"എന്റെ രോഹിതിനെ തൊട്ടാൽ ഞാൻ വെറുതെ ഇരിക്കില്ല, തിരിച്ച് വരാൻ സമയം കൊടുക്കൂ"; പിന്തുണച്ച് കപിൽ ദേവ്

അഡലെയ്ഡിൽ നടന്ന ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ രണ്ടാം ടെസ്റ്റിൽ നാണം കേട്ട തോൽവിയാണ് ഇന്ത്യക്ക് നേരിടേണ്ടി വന്നത്. ആദ്യ ടെസ്റ്റിൽ തകർപ്പൻ പ്രകടനം കാഴ്ച വെച്ച ടീം രണ്ടാം ടെസ്റ്റിൽ അതിനോട് 1 ശതമാനം പോലും നീതി പുലർത്തിയിരുന്നില്ല. നായകനായ രോഹിത് ശർമ്മയ്ക്ക് തോൽവിയോടെ ഏൽക്കേണ്ടി വരുന്ന വിമർശനങ്ങൾ വളരെ കൂടുതലാണ്. ബാറ്റിംഗിലും ക്യാപ്റ്റൻസിയിലും വന്ന പിഴവുകൾ മൂലമാണ് ഇന്ത്യക്ക് തോൽക്കേണ്ടി വന്നത് എന്നാണ് ആരാധകരുടെ വിലയിരുത്തൽ.

രോഹിത് ശർമ്മയെ ടീമിൽ നിന്ന് പുറത്താക്കണം എന്ന വിമർശനമാണ് ഇപ്പോൾ കൂടുതൽ കേൾക്കേണ്ടി വരുന്നത്. എന്നാൽ രോഹിത് ശർമ്മയ്ക്ക് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവ്.

ധോണിയോ കോഹ്‌ലിയോ? ആരാണ് ഏറ്റവും ധനികനായ ക്രിക്കറ്റ് താരം; 2024ലെ കണക്കുകൾ ഇങ്ങനെ

കപിൽ ദേവ് പറയുന്നത് ഇങ്ങനെ:

“അപരാജിത കുതിപ്പുമായി ഫൈനലിലെത്തി അവസാനം കിരീടം നഷ്ടമായ 2023 ഏകദിന ലോകകപ്പ് ഓർമയുണ്ടാകും, ആരാധകർക്കും ഇന്ത്യൻ ടീമിനും ഏറെ നിരാശ നൽകുന്ന ഒന്നായിരുന്നു അത്, എന്നാൽ അതിന് ശേഷം രോഹിതിന് കീഴിൽ തന്നെ ഇത്തവണത്തെ ടി-20 ലോകകപ്പ് കിരീടം നേടി ഇന്ത്യ തീരിച്ചുവന്നു. ഇരു ലോകകപ്പിലേയും താരമെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലുമുള്ള താരത്തിന്റെ സംഭാവന മറക്കരുത്, നല്ല സമയങ്ങളിൽ ആഘോഷമായി കൂടെയുള്ളവർ മോശം സമയങ്ങളിൽ പിന്തുണയുമായി കൂടെയുണ്ടാകണം” കപിൽ ദേവ് പറഞ്ഞു.

Read more

അടുത്ത ടെസ്റ്റ് മത്സരം ഗബ്ബയിൽ വെച്ചാണ് നടക്കുന്നത്. നിലവിലെ ടീമിൽ ഒരു അഴിച്ച് പണിക്കുള്ള സാധ്യത കാണുന്നുണ്ട് എന്നാണ് ആരാധകരുടെ വിലയിരുത്തൽ. ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇനിയുള്ള മത്സരങ്ങൾ ഇന്ത്യ വിജയിച്ചില്ലെങ്കിൽ ഫൈനലിലേക്കുള്ള പ്രവേശനം അസാധ്യമാകും.