2024-25ലെ വരാനിരിക്കുന്ന ബോർഡർ-ഗാവസ്‌കർ ട്രോഫിയിൽ (ബിജിടി) വിരാട് കോഹ്‌ലിക്കെതിരെ ഓസ്‌ട്രേലിയൻ ബൗളർമാർ ഉപയോഗിച്ചേക്കാവുന്ന തന്ത്രങ്ങൾ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജയ് മഞ്ജരേക്കർ. അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ വിരാട് കോഹ്‌ലിയുടെ ഓഫ് സ്റ്റമ്പിന് പുറത്ത് ഓസ്‌ട്രേലിയൻ ബൗളർമാർ നിരന്തരമായി ആക്രമിക്കാൻ ഇടയുണ്ടെന്ന് സഞ്ജയ് മഞ്ജരേക്കർ പറഞ്ഞു.
അതേസമയം പെർത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ടെസ്റ്റിനായി വിരാട് കോഹ്‌ലി നെറ്റ്‌സിൽ തയ്യാറെടുപ്പ് തുടങ്ങി. അടുത്തിടെ നടന്ന ഹോം ടെസ്റ്റ് പരമ്പരയിൽ ന്യൂസിലൻഡിനോട് ദയനീയമായി തോറ്റതോടെ ഇന്ത്യ പ്രതിസന്ധിയിലാണ്. തുടർച്ചയായ മൂന്നാം സൈക്കിളിലും ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (ഡബ്ല്യുടിസി) ഫൈനലിലെത്താനുള്ള ഇന്ത്യയുടെ സാധ്യതകളെ തോൽവി ഇല്ലാതാക്കി. ഇനി ഫൈനലിൽ എത്തണമെങ്കിൽ പരമ്പരയിലെ നാല് മത്സരങ്ങൾ എങ്കിലും ടീമിന് ജയിക്കണം.
സ്റ്റാർ സ്‌പോർട്‌സിൽ സംസാരിച്ച സഞ്ജയ് മഞ്ജരേക്കർ ഓസ്‌ട്രേലിയൻ പേസർമാർ ഓഫ് സ്റ്റമ്പിന് പുറത്ത് പന്തെറിഞ്ഞ് കോഹ്‌ലിയെ തകർക്കും എന്നാണ് പറഞ്ഞിരിക്കുന്നത്. ന്യൂസിലൻഡിന് വിജയം തന്ന ഇതേ പദ്ധതി ഓസ്‌ട്രേലിയയും പ്രയോഗിക്കും എന്നാണ് മഞ്ജരേക്കർ പറഞ്ഞത്:
“എന്താണ് വരാൻ പോകുന്നതെന്ന് വിരാടിന് കൃത്യമായി അറിയാം. അവർ ഓഫ് സ്റ്റമ്പിന് പുറത്ത് ഒരേ ലൈനിൽ കോഹ്‌ലിയെ ആക്രമിക്കും. അവസാനം കോഹ്‌ലി ആ കെണിയിൽ വീഴും. അത് സംഭവിക്കാതിരിക്കട്ടെ.” മഞ്ജരേക്കർ പറഞ്ഞു.
” ജോഷ് ഹേസിൽവുഡ് ഉൾപ്പെടുന്ന ഓസ്‌ട്രേലിയൻ താരനിര കോഹ്‌ലിയെ ശരിക്കും കുടുക്കാൻ ശ്രമിക്കും.” അദ്ദേഹം കൂട്ടിച്ചേർത്തു.
https://twitter.com/i/status/1856932576386314395