ഇന്ത്യയിൽ ആയിരുന്നെങ്കിൽ പുള്ളി പിന്നെ നേരെ ഒരു കയർ വാങ്ങുന്നതായിരിക്കും നല്ലത്, അയൽവാസിക്കൊരു കഷ്ടകാലം വരുമ്പോ ഇങ്ങനാണോ ചിന്തിക്കേണ്ടത്

K Nandakumar Pillai

ഞാൻ ഇങ്ങനെ ആലോചിക്കുകയായിരുന്നു… ഇന്നലെ സിംബാബ്വേ കീപ്പർ ചാകാബ്‌വ ആ സ്റ്റമ്പിങ് ചാൻസ് മിസ് ആക്കിയിരുന്നെങ്കിൽ. ഇന്ത്യയിൽ ആയിരുന്നെങ്കിൽ പുള്ളി പിന്നെ നേരെ ഒരു കയർ വാങ്ങുന്നതായിരിക്കും നല്ലത്. സിംബാബ്വേ ആയത് കൊണ്ട് ഒരുപക്ഷെ രക്ഷപെട്ടു പോയേനെ.

ഇപ്പൊ കുറച്ചു കാലമായി ഇന്ത്യയുടെ അല്ലെങ്കിൽ വളരെ പ്രധാനപ്പെട്ട മത്സരങ്ങൾ മാത്രമേ കാണാൻ ഇരിക്കാറുള്ളു. ഇന്നലെ പക്ഷെ, സ്കോർ കുറവായിട്ടും കാണാൻ ഇരുന്നതിനു ഒരു കാരണമുണ്ടായിരുന്നു. പിച്ചിൽ നിന്ന് ബൗളേഴ്‌സിന് കിട്ടിയിരുന്ന പേസും ബൗൺസും. അല്ലെങ്കിലും പുതിയ ഗ്രൗണ്ട് ആയാലും പഴയ ഗ്രൗണ്ട് ആയാലും പെർത്തിലെ കളികൾ കാണാൻ ഒരു പ്രത്യേക രസമാണ്. ഓസ്‌ട്രേലിയയിൽ മറ്റു ഗ്രൗണ്ടുകളിലെ പിച്ചിന്റെ സ്വഭാവം കുറച്ചൊക്കെ മാറിയിട്ടുണ്ടെങ്കിലും വലിയ മാറ്റം വരാത്ത ഒരു ഗ്രൗണ്ടാണ് പെർത്തിലേത്. ഇപ്പോഴും ബൗളേഴ്‌സിന് തന്നെയാണ് മേൽകൈ.

ഒരുപക്ഷെ പെർത്തിലെ വരണ്ട കാലാവസ്ഥയായിരിക്കാം അവിടത്തെ പിച്ചിന്റെ ഈ സ്വഭാവത്തിന് കാരണം. ഇന്നലെ ശദാബ് ഖാൻ ക്രീസിൽ ഉണ്ടായിരുന്ന സമയം വരെ പാകിസ്താന് തന്നെയായിരുന്നു ജയസാധ്യത ഉണ്ടായിരുന്നത്. സിദ്ധു പറയുന്ന പോലെ കൂൾ ആസ് എ കുക്കുമ്പർ ഷാൻ മസൂദ് ഒരു വശത്ത് ഉള്ളപ്പോൾ അനാവശ്യമായ ആ ഷോട്ടിന് ശ്രമിക്കേണ്ട ഒരാവശ്യവും ശദാബ് ഖാൻ ഉണ്ടായിരുന്നില്ല. ആ വിക്കറ്റ് വീണതോട് കൂടിയാണ് 3 / 88 ൽ നിന്ന് 6 / 94 ലേക്ക് പാക്കിസ്ഥാൻ വീണത്. പാക്കിസ്ഥാൻ വംശജനായ സിക്കന്ദർ രാസ തന്നെ പാകിസ്താന്റെ ശവപ്പെട്ടിയിൽ ആണിയടിച്ചു. റാസയിൽ നിന്ന് ആവേശം ഉൾക്കൊണ്ട് പന്തെറിഞ്ഞ Ngaravaയും മുസര്ബാനി യും Evanസും പാകിസ്താനെ അനങ്ങാൻ സമ്മതിച്ചില്ല.

2013 ൽ ടീമിൽ വന്ന സിക്കന്ദർ റാസ തുടക്കകാലത്ത് ഇത്രമാത്രം പ്രധാനപ്പെട്ട ഒരു കളിക്കാരനാണെന്ന പ്രതീതി ഉണർത്തിയിരുന്നില്ല. പക്ഷെ കഴിഞ്ഞ ഒരു വർഷത്തോളമായി ടീമിലെ ഒരു സ്റ്റാർ ആയി മാറിയിരിക്കുന്നു അയാൾ. ബാറ്റ് കൊണ്ടായാലും ബോള് കൊണ്ടായാലും റാസ ഒരു പ്രതീക്ഷയാണ്. റാസയിലൂടെ സിംബാബ്വേ പഴയ പ്രതാപ കാലത്തേക്ക് തിരിച്ചു വരുമെന്ന് നമുക്ക് പ്രത്യാശിക്കാം. ഇന്നലത്തെ പാകിസ്ഥാന്റെ തോൽ‌വിയിൽ സന്തോഷിക്കാതിരിക്കാൻ, പക്വത വന്നു എന്ന് സ്വയം ബോധ്യപ്പെടുത്താൻ വേണ്ടി മാത്രം, ഒരുപാട് ശ്രമിച്ചു നോക്കി. പക്ഷെ പറ്റുന്നില്ല.

എത്ര അടക്കാൻ നോക്കിയിട്ടും മനസിന് വല്ലാത്ത സന്തോഷം. മാത്രമല്ല, ഒരു പടി കൂടി കടന്ന് പണ്ട് 1999 ലോകകപ്പിൽ സിംബാബ്‌വെയിൽ നിന്നേറ്റ തോൽവിയുടെ സങ്കടം കുറച്ചു മാറുകയും ചെയ്തു. ഇതൊന്നും ഞാൻ അറിഞ്ഞു കൊണ്ട് ചെയ്യുന്നതല്ല. നിയന്ത്രണമില്ലാത്ത എന്റെ മനസ് ചെയ്യുന്നതാണ്. എന്താല്ലേ?? എന്നാലും അയൽവാസിക്കൊരു കഷ്ടകാലം വരുമ്പോ ഇങ്ങനാണോ ചിന്തിക്കേണ്ടത്. പിന്നൊരു കാര്യം : ഇന്ത്യയുടെ അടുത്ത കളി സൗത്ത് ആഫ്രിക്കയുമായി ഇതേ ഗ്രൗണ്ടിലാണ്.

Latest Stories

ഒരു മോശം റെക്കോഡിന് പിന്നാലെ സ്വന്തമാക്കിയത് തകർപ്പൻ നേട്ടങ്ങൾ, ഒരൊറ്റ മത്സരം കൊണ്ട് സഞ്ജു നേടിയത് ആരും കൊതിക്കുന്ന റെക്കോഡുകൾ; ലിസ്റ്റ് ഇങ്ങനെ

അടി തുടങ്ങിയാൽ പിന്നെ മയമില്ല, സൗത്താഫ്രിക്ക ഇന്ന് കണ്ടത് മലയാളി വക മരണമാസ് ഷോ ; വിമർശകരുടെ മുന്നിൽ നെഞ്ചുവിരിച്ച് സഞ്ജു സാംസൺ

തൂക്കല്ല ഇത് കൊലതൂക്ക്, സഞ്ജുവിനും തിലകിനും മുന്നിൽ ഉത്തരമില്ലാതെ സൗത്താഫ്രിക്ക; ജോഹന്നാസ്ബർഗിൽ സിക്സർ മഴ

സാന്റിയാഗോ മാര്‍ട്ടിന്റെ ചെന്നൈ ഓഫീസില്‍ നിന്ന് പിടിച്ചെടുത്തത് 8.8 കോടി രൂപ; ഇഡി പരിശോധന നടത്തിയത് 20 കേന്ദ്രങ്ങളില്‍

പ്രായപൂര്‍ത്തിയായില്ലെങ്കില്‍ ഭാര്യയുമായുള്ള ലൈംഗിക ബന്ധം ബലാത്സംഗം തന്നെ; കീഴ്‌ക്കോടതി വിധി ശരിവച്ച് ബോംബെ ഹൈക്കോടതി

കേരളത്തിന് മാത്രം സഹായമില്ല, നാം ഇന്ത്യയ്ക്ക് പുറത്തുള്ളവരാണോ? കേന്ദ്ര സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

മറാത്ത പിടിക്കും മഹാവികാസ് അഘാഡി

മഹാരാഷ്ട്രയില്‍ ഇക്കുറി ചിരി ബിജെപിയ്ക്കല്ല, ലോക്‌സഭ ആവര്‍ത്തിക്കപ്പെടും; മറാത്ത പിടിക്കും മഹാവികാസ് അഘാഡി

യുഡിഎഫിന് പിന്നാലെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് എല്‍ഡിഎഫും; കൈയ്യും കെട്ടി നോക്കിയിരിക്കാന്‍ സാധിക്കില്ലെന്ന് ടി സിദ്ധിഖ്

സൂക്ഷിച്ചില്ലെങ്കിൽ പണി പാളും, ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? യുവാക്കളിലും സർവ്വ സാധാരണമാകുന്ന പാൻക്രിയാറ്റിക് കാൻസർ