ഞാൻ പറയുന്ന ഈ രീതിയിൽ കളിച്ചാൽ ഓസ്‌ട്രേലിയയിൽ ജയിക്കാം, അവന്മാരുടെ ആ കെണിയിൽ വീഴരുത്; ഇന്ത്യക്ക് ഉപദേശവുമായി ശാർദൂൽ താക്കൂർ

ബോർഡർ-ഗവാസ്‌കർ പരമ്പരക്ക് ഒരുങ്ങുന്ന ഇന്ത്യൻ ടീമിന് ഉപദേശവുമായി ശാർദൂൽ താക്കൂർ. ഓസ്‌ട്രേലിയൻ താരങ്ങൾ എത്ര വേണമെങ്കിലും സ്ലെഡ്ജ് ചെയ്യട്ടെ എന്നും അതിനോട് പ്രതികരിക്കാതെ കളിക്കാൻ തുടങ്ങണം എന്നാണ് താക്കൂർ പറഞ്ഞത്. ഈ പരമ്പരയിലെ ഏറ്റവും ആകർഷകമായ കാര്യം എന്ന് പറയുന്നത് തന്നെ ഈ താരങ്ങൾ തമ്മിലുള്ള വാക്കേറ്റം തന്നെയാണെന്ന് പറയാം.

പരമ്പരയിലെ ആദ്യ ടെസ്റ്റ് നവംബർ 22ന് പെർത്തിൽ ആരംഭിക്കും. “അവരെ നേരിടാനുള്ള ഏറ്റവും നല്ല മാർഗം മൈതാനത്ത് അവർ പറയുന്ന ഒന്നിനും മറുപടി നൽകാതിരിക്കുക എന്നതാണ്. അവർ എത്ര വേണമെങ്കിലും സ്ലെഡ്ജ് ചെയ്യട്ടെ. പ്രയോജനപ്പെടുത്താൻ അവർക്ക് ഒന്നും നൽകരുത്, അവർ എങ്ങനെ പ്രതികരിക്കുമെന്ന് നമുക്ക് നോക്കാം. ഇന്ത്യൻ ടീമിൻ്റെ ഭാഗമായിരുന്നെങ്കിൽ ഞാനും ഇതുതന്നെ ചെയ്യുമായിരുന്നു. ഓസീസിന് മറുപടി നൽകാനുള്ള ഏറ്റവും നല്ല മാർഗമാണിത്, ” അദ്ദേഹം പറഞ്ഞു.

“ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ മത്സരങ്ങൾ എപ്പോഴും തീവ്രമാണ്. ബാറ്റർമാർക്കും ബൗളർമാർക്കും ഇത് വെല്ലുവിളിയാകും. ഇന്ത്യക്ക് മികച്ച ബെഞ്ച് ശക്തിയുണ്ട്, ഇന്ത്യ എ ടീമിൽ നിന്ന് ദേശീയ ടീമിലെത്തിയ കളിക്കാർ മികച്ച പ്രകടനം കാഴ്ചവെക്കും, ”താക്കൂർ കൂട്ടിച്ചേർത്തു.

2020-21 ഡൗൺ അണ്ടർ പരമ്പര നേടിയ ടീമിൻ്റെ ഭാഗമായിരുന്നു താക്കൂർ. ഓസ്‌ട്രേലിയയിൽ നടക്കാനിരിക്കുന്ന ടെസ്റ്റുകളിൽ നിന്ന് ഒഴിവാക്കിയതിൻ്റെ കാരണം സെലക്ഷൻ കമ്മിറ്റി തന്നെ അറിയിച്ചിട്ടില്ലെന്ന് ശാർദുൽ വെളിപ്പെടുത്തി. സെഞ്ചൂറിയനിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയുടെ ഉദ്ഘാടന മത്സരത്തിലാണ് അദ്ദേഹം അവസാനമായി ഇന്ത്യക്കായി ടെസ്റ്റ് കളിച്ചത്.

Latest Stories

അയാൾക്ക് വേണ്ടി നടന്ന ലേലമാണ് ക്രിക്കറ്റിന്റെ ചരിത്രം മാറ്റിമറിച്ചത്, അവന്റെ പേര് പറഞ്ഞപ്പോൾ ടീമുകൾ ചെയ്തത്....; റിച്ചാർഡ് മാഡ്‌ലി പറഞ്ഞത് ഇങ്ങനെ

കുറുവ സംഘത്തിന് പിന്നാലെ തിരുട്ട് ഗ്രാമത്തില്‍ നിന്നുള്ളവരും കേരളത്തില്‍; പിടിയിലായത് കാടിനുള്ളില്‍ ഒളിച്ച രണ്ട് മോഷ്ടാക്കള്‍

കേരളത്തിൽ വരും ദിവസങ്ങളിൽ മഴ സജീവമാകും; 23 ഓടെ ചക്രവാത ചുഴി രൂപപ്പെടും, തീവ്ര ന്യൂന മർദ്ദത്തിനും സാധ്യത

'നയന്‍താരയ്ക്ക് മറുപടി നല്‍കാന്‍ സമയമില്ല'; വിവാദത്തില്‍ പ്രതികരിച്ച് ധനുഷിന്റെ പിതാവ്

'കണ്‍പീലികളും പുരികവും നരയ്ക്കാന്‍ തുടങ്ങി'; ആദ്യമായി അക്കാര്യം വെളിപ്പെടുത്തി ആന്‍ഡ്രിയ ജെര്‍മിയ

സഞ്ജുവിനെ അഭിനന്ദിച്ചും ബിസിസിഐയെ കൊട്ടിയും ആദം ഗിൽക്രിസ്റ്ററ്റ്, വാക്കുകൾ ഏറ്റെടുത്ത് ആരാധകർ

കുണ്ടന്നൂരിൽ നിന്നും കുറുവാ സംഘത്തെ ഒഴിപ്പിക്കുന്നു; നടപടി ആരോഗ്യവിഭാഗത്തിൻ്റേത്

'രാവണന്റെ നാടിനെ' നയിക്കാന്‍ ഡോ. ഹരിണി അമരസൂര്യ; ശ്രീലങ്കയില്‍ 21 അംഗമന്ത്രിസഭ അധികാരമേറ്റു; കടം മറികടക്കാന്‍ ചെലവ് ചുരുക്കി ഭരണം

"മെസിയുടെ സ്വഭാവം അല്ലെങ്കിലും അങ്ങനെയാണ്, അത് കൊണ്ട് ഞാൻ അദ്ദേഹത്തെ കുറിച്ച് ചിന്തിക്കാറില്ല"; വമ്പൻ വെളുപ്പെടുത്തലുമായി അർജന്റീനൻ പരിശീലകൻ

സിപിഎമ്മിന്റെ പത്ര പരസ്യത്തിലുള്ള ഫേസ്‌ബുക്ക് പോസ്റ്റുകള്‍ പലതും വ്യാജം; നിയമ നടപടി സ്വീകരിക്കുമെന്ന് സന്ദീപ് വാര്യര്‍