്കുന്നതിനിടെ പിടിക്കപ്പെട്ട സംഭവങ്ങള്‍ അവര്‍ ഓര്‍ക്കണം. പാകിസ്ഥാന്‍ കളിക്കാര്‍ തങ്ങളുടെ പൊതുജനങ്ങളെ വിഡ്ഢികളാക്കാന്‍ ആഗ്രഹിക്കുന്നു, അവരുടെ ടീം മികച്ച പ്രകടനം നടത്താത്തപ്പോള്‍ അവര്‍ ആരോപണങ്ങളുമായി വരുന്നു- ശുഭങ്കര്‍ മിശ്രയുടെ പോഡ്കാസ്റ്റില്‍ അദ്ദേഹം പറഞ്ഞു.

ഈ വിദ്യ ആദ്യമായി അവതരിപ്പിച്ചത് അവരാണ്, തെറ്റായ വഴികളിലൂടെയാണ് ഇത് നേടിയതെങ്കില്‍, അവരെ ആദ്യം പിടിക്കണം. 2025-ല്‍ ഞാന്‍ ചാമ്പ്യന്‍സ് ട്രോഫിക്കായി പാകിസ്ഥാന്‍ സന്ദര്‍ശിക്കുകയാണെങ്കില്‍, എന്റെ കൂടെ മൂന്ന് പന്തുകള്‍ എടുത്ത് അതില്‍ ഉപകരണങ്ങളൊന്നും ഇല്ലെന്ന് ഞാന്‍ അവരെ കാണിക്കും. ഞാന്‍ 20 പേരുടെ മുന്നില്‍വെച്ച് പന്തുകള്‍ രണ്ട് കഷണങ്ങളായി മുറിക്കും. റിവേഴ്‌സ് സ്വിംഗ് എങ്ങനെ നേടാമെന്ന് ഞാന്‍ അവരെ കാണിക്കും- ഷമി കൂട്ടിച്ചേര്‍ത്തു.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി