അടുത്ത വർഷം നടക്കാൻ പോകുന്ന ചാമ്പ്യൻസ് ട്രോഫിയുടെ ആതിഥേയത്വത്തെ ചൊല്ലി പാകിസ്താനും ഐസിസിയും ഇപ്പോൾ തർക്കത്തിലാണ്. സുരക്ഷാ പ്രശനങ്ങൾ കണക്കിലെടുത്ത് ഇന്ത്യ പാകിസ്താനിലേക്ക് വരില്ലെന്നും, ടൂർണമെന്റ് ഹൈബ്രിഡ് മോഡലിൽ നടത്തണമെന്നുമാണ് ബിസിസിഐ ആവശ്യപ്പെടുന്നത്. എന്നാൽ ആ കാര്യത്തിൽ സമ്മതമല്ല എന്ന നിലപാടിലാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്.
ഹൈബ്രിഡ് മോഡലിൽ നടത്തിയാൽ പാകിസ്ഥാന് ലഭിക്കേണ്ട സ്പോൺസർഷിപ്പുകളും, പരസ്യങ്ങളും കുറയും, അതിലൂടെ അവരുടെ വരുമാനത്തിൽ ഇടിവ് സംഭവിക്കും. ഇതാണ് അവർ ഹൈബ്രിഡ് മോഡലിൽ നടത്താത്തതിന്റെ പ്രധാന കാരണം. ഇതുമായി ബന്ധപ്പെട്ട മുൻ ഇന്ത്യൻ താരമായ ഹർഭജൻ സിങ് സംസാരിച്ചിരിക്കുകയാണ്.
ഹർഭജൻ സിങ് പറയുന്നത് ഇങ്ങനെ:
“”നിങ്ങൾക്ക് താൽപ്പര്യമില്ലെങ്കിൽ ഇന്ത്യയിലേക്ക് വരരുത്, ഞങ്ങൾക്ക് പ്രശ്‌നങ്ങളൊന്നുമില്ല, പാകിസ്ഥാൻ ഇന്ത്യയിൽ വന്നില്ലെങ്കിൽ, അത് കാര്യമാക്കില്ല, നിങ്ങൾക്ക് നിലവിലെ ക്രിക്കറ്റ് കളിക്കാരോട് ചോദിക്കാം. പാകിസ്ഥാനിലെ നിലവിലെ സ്ഥിതി വ്യത്യസ്തമായിരുന്നെങ്കിൽ കാര്യങ്ങൾ വ്യത്യസ്തമാകുമായിരുന്നു”
ഹർഭജൻ സിങ് തുടർന്നു:
“ഞാൻ അവിടെ പോകുമ്പോൾ അവർ മികച്ച ആതിഥേയരായിരുന്നു. ഞങ്ങൾ മാർക്കറ്റിൽ പോകുമ്പോഴെല്ലാം അവർ ഭക്ഷണത്തിന് പണം ഈടാക്കിയില്ല, ചിലർ ഞങ്ങൾക്ക് ഷാളുകളും സമ്മാനിച്ചു,” ഹർഭജൻ സിങ് പറഞ്ഞു.