ബോർഡർ-ഗവാസ്‌കർ പരമ്പരക്ക് ഒരുങ്ങുന്ന ഇന്ത്യൻ ടീമിന് ഉപദേശവുമായി ശാർദൂൽ താക്കൂർ. ഓസ്‌ട്രേലിയൻ താരങ്ങൾ എത്ര വേണമെങ്കിലും സ്ലെഡ്ജ് ചെയ്യട്ടെ എന്നും അതിനോട് പ്രതികരിക്കാതെ കളിക്കാൻ തുടങ്ങണം എന്നാണ് താക്കൂർ പറഞ്ഞത്. ഈ പരമ്പരയിലെ ഏറ്റവും ആകർഷകമായ കാര്യം എന്ന് പറയുന്നത് തന്നെ ഈ താരങ്ങൾ തമ്മിലുള്ള വാക്കേറ്റം തന്നെയാണെന്ന് പറയാം.
പരമ്പരയിലെ ആദ്യ ടെസ്റ്റ് നവംബർ 22ന് പെർത്തിൽ ആരംഭിക്കും. “അവരെ നേരിടാനുള്ള ഏറ്റവും നല്ല മാർഗം മൈതാനത്ത് അവർ പറയുന്ന ഒന്നിനും മറുപടി നൽകാതിരിക്കുക എന്നതാണ്. അവർ എത്ര വേണമെങ്കിലും സ്ലെഡ്ജ് ചെയ്യട്ടെ. പ്രയോജനപ്പെടുത്താൻ അവർക്ക് ഒന്നും നൽകരുത്, അവർ എങ്ങനെ പ്രതികരിക്കുമെന്ന് നമുക്ക് നോക്കാം. ഇന്ത്യൻ ടീമിൻ്റെ ഭാഗമായിരുന്നെങ്കിൽ ഞാനും ഇതുതന്നെ ചെയ്യുമായിരുന്നു. ഓസീസിന് മറുപടി നൽകാനുള്ള ഏറ്റവും നല്ല മാർഗമാണിത്, ” അദ്ദേഹം പറഞ്ഞു.
“ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ മത്സരങ്ങൾ എപ്പോഴും തീവ്രമാണ്. ബാറ്റർമാർക്കും ബൗളർമാർക്കും ഇത് വെല്ലുവിളിയാകും. ഇന്ത്യക്ക് മികച്ച ബെഞ്ച് ശക്തിയുണ്ട്, ഇന്ത്യ എ ടീമിൽ നിന്ന് ദേശീയ ടീമിലെത്തിയ കളിക്കാർ മികച്ച പ്രകടനം കാഴ്ചവെക്കും, ”താക്കൂർ കൂട്ടിച്ചേർത്തു.
Read more
2020-21 ഡൗൺ അണ്ടർ പരമ്പര നേടിയ ടീമിൻ്റെ ഭാഗമായിരുന്നു താക്കൂർ. ഓസ്‌ട്രേലിയയിൽ നടക്കാനിരിക്കുന്ന ടെസ്റ്റുകളിൽ നിന്ന് ഒഴിവാക്കിയതിൻ്റെ കാരണം സെലക്ഷൻ കമ്മിറ്റി തന്നെ അറിയിച്ചിട്ടില്ലെന്ന് ശാർദുൽ വെളിപ്പെടുത്തി. സെഞ്ചൂറിയനിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയുടെ ഉദ്ഘാടന മത്സരത്തിലാണ് അദ്ദേഹം അവസാനമായി ഇന്ത്യക്കായി ടെസ്റ്റ് കളിച്ചത്.