ബുദ്ധി ഇല്ലേ ചെക്കാ നിനക്ക്, യുവ ഇന്ത്യൻ താരത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിന് താഴെ പോയി കലിപ്പടക്കി യുവരാജ് സിംഗ്; സംഭവം ഇങ്ങനെ

ബംഗ്ലാദേശിനെതിരായ മൂന്ന് മത്സര ടി20 ഐ പരമ്പരയുടെ ഉദ്ഘാടന മത്സരത്തിൽ ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ്മ റണ്ണൗട്ടായ രീതിയിൽ കലിപ്പായി യുവരാജ് സിംഗ്. അഭിഷേകിന്റെ മെന്റർ എന്ന നിലയിൽ പ്രവർത്തിച്ച ആളാണ് യുവരാജ് സിംഗ്. അതിനാൽ തന്നെ യുവി താരം പുറത്തായ രീതിയിൽ അസ്വസ്ഥനായിരുന്നു.

രണ്ട് മാസത്തിന് ശേഷം കളത്തിൽ തിരിച്ചെത്തിയ അഭിഷേകിൻ്റെ ഇന്നിംഗ്സ്, ഏഴ് പന്തിൽ 16 റൺസ് നേടി കളി നിർഭാഗ്യകരമായി അവസാനിച്ചു. മിഡ് വിക്കറ്റിലേക്ക് ഒരു ഷോട്ട് കളിച്ച സഞ്ജു, ക്രീസിൽ നിന്ന് ഇറങ്ങി എന്നോർത്ത് അഭിഷേകും ക്രീസ് വിട്ടു. എന്നാൽ സഞ്ജു ക്രീസിൽ നിന്ന് ഇറങ്ങാതിരുന്നതോടെ ബംഗ്ലാ താരത്തിന്റെ നേരിട്ടുള്ള ത്രിയിൽ അഭിഷേക് പുറത്താക്കുക ആയിരുന്നു.

അഭിഷേക് ഇൻസ്റ്റാഗ്രാമിൽ കുറിച്ചത് ഇങ്ങനെ “ഓരോ റണ്ണും ഓരോ പന്തും-ഇതെല്ലാം ടീമിന് വേണ്ടി,” ബംഗ്ലാദേശിനെതിരായ ആദ്യ ടി 20 ക്ക്പോ ശേഷം അദ്ദേഹം പോസ്റ്റ് ചെയ്തു.

താരത്തിന്റെ പോസ്റ്റിന് ധാരാളം ആളുകൾ അഭിനന്ദനം അറിയിച്ചപ്പോൾ യുവരാജ് സിംഗ് കുറിച്ചത് ഇങ്ങനെ “നമ്മുടെ തലച്ചോർ ശരിയായി പ്രയോഗിച്ചാൽ മാത്രം” എന്ന് എഴുതി പോസ്റ്റിന് മറുപടി നൽകി.

ശ്രദ്ധിക്കാതെ ക്രീസ് വിട്ട് പുറത്തായതിനാണ് യുവി ഇങ്ങനെ ഒരു മറുപടി നൽകിയതെന്ന് ആരാധകരും പറഞ്ഞു.

Latest Stories

നെയ്മർ ജൂനിയറിന് കിട്ടിയത് വമ്പൻ പണി; ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ നിന്ന് പുറത്ത്

മരിച്ചതോ കൊന്നുതള്ളിയതോ? വ്‌ളോഗര്‍ ജുനൈദിന്റെ മരണത്തില്‍ ദുരൂഹതയുണ്ട്..; ആരോപണവുമായി സനല്‍ കുമാര്‍ ശശിധരന്‍

കാനഡ 'ഒരിക്കലും യുഎസിന്റെ ഭാഗമാകില്ല'; വ്യാപാര യുദ്ധത്തിനിടയിലും സ്വരം കടുപ്പിച്ച് പുതിയ പ്രധാനമന്ത്രി മാർക്ക് കാർണി

പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ ട്രെയിൻ റാഞ്ചിയ സംഭവം; ഇന്ത്യ തീവ്രവാദ സംഘടനയെ പിന്തുണക്കുന്നുവെന്ന് പാകിസ്ഥാൻ ആരോപണം

ചെകുത്താന്‍ നിങ്ങളെ തേടി വരുന്നു.. 'എമ്പുരാന്‍' ബിഗ് അപ്‌ഡേറ്റ്; റിലീസ് ഡേറ്റില്‍ ആശങ്ക വേണ്ട, പോസ്റ്റുമായി പൃഥ്വിരാജ്‌

കണ്ണൂരിൽ എംഡിഎംഎയുമായി യുവതി അടക്കം മൂന്ന് പേർ പിടിയിൽ

ഉക്രൈയിൻ വെടിനിർത്തലിന്റെ പേരിൽ പുടിനെ 'കളിക്കാൻ' അനുവദിക്കില്ലെന്ന് യുകെ പ്രധാനമന്ത്രി സ്റ്റാർമർ

നാര്‍കോട്ടിക്- ലവ് ജിഹാദില്‍ പാല ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആക്രോശിച്ചു; വഖഫ് വിഷയത്തില്‍ ഇരട്ടത്താപ്പ് കാട്ടി; വിഡി സതീശന്‍ പ്രീണന കുമാരനാണെന്ന് പിസി ജോര്‍ജ്

IPL 2025: ആ ഒരു കാര്യം ധോണിക്ക് നിർബന്ധമായിരുന്നു, അത് തെറ്റിച്ചാൽ അദ്ദേഹം...; ഇതിഹാസത്തെക്കുറിച്ച് വമ്പൻ വെളിപ്പെടുത്തലുമായി സഹതാരം

കേരളത്തിൽ ഇന്ന് മഴ വരുന്നു; ഏഴ് ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത