സത്യം പറഞ്ഞില്ലെങ്കിൽ ഷോക്ക് അടി കിട്ടി നീയൊക്കെ വിയർക്കും, നുണപരിശോധനയിൽ കഷ്ടപ്പെട്ട് ഓസ്‌ട്രേലിയൻ താരങ്ങൾ; ഓരോന്നായി രഹസ്യങ്ങൾ പുറത്ത്

പാറ്റ് കമ്മിൻസ്, ജോഷ് ഹേസൽവുഡ്, ഉസ്മാൻ ഖവാജ, മിച്ചൽ മാർഷ്, മാർനസ് ലാബുഷാഗ്നെ എന്നിവരടങ്ങിയ ഓസ്‌ട്രേലിയൻ താരങ്ങൾ സ്കോട്ലൻഡിന് എതിരയായ ടീമിൻ്റെ വൈറ്റ് ബോൾ പര്യടനത്തിന് മുന്നോടിയായി നുണപരിശോധനയ്ക്ക് വിധേയരായി. സഹതാരങ്ങളിൽ ചിലരെക്കുറിച്ചുള്ള സത്യങ്ങൾ അറിയാം എന്നിട്ടും താരങ്ങൾ പറഞ്ഞ നുണയൊക്കെ യന്ത്രം കൃത്യമായി പിടിച്ചെടുത്തു.

പാറ്റ് കമ്മിൻസ്, ജോഷ് ഹേസൽവുഡ്, ഉസ്മാൻ ഖവാജ, മിച്ചൽ മാർഷ്, മാർനസ് ലാബുഷാഗ്‌നെ എന്നിവർ അവരുടെ ജീവിതത്തെയും ക്രിക്കറ്റിനെയും കുറിച്ചുള്ള ചില ‘ഹോട്ട്’ ടോപ്പിക്കുകളോടുള്ള പ്രതികരണം നടത്തി. ഫോക്‌സ് നെറ്റ്‌വർക്കിലെ ‘ഫ്ലെച്ച് ആൻഡ് ഹിന്ദി’ ഷോയിൽ അവർ തങ്ങളുടെയും ടീമംഗങ്ങളുടെയും വ്യക്തിപരവും വിവാദപരവും മറഞ്ഞിരിക്കുന്നതുമായ വസ്തുതകളും വെളിപ്പെടുത്തി.

കളിയുടെ നിയമങ്ങൾ ലളിതമായിരുന്നു, ഓരോ യഥാർത്ഥ ഉത്തരത്തിനും നീല ലൈറ്റ് റിംഗ് തെളിയും ഉത്തരം ശരിയല്ലെങ്കിൽ കളിക്കാർക്ക് ഷോക്ക്നൽകും. ആദ്യ സെറ്റ് ചോദ്യങ്ങൾ വളരെ ലളിതമായിരുന്നു, കളിക്കാർ എളുപ്പത്തിൽ ഉത്തരം നൽകുന്നതിനാൽ അതിന് തന്ത്രപരമായ ചോദ്യങ്ങളൊന്നും ഉണ്ടായിരുന്നില്ല.

നുണപരിശോധനയ്ക്കിടെയുള്ള രണ്ടാമത്തെ സെറ്റ് ഫാസ്റ്റ് ചോദ്യങ്ങളാണ് ഓസ്‌ട്രേലിയൻ താരങ്ങളെ കുഴപ്പിച്ചത്. ടെസ്റ്റ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനോട് ‘ബാസ്ബോൾ’ ബുൾ**** ആണെന്ന് തോന്നുന്നുണ്ടോ എന്ന് ചോദിച്ചു. ഇതിന് മറുപടിയായി ഫാസ്റ്റ് ബൗളർ പറഞ്ഞു: “അതെ” എന്ന് മറുപടി പറഞ്ഞു.

2023 ലോകകപ്പിൻ്റെ ഫൈനലിൽ പ്ലെയർ ഓഫ് ദി മാച്ച് നേടിയ ട്രാവിസ് ഹെഡിനോട് ടൂർണമെൻ്റ് വിജയിച്ചതിന് ശേഷം നടന്ന പാർട്ടിയെക്കുറിച്ച് ചോദിച്ചു. “ട്രാവിസ്, നിങ്ങൾക്ക് പാർട്ടി നടത്താൻ ഇഷ്ടമാണോ?” ഇതിന് മറുപടിയായി അദ്ദേഹം പറഞ്ഞു: “അതെ”.

അതിനുശേഷം അദ്ദേഹത്തോട് ചോദിച്ചു: “ലോകകപ്പ് വിജയത്തിന് ശേഷം നിങ്ങൾ അഞ്ച് ബിയറിൽ കൂടുതൽ കുടിച്ചോ? 10 ൽ കൂടുതൽ? 25 ൽ കൂടുതൽ?” ഓസ്‌ട്രേലിയൻ ഓപ്പണർ പിന്നീട് “ഇല്ല” എന്ന് പറഞ്ഞു. എന്നിരുന്നാലും ഉത്തരം കള്ളത്തരം ആയതിനാൽ താരത്തിന് ഷോക്ക് അടിക്കുകയാണ് ചെയ്തത്.

ഡേവിഡ് വാർണറില്ലാതെ നിലവിലെ ഓസ്‌ട്രേലിയൻ ടീം മികച്ച അന്തരീക്ഷത്തിലാണോ എന്ന ചോദ്യത്തിന് ഉസ്മാൻ ഖവാജയ്ക്കും വൈദ്യുതാഘാതമേറ്റു. “ഇല്ല” എന്ന് അദ്ദേഹം മറുപടി നൽകി. അതിന് അദ്ദേഹത്തിന് ഷോക്ക് അടിച്ചു.

Read more