രണ്ടു സെഞ്ച്വറികള്‍ക്ക് ശേഷം വന്ന രണ്ടു മോശം സ്‌കോറുകളില്‍ നിങ്ങള്‍ വഞ്ചിതരായെങ്കില്‍ അത് നിങ്ങളുടെ മാത്രം തെറ്റാണ്. സഞ്ജു സാംസണ്‍ വീണ്ടും നിയന്ത്രണം ഏറ്റെടുക്കുന്നു. ഈ ഇന്നിങ്ങ്‌സിന്റെ പ്രത്യേകത പേസര്‍മാരുടെ പേസ് വേരിയേഷനുകള്‍ പിക് ചെയ്ത രീതിയാണ്.
സിപാമ് ലയുടെ ഓവറില്‍ സൗത്ത് ആഫ്രിക്കന്‍ നായകന്‍ സഞ്ജുവിനുള്ള ഫീല്‍ഡ് ചെഞ്ച് ചെയ്യുന്നുണ്ട്. മിഡ് വിക്കറ്റ് അകത്തേക്ക് വരുന്നു, ട്രാപ് ഒരുങ്ങുന്നു. തൊട്ടടുത്ത പന്തില്‍ തന്നെ പേസ് വേരിയേഷനൊപ്പം തനിക്കായി ഒരുക്കപ്പെട്ട ഫീല്‍ഡും സഞ്ജു അനായാസം പിക് ചെയ്യുന്നു, ഡീപ് മിഡ് വിക്കറ്റിന് മുകളിലൂടെ ഒരു തകര്‍പ്പന്‍ പുള്‍ ഗാലറിയിലേക്ക് പറക്കുമ്പോള്‍ മക്രത്തിനു ഫീല്‍ഡ് വീണ്ടും മാറ്റാതെ രക്ഷയില്ല. അടുത്ത പന്തില്‍ മിഡ് വിക്കറ്റ് വീണ്ടും പുറകോട്ടിറങ്ങുന്നു. ക്രീസിലുള്ളതൊരു ടോപ് ബാറ്റര്‍ ആണെന്ന തിരിച്ചറിവ് മക്രത്തിനുണ്ടെങ്കിലും കാര്യമില്ല.
അതിനു ശേഷം കളിക്കുന്നൊരു റിവേഴ്സ് സ്വീപ്പുണ്ട്.റിവേഴ്സ് സ്വീപ്പുകള്‍ ഇത്ര അനായാസമായി കളിക്കാന്‍ കഴിയുന്ന ഒന്നാണെന്നു വെറുതെയങ്ങ് കാട്ടിത്തരുന്ന രീതിയില്‍ മക്രത്തെ ബൗണ്ടറി കടത്തുന്നു. ഫീല്‍ഡിനെ കീറി മുറിക്കുന്ന പ്ലെസ് മെന്റ് സൂപ്പര്‍ബ്.
സിമലെനെയുടെ ഒരു സ്ലോവര്‍ ബോള്‍ റീഡ് ചെയ്യുന്നു, ഷോട്ട് അല്‍പം വൈകിക്കുന്നു, എക്‌സ്ട്രാ കവറിന് മുകളിലൂടെ അനായാസം ലോഫ്റ്റ് ചെയ്യുന്നു. ഷോട്ട് ഓഫ് ദ മാച്ച് എന്ന് നിസ്സംശയം പറയാം. അസാധാരണമായ ടൈമിംഗ് & പവര്‍.
ഓണ്‍ സോങ്ങ്, സഞ്ജു സാംസണ്‍ ഈസ് എ ട്രീറ്റ് ടു വാച്ച്, ബൗളര്‍മാര്‍ക്കു പക്ഷെ അവരൊരിക്കലും ഓര്‍ക്കാന്‍ ആഗ്രഹിക്കാത്തൊരു ദിവസവുമായിരിക്കും. കാണുക ആസ്വദിക്കുക.വേറെയൊന്നും ചെയ്യാനില്ല, നമുക്കും ബൗളര്‍മാര്‍ക്കും.
എഴുത്ത്: സംഗീത് ശേഖര്‍