ബാംഗ്ലൂർ ബോളർമാർ ഒരു സ്‌കോർ പ്രതിരോധിക്കുന്നത് ഒന്ന് ആലോചിച്ച് നോക്കിക്കേ, ഈ ബോളിംഗ് വെച്ച് ടൂർണമെന്റ് വിജയം ഒന്നും സ്വപ്നം കാണേണ്ട; താക്കൂറും റിങ്കു സിംഗും നൽകിയത് റെഡ് സിഗ്നൽ

“ഈ സാല കപ്പ് നമ്മുടെ” വര്ഷങ്ങളായി ബാംഗ്ലൂർ ആരാധകർ ആവർത്തിക്കുന്ന ഒരു പല്ലവിയാണ് ഇത്. മികച്ച ആരാധക കൂട്ടമുണ്ട്, ലോകോത്തര താരങ്ങൾ ഉണ്ട്, അങ്ങനെ ഒരു ടീം ആഗ്രഹിക്കുന്ന എല്ലാ ഘടകവും ബാംഗ്ലൂരിനുണ്ട്. എന്തിരുന്നാലും ഓരോ സീസണുകളിലും അവർ എടുത്ത ചില മോശം തീരുമാനങ്ങളാണ് അവർക്ക് തിരിച്ചടി ആയിട്ടുള്ളതെങ്കിൽ എല്ലാ കൊല്ലവും അവർ ആവർത്തിക്കുന്ന ഒരു തെറ്റ് ഉണ്ട്- അത് ബോളിങ് ഡിപ്പാർട്മെന്റിന്റെ ദുർബലതയാണ്.

ഇത് വായിക്കുന്നവർ വിചാരിക്കും അതെന്താ അങ്ങനെ പറയുന്നേ കഴിഞ്ഞ കുറച്ച് സീസണുകളിലായി ടീം പ്ലേ ഓഫ് കളിക്കുന്നില്ലേ എന്നും ഒരുപാട് മാഠങ്ങൾ വന്നിട്ടില്ലേ എന്നുമൊക്ക. ശരിയാണ് , ടീം ഒരുപാട് മാറി, ആദ്യ കുറെ നോക്കിയാൽ ടീം മെച്ചപ്പെട്ടിട്ടുണ്ട് എന്നത് വസ്തുതയാണ്. പക്ഷെ ഒരു ടൂർണമെന്റ് ജയിക്കാൻ ആവശ്യമായ സ്ഥിരത ബോളിങ് ഡിപ്പാർട്മെന്റിന് ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ല ന്നതാണ് ഉത്തരം. 2021 സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റു നേടിയ ഹർഷൻ പട്ടേലിൽ ടീം ഒരുപാട് പ്രതീക്ഷകൾ വെച്ചിരുന്നു. എന്നാൽ കഴിഞ്ഞ സീസണിലും ഈ സീസണിലെ ആദ്യ രണ്ട് മത്സരങ്ങളും നോക്കിയയിൽ ത്താരത്തിന്റെ ഗ്രാഫ് താഴെയാണ്.

സമീപകലാത്ത് ഒരുപാട് മികച്ച പ്രകടനം നടത്തിയ സിറാജ് ടി20 ബോളർ എന്ന നിലയിൽ തിളങ്ങാൻ സാധിക്കുന്ന ആൾ ആണെങ്കിലും സ്ഥിരതക്കുറവ് ഒരു പ്രശ്‌നമാണ്. അതുപോലെ തന്നെ മറ്റ് ബോളറുമാരുടെ കാര്യവും. ഇന്ന് നടക്കുന്ന ബാംഗ്ലൂർ- കൊൽക്കത്ത മത്സരം തന്നെ നോക്കുക. എന്ത് ഭംഗിയായിട്ടാണ് ഇന്നിംഗ്സ് പകുതി വരെ ടീമ് എറിഞ്ഞത്. 89/5 എന്ന നിലയിലായിരുന്നു കൊൽക്കത്ത. എന്നാൽ പിന്നെ കണ്ടത് കളി മറന്ന ബോളറുമാരെയാണ്. താക്കൂറും റിങ്കു സിങ്ങും അവരെ അനായാസം നേരിട്ടു . സ്കൂൾ കുട്ടികളെ നേരിടുന്ന ലാഘവത്തിലാണ് ഇരുവരും ബാംഗ്ലൂർ ബോളറുമാരെ നേരിട്ടത്. ഈ രീതി എന്തായാലും ടീമിന് അപകടമാണ്. 200 റൺസിലേക്ക് ആയ തകർച്ചയിൽ നിന്ന് കൊൽക്കത്ത എത്തിയെങ്കിൽ ബാംഗ്ലൂരിന് സ്വയം പഴിക്കാം.

നല്ല ഒരു ബാറ്റിംഗ് യൂണിറ്റ് ഉള്ളതുകൊണ്ട് ഒരു പരിധി വരെ ആദ്യം ബോൾ ചെയ്യേണ്ട അവസ്ഥ വന്നാൽ ടീം രക്ഷപെടും. പക്ഷെ ഈ ബോളറുമാർ സ്കോർ പ്രതിരോധിക്കേണ്ട അവസ്ഥ വന്നാൽ ഒരു സ്കോറും സേഫ് അല്ലാതെയാകും. അവസാന 5 ഓവറിലാണ് കാര്യങ്ങൾ പിടിവിട്ടുപോകുന്നത്, അതിനാൽ ആ രീതി മാറ്റിയെ പറ്റു. അല്ലെങ്കിൽ അവസാനം എന്റർടൈന്റ്‌മെന്റ് മാത്രമായിരിക്കും മിച്ചം.

Latest Stories

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ക്ലീൻ സ്വീപ്പ്; ബ്ലിറ്റ്‌സ് കിരീടവും സ്വന്തമാക്കി മാഗ്നസ് കാൾസൺ

മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു; തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് അമിത്ഷാ ഡല്‍ഹിയ്ക്ക് മടങ്ങി

ഉണരുമ്പോഴും ഉറങ്ങുമ്പോഴും സ്മാര്‍ട്ട് ഫോണ്‍; തലവേദനയും കണ്ണിന് ചുറ്റും വേദനയുമുണ്ടോ? 'കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം', നിങ്ങളുടെ കാഴ്ച നഷ്ടമായേക്കാം