കഴിഞ്ഞ ശീഇസണിൽ തനിക്ക് നേരിട്ട എല്ലാ അപമാനത്തിനും ഡേവിഡ് വാർണർ കണക്ക് പറഞ്ഞ് പകരം ചോദിച്ചപ്പോൾ ഡൽഹി തകർപ്പൻ ജയമാണ് ഇന്നലെ ഹൈദരാബാദിന് എതിരെ നേടിയത്. മത്സരത്തിൽ 92 റൺസടിച്ച് പുറത്താകാതെ നിന്ന വാർണർ, 35 പന്തിൽ പുറത്താകാതെ 67 റൺസ് നേടിയ റോവ്മന്‍ പവലിന്റെയും മികവിലാണ് ഡൽഹി ജയം നേടിയത്,
ഇപ്പോഴിതാ തനിക്ക് 85 മീറ്റര്‍ സിക്സുകള്‍ പായിക്കുവാനെ സാധിക്കുന്നുള്ളുവെന്നും താന്‍ ജിമ്മിലേക്ക് മടങ്ങേണ്ട സമയം ആയി എന്നും പറയുകയാണ് ഡേവിഡ് വാര്‍ണര്‍. 35 പന്തിൽ പുറത്താകാതെ 67 റൺസ് നേടിയ റോവ്മന്‍ പവലിന്റെ വലിയ സിക്സുകളെക്കുറിച്ചാണ് ഡേവിഡ് വാര്‍ണറുെ പരാമര്‍ശം. പവൽ ക്ലീന്‍ ഹിറ്റിംഗ് ആണ് നടത്തുന്നതെന്നും അത് വലിയ ദൂരം താണ്ടുകയാണ് ചെയ്യുന്നതെന്നും തനിക്ക് താരത്തിന് സ്ട്രൈക്ക് നൽകുവാന്‍ സന്തോഷം ആയിരുന്നുവെന്നുമാണ് വാര്‍ണര്‍ പറഞ്ഞത്.
തനിക്ക് ഒരു 100 മീറ്റർ സിക്സ് എങ്കിലും അടിക്കണം എന്നാണ് ആഗ്രഹമെന്നും ക്ലീൻ ഹിറ്റ് ആണ് ലക്ഷ്യമെന്നും വാർണർ പറഞ്ഞു. ലിവിങ്സ്റ്റൺ, പവൽ ,പൂരൻ തുടങ്ങി ഒരുപാട് താരങ്ങൾ 100 മീറ്റർ ലക്‌ഷ്യം ഈ സീസണിൽ മറികടന്ന് കഴിഞ്ഞു.
അവസാന ഓവറിൽ സെഞ്ചറിയിലേക്ക് എട്ടു റൺസ് മാത്രമായിരുന്നു വാർണർക്ക് വേണ്ടിയിരുന്നത്. എന്നാൽ സ്ട്രൈക്ക് ലഭിച്ചത് പവലിനും. വാർണറുടെ സെഞ്ചറിക്കായി കാത്തിരുന്ന ആരാധകർ നിരാശരായെങ്കിലും പവലിന്റെ പവർഹിറ്റിങ്ങിൽ 19 റൺസാണ് അവസാന ഓവറിൽ ഡൽഹി നേടിയത്. ടീം ടോട്ടൽ 200 കടക്കുകയും ചെയ്തു. പവലിന്റെ ഓരോ ഹിറ്റിനും ആവേശത്തോടെ കയ്യടിക്കുന്ന വാർണറെയും കളത്തിൽ കണ്ടു. എന്തായാലും സെഞ്ചുറിക്ക് ശ്രമിക്കാതെ ടീമിന് പ്രാധാന്യം നൽകിയ വാർണർക്ക് വലിയ പ്രശംസയാണ് ലഭിക്കുന്നത്.