CSK UPDATES: നിങ്ങളെ കൊണ്ട് കൂട്ടിയാൽ കൂടില്ല ഭായ്, പറ്റിയ പണി ഇനി അതാണ്; ഒടുവിൽ ധോണിക്കെതിരെ തിരിഞ്ഞ് മുൻ സഹതാരവും ഇതിഹാസവും

ശനിയാഴ്ച എം ചിദംബരം സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ തന്റെ ടീമിനെ ഫിനിഷിംഗ് ലൈനിനടുത്തേക്ക് എത്തിക്കുന്നതിൽ 43 കാരനായ എംഎസ് ധോണി പരാജയപ്പെട്ടതിനെത്തുടർന്ന് മുൻ ചെന്നൈ സൂപ്പർ കിംഗ്സ് ഓപ്പണർ മാത്യു ഹെയ്ഡൻ തന്റെ മുൻ സഹതാരം എംഎസ് ധോണിയുടെ സമയം കഴിഞ്ഞു എന്ന് പ്രസ്താവിച്ചു.

ഏഴാം നമ്പറിൽ ബാറ്റ് ചെയ്ത എംഎസ് ധോണി 26 പന്തിൽ നിന്ന് ഒരു ഫോറും ഒരു സിക്സും ഉൾപ്പെടെ 30 റൺസ് നേടി പുറത്താകാതെ നിന്നു. ആറാം വിക്കറ്റിൽ വിജയ് ശങ്കറുമായി 84 റൺസിന്റെ കൂട്ടുകെട്ട് ഉണ്ടാക്കിയെങ്കിലും, യാതൊരു ഗുണവും അത് ടീമിന് ചെയ്തില്ല. ഇരുവരും വിജയിക്കാൻ ഒന്ന് ശ്രമിച്ച് പോലും ഇല്ലെന്ന് പറയുന്നത് ആകും ശരി.

മത്സരത്തിൽ കമന്ററി ചെയ്തുകൊണ്ടിരുന്ന മാത്യു ഹെയ്ഡന്, മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ്. ധോണിയുടെ ബാറ്റിംഗിനോട് പ്രതികരിച്ചുകൊണ്ട്, കമന്ററി ബോക്സിൽ ധോണി എത്തണം എന്ന് പറഞ്ഞിരിക്കുകയാണ് “(എം.എസ്.) ധോണി ഈ മത്സരത്തിന് ശേഷം നമ്മുടെ കമന്ററി ബോക്സിൽ ഞങ്ങളോടൊപ്പം ചേരണം. അദ്ദേഹത്തിന് ക്രിക്കറ്റ് നഷ്ടപ്പെട്ടു.”

“അദ്ദേഹത്തിന് ഇനി പറ്റില്ല. അദ്ദേഹം ഈ വസ്തുത അംഗീകരിക്കണം,” മുൻ ഓസ്‌ട്രേലിയൻ ഓപ്പണർ അഭിപ്രായപ്പെട്ടു. ഇതുവരെ, ഐ‌പി‌എൽ 2025-ൽ ധോണിയുടെ സ്‌കോറുകൾ 0 നോട്ടൗട്ട് (മുംബൈ ഇന്ത്യൻസിനെതിരെ), 30 നോട്ടൗട്ട് (ആർ‌സി‌ബിക്കെതിരെ), 16 (രാജസ്ഥാൻ റോയൽസിനെതിരെ), 30 നോട്ടൗട്ട് (ഡൽഹി ക്യാപിറ്റൽസിനെതിരെ) എന്നിവയാണ്.

Latest Stories

RCB UPDATES: ഒരുവട്ടം കൂടിയെൻ ഓർമ്മകൾ മെയ്യുന്ന ദുരന്ത കളി കളിക്കുവാൻ മോഹം..., സോഷ്യൽ മീഡിയയിൽ തരംഗമായി വിൻ്റേജ് ആർസിബി ചർച്ചകൾ; ടിം ഡേവിഡിനെ ഫ്രോഡ് എന്ന് വിളിച്ച ഫാൻസൊക്കെ ഇപ്പോൾ എവിടെ

PKBS VS RCB: പ്രായം വെറും 26 വയസ്, ഞെട്ടിച്ച് അർശ്ദീപ് സിങിന്റെ സിവി; കൈയടിച്ച് ക്രിക്കറ്റ് ലോകം; നേട്ടങ്ങൾ ഇങ്ങനെ

ഇഷ്ടമുളള മതത്തില്‍ വിശ്വസിക്കാനുളള അവകാശം നിഷേധിക്കുന്നു: ബിജെപിക്കെതിരെ ബിഷപ്പ് ജോസഫ് പാംപ്ലാനി

INDIAN CRICKET: എന്റെ കാലം കഴിയാറായി, ഇനി എത്ര നാളുണ്ടാവുമെന്ന് പറയാന്‍ കഴിയില്ല, വികാരഭരിതനായി രോഹിത് ശര്‍മ്മ, വിരമിക്കല്‍ സൂചന നല്‍കി താരം

ആശ സമരം; സർക്കാരിൻറെ നിലപാട് ഏകാധിപത്യപരം: വി.എം. സുധീരൻ

കെ.സി.ബി.സി മതേതര സമൂഹത്തോട് മാപ്പു പറയണമെന്ന് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ; 'മുനമ്പം വിഷയത്തെ വഖഫ് ബില്ലുമായി കൂട്ടിക്കെട്ടാൻ പാടില്ലായിരുന്നു'

RCB VS PBKS: ആര്‍സിബി- പഞ്ചാബ് മത്സരത്തില്‍ വില്ലനായി മഴ, ഇന്ന് മത്സരം നടക്കുകയാണെങ്കില്‍ ഇത്ര ഓവര്‍ മാത്രം കളി, ആകാംക്ഷയോടെ ആരാധകര്‍

നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതുവരെ മാധ്യമങ്ങളെ കാണില്ല: പി വി അൻവർ

അവന്‍ കോഹ്ലിയേക്കാള്‍ വലിയ കളിക്കാരനാവും, ലോകോത്തര കളിക്കാര്‍ക്കൊപ്പം അവന്റെ പേരും ചേര്‍ക്കപ്പെടും, തുറന്നുപറഞ്ഞ് ടീം ഓണര്‍

കേസ് വെറും ഓലപ്പാമ്പെന്ന് പിതാവ് ചാക്കോ; ഷൈൻ നാളെ മൂന്ന് മണിക്ക് ഹാജരാകും