'നിങ്ങള്‍ക്ക് ബാബര്‍ അസമിനെക്കാള്‍ മികച്ച ഒരാള്‍ ഉണ്ടെങ്കില്‍ കൊണ്ടുവരൂ..., ഒന്നുകാണട്ടെ'; വെല്ലുവിളിച്ച് പാകിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍

അന്താരാഷ്ട്ര ക്രിക്കറ്റില്‍ കഷ്ടപ്പെടുന്ന ബാബര്‍ അസമിന് പിന്തുണയുമായി സല്‍മാന്‍ ബട്ട്. നിലവില്‍ പാകിസ്ഥാന്റെ ഏറ്റവും മികച്ച ബാറ്റര്‍ ബാബറാണെന്നും ദുഷ്‌കരമായ സമയങ്ങളില്‍ അദ്ദേഹത്തെ പിന്തുണയ്‌ക്കേണ്ടത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, പാകിസ്ഥാനില്‍ ബാബറിനേക്കാള്‍ മികച്ച കളിക്കാരനില്ല.

ബാബര്‍ അസമിനെ പിന്തുണച്ചതിന് എന്നെ പലരും ചോദ്യം ചെയ്തിട്ടുണ്ട്. എന്റെ പിന്തുണ കാരണം അദ്ദേഹം റണ്‍സ് നേടിയിട്ടില്ല, അദ്ദേഹത്തിന് വോട്ട് ചെയ്യാന്‍ ഞാന്‍ ആരോടും പറയുന്നുമില്ല. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ പാകിസ്ഥാന്റെ ഏറ്റവും മികച്ച താരമാണ് ബാബര്‍. പാകിസ്ഥാന്‍ കൂടുതല്‍ ടെസ്റ്റ് മത്സരങ്ങള്‍ കളിക്കാറില്ല, മറ്റ് രണ്ട് ഫോര്‍മാറ്റുകളിലും അദ്ദേഹം റാങ്കിംഗില്‍ മികച്ച ബാറ്റര്‍മാരില്‍ ഒരാളാണ്.

ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത് അദ്ദേഹമാണ്. പാകിസ്ഥാനില്‍ അദ്ദേഹത്തിന്റെ അടുത്ത് ആരുമില്ല. നിങ്ങള്‍ അവനെ പിന്തുണയ്ക്കുന്നില്ലെങ്കില്‍ അവനെ പുറത്താക്കണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍, അവനെക്കാള്‍ മികച്ച മറ്റാരെങ്കിലും നിങ്ങള്‍ക്കുണ്ടോ? ഉണ്ടെങ്കില്‍ അവനെ ടീമില്‍ കൊണ്ടുവന്ന് കളിപ്പിക്കൂ.

എനിക്കറിയാം ബംഗ്ലാദേശിനെതിരെ ബാബര്‍ അസമിന് പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ കഴിഞ്ഞില്ല. പക്ഷേ അവന്‍ മാത്രമല്ല. അവന്‍ നന്നായി ചെയ്യുന്നില്ലെങ്കില്‍, നിങ്ങള്‍ അവനെ മാറ്റാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ മറ്റുള്ളവരുടെ കാര്യമോ?- ബട്ട് ചോദിച്ചു.

ബംഗ്ലാദേശിനെതിരെ നാല് ഇന്നിംഗ്സുകളില്‍ നിന്ന് 64 റണ്‍സ് മാത്രമാണ് ബാബര്‍ നേടിയത്. സന്ദര്‍ശക ടീം 0-2ന് പാകിസ്ഥാനെ പരാജയപ്പെടുത്തി പരമ്പരയും സ്വന്തമാക്കി.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം