DC VS RR: അബ്സല്യൂട് സിനിമ എന്ന് പറഞ്ഞാൽ ഇതാണ് മക്കളെ; രാജസ്ഥാനെതിരെ ഡൽഹി ക്യാപിറ്റൽസിന്റെ സംഹാരതാണ്ഡവം

ഐപിഎലിൽ ഇന്ന് നടന്ന മത്സരത്തിൽ രാജസ്ഥാൻ റോയല്സിനെതിരെ ഡൽഹി ക്യാപിറ്റൽസിനു വിജയം. ഈ സീസണിലെ ആദ്യ സൂപ്പർ ഓവർ മത്സരത്തിനാണ് ആരാധകർ സാക്ഷിയായത്. വാശിയേറിയ മത്സരത്തിൽ രാജസ്ഥാൻ ബാറ്റർമാർക്ക് അവസാന ഓവറിൽ മോശമായ സമയമാണ് പേസ് ബോളർ മിച്ചൽ സ്റ്റാർക്ക് നൽകിയത്.

ആദ്യ ഇന്നിങ്സിൽ ഡൽഹിക്ക് വേണ്ടി അഭിഷേക് പോറൽ 49 റൺസും, കെ എൽ രാഹുൽ 38 റൺസും, അക്‌സർ പട്ടേൽ 34 റൺസും, ട്രിസ്റ്റിയൻ സ്റ്റബ്ബ്സ് 34 റൺസും നേടി മികച്ച പ്രകടനത്തിലൂടെ 188 റൺസ് നേടി. മറുപടി ബാറ്റിംഗിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി ഓപ്പണിങ് ബാറ്റ്‌സ്മാന്മാരായ യശസ്‌വി ജയ്‌സ്വാൾ (51), സഞ്ജു സാംസൺ (31 റിട്ടയർഡ് ഹർട്ട്) നേടി. കൂടാതെ നിതീഷ് റാണ 51 റൺസും, ധ്രുവ് ജുറൽ 26 റൺസും, ഷിംറോൺ ഹെറ്റ്മയർ 15 റൺസും നേടി.

എന്നാൽ മത്സരത്തിന്റെ അവസാന ഓവറിൽ വിജയിക്കാൻ 9 റൺസ് വേണമെന്ന് നിൽക്കേ ഡൽഹിക്കായി മിച്ചൽ സ്റ്റാർക്ക് തകർപ്പൻ ബോളിങ്ങിലൂടെ മത്സരം സമനിലയിൽ എത്തിച്ചു. സൂപ്പർ ഓവറിലാകട്ടെ വീണ്ടും മിച്ചൽ സ്റ്റാർക്ക് തന്നെയാണ് എറിഞ്ഞത്. അതിൽ രാജസ്ഥാൻ റോയൽസ് 11 റൺസ് നേടി. ഒരു ബോൾ ബാക്കി നിൽക്കേ രാജസ്ഥാന്റെ രണ്ട് വിക്കറ്റുകളും നഷ്ടമാകുകയായിരുന്നു.

Read more

സൂപ്പർ ഓവറിന്റെ മറുപടി ബാറ്റിംഗിൽ ഡൽഹി താരങ്ങളായ കെ എൽ രാഹുൽ ട്രിസ്റ്റിയൻ സ്റ്റബ്ബ്സ് എന്നിവർ ചേർന്ന് 2 ബോൾ ബാക്കി നിൽക്കേ 13 റൺസ് അടിച്ച് മത്സരം വിജയിപ്പിച്ചു. ഇതോടെ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് ഡൽഹി ക്യാപിറ്റൽസ് മുന്നേറി.