ഇപ്പോൾ നടന്ന ഐപിഎൽ മെഗാ താരലേലത്തിൽ മികച്ച ടീമിനെ സജ്ജമാക്കാൻ മുംബൈ ഇന്ത്യൻസിന് സാധിച്ചിരുന്നു. അവാര്ഡ് പ്രധാന താരങ്ങളായ രോഹിത് ശർമ്മ, ഹാർദിക് പാണ്ട്യ, സൂര്യ കുമാർ യാദവ്, ജസ്പ്രീത് ബുംറ, തിലക് വർമ്മ എന്നിവരെ റീറ്റെയിൻ ചെയ്തപ്പോൾ തന്നെ ടീമിന്റെ മുക്കാൽ ശതമാനം ശക്തിയും ആയിരുന്നു. കഴിഞ്ഞ സീസൺ ഐപിഎല്ലിൽ ഏറ്റവും അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്ത ടീമാണ് മുംബൈ. അതുകൊണ്ട് ഇത്തവണ രണ്ടും കൽപ്പിച്ചാണ് ടീം ഇറങ്ങുന്നത്.
അടുത്ത വർഷം നടക്കാൻ പോകുന്ന ഐപിഎലിൽ മുംബൈ പ്രധാനമായും യുവ താരങ്ങൾക്ക് അവസരം നൽകാനാണ് പദ്ധതിയിടുന്നത്. അതിനോട് അനുബന്ധിച്ച് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ട്യ സംസാരിച്ചിരിക്കുകയാണ്.
ഹാർദിക് പാണ്ഡ്യ പറയുന്നത് ഇങ്ങനെ
“ഈ വർഷം മുംബൈ ഇന്ത്യൻസിലേക്കെത്തിയ യുവതാരങ്ങളോട് തനിക്ക് പറയാനുള്ളത്, നിങ്ങൾക്കുള്ളിൽ പോരാട്ടവീര്യമുണ്ട്, എല്ലാവർക്കും മികച്ച കഴിവുമുണ്ട്. നിങ്ങൾക്ക് മുന്നിൽ താനുണ്ടാകും, ജസ്പ്രീത് ബുംമ്രയുണ്ടാകും, തിലക് വർമയുണ്ടാകും. ഇവരെല്ലാം ഇന്ത്യൻ ടീമിൽ കളിച്ചിട്ടുണ്ട്. നിങ്ങളും ഈ താരങ്ങളെപ്പോലെ കഠിനാദ്ധ്വാനം ചെയ്യണം, പരിശീലനം നടത്തണം, കഴിവുകൾ തെളിയിക്കണം. അതില്ലെങ്കിൽ പ്രയാസമാകും. മുംബൈ ഇന്ത്യൻസിൽ നിന്നും നിങ്ങൾക്ക് ഉയരാൻ സാധിക്കും” ഹാർദിക് പാണ്ഡ്യ പറഞ്ഞു.
അടുത്ത ഐപിഎലിലേ മുംബൈ ഇന്ത്യൻസ് ടീം:
ജസ്പ്രീത് ബുംമ്ര, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, രോഹിത് ശർമ, തിലക് വർമ, ട്രെന്റ് ബോൾട്ട്, നമൻ ധീർ, റോബിൻ മിൻസ്, കരൺ ശർമ, റയാൻ റിക്ലത്തോൺ, ദീപക് ചാഹർ, അള്ളാ ഗസൻഫാർ, വിൽ ജാക്സ്, അശ്വിനി കുമാർ, മിച്ചൽ സാന്റനർ, റീസ് ടോപ്ലി, കൃഷ്ണൻ ശ്രീജിത്ത്, രാജ് ബാവ, സത്യനാരായണ രാജു, ബെവോൺ ജേക്കബ്സ്, അർജുൻ തെണ്ടുൽക്കർ, ലിസാർഡ് വില്യംസ്, വിഗ്നേഷ് പുത്തൂർ.