ഇമ്മാതിരി പരിപാടി ഇത്തവണ നടക്കില്ല; താരങ്ങളെ വിലക്കി ബിസിസിഐ; സംഭവം ഇങ്ങനെ

ഐപിഎൽ 2025 നു മുന്നോടിയായി മെഗാ താരലേലത്തിനു തയ്യാറെടുക്കുകയാണ് എല്ലാ ടീമുകളും. ഇതിന് മുന്നോടിയായുള്ള അഴിച്ചുപണികളിലേക്ക് ടീമുകളെല്ലാം കടന്ന് കഴിഞ്ഞു. പല ടീമുകളും പരിശീലകരെയടക്കം പുറത്താക്കാനുള്ള നീക്കം ആരംഭിച്ച് കഴിഞ്ഞു. മിക്ക ടീമുകളിലിൽ നിന്നും പ്രമുഖ താരങ്ങൾ അടക്കം മുൻ പരിശീലകരും പിന്മാറുന്നു എന്നാണ് ഇപ്പോൾ കിട്ടുന്ന വിവരങ്ങൾ. അടുത്ത തവണ ഡൽഹി ക്യാപിറ്റൽസിൽ നിന്നും പരിശീലന കുപ്പായത്തിൽ റിക്കി പോണ്ടിങ്ങിനെ കാണാൻ സാധിക്കില്ല.

ഇപ്പോൾ കിട്ടുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഡൽഹി ക്യാപിറ്റൽസ് വിട്ട് റിഷഭ് പന്ത് ചെന്നൈ സൂപ്പർ കിങ്‌സിലോട്ട് പോകാൻ സാധ്യത ഉണ്ടെന്നാണ് അറിയാൻ കഴിയുന്നത്. ചെന്നൈ ടീമുമായി താരം കൂടിക്കാഴ്ച നടത്തി. കൂടാതെ കെ എൽ രാഹുൽ തന്റെ ടീം ആയ ലക്‌നൗ സൂപ്പർ ജയ്ൻറ്റ്സ് വിട്ട് പഴയ ടീം ആയ ആർസിബിയിലേക്ക് പോകും എന്നും അറിയാൻ സാധിച്ചു. സൂര്യ കുമാർ യാദവ് കൊൽക്കത്തയിലേക്കും, രോഹിത് ശർമ്മ ഡൽഹിയിലേക്കും കൂടെ ചേക്കേറാൻ സാധ്യത ഉണ്ടെന്നും അറിയപ്പെടുന്നു. ഹാര്‍ദിക് പാണ്ഡ്യയെ മുംബൈ സ്വന്തമാക്കിയതുപോലെ ലേലത്തിന് മുമ്പ് തന്നെ ഈ കൂടു മാറ്റങ്ങള്‍ നടത്താനാണ് ടീമുകളും താരങ്ങളും പദ്ധതിയിടുന്നത്.

എന്നാൽ ഇതിനെതിരെ വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ് ബിസിസിഐ. മുൻപത്തെ പോലെ താരങ്ങൾക്ക് ലേലത്തിന് മുൻപ് വേറെ ഒരു ടീമിലേക്കും ജോയിൻ ചെയ്യാൻ സാധിക്കില്ല. താരങ്ങളെ ലേലത്തിലൂടെ ഏത് ടീം വിലയ്ക്ക് മേടിക്കുന്നുവോ ആ ടീമിലേക്ക് മാത്രമേ അവർക്ക് ജോയിൻ ചെയ്യാൻ സാധിക്കൂ. ഇന്നലെ ബിസിസിഐ ഐപിഎൽ ടീമുകളുടെ മാനേജ്‌മെന്റ് ആയിട്ട് കൂടിക്കാഴ്ച നടത്തിയിരുന്നു. അതിലാണ് ഈ തീരുമാനങ്ങൾ അറിയിച്ചത്. എന്തായാലും ഏതൊക്കെ താരങ്ങളെ റീട്ടൈൻ ചെയ്യണം ഏതൊക്കെ താരങ്ങളെ റിലീസ് ചെയ്യണം എന്ന ചർച്ചയിലാണ് എല്ലാ ടീമുകളും. അടുത്ത വർഷം ഫെബ്രുവരിയിൽ ആണ് മെഗാ താരലേലം നടത്താൻ നിശ്ചയിച്ചിരിക്കുന്നത്.

Latest Stories

പല്ലില്ലെങ്കിലും ഉള്ള പല്ല് കൊണ്ട് കടിക്കും, നഖമില്ലെങ്കിലും വിരല്‍ കൊണ്ട് തിന്നും; സിപിഎമ്മിന് മറുപടിയുമായി കെ സുധാകരന്‍

ഓപ്പറേഷന്‍ സിന്ദൂര്‍, വിശദാംശങ്ങള്‍ പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍; 23 മിനുട്ടുകൊണ്ട് പ്രത്യാക്രമണം, ദൗത്യത്തിന് സഹായിച്ചത് പത്ത് ഉപഗ്രഹങ്ങള്‍

പാകിസ്ഥാന് സുപ്രധാന വിവരങ്ങള്‍ ചോര്‍ത്തി നല്‍കി; യുപി സ്വദേശി ഹരിയാനയില്‍ പിടിയിലായി

ജനാധിപത്യ അതിജീവന യാത്ര; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പദയാത്രയ്ക്കിടെ സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷം

സിന്ധുനദീജല കരാര്‍ മരവിപ്പിച്ച തീരുമാനം പുനപരിശോധിക്കണം; അഭ്യര്‍ത്ഥനയുമായി പാകിസ്ഥാന്‍ ജലവിഭവ മന്ത്രാലയം

കൊച്ചിയില്‍ കൈക്കൂലി കേസില്‍ പിടിയിലായ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥയ്ക്ക് ജാമ്യം; സ്വപ്‌ന പിടിയിലായത് കാറിലെത്തി കൈക്കൂലി വാങ്ങുന്നതിനിടെ

കേണല്‍ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപ പരാമര്‍ശം; ബിജെപി മന്ത്രിയ്‌ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട് മധ്യപ്രദേശ് ഹൈക്കോടതി

കശ്മീര്‍ എങ്ങനെ ചര്‍ച്ചയായി? മോദി സര്‍ക്കാര്‍ മറുപടി പറയണം

ട്രമ്പിന്റേയും കൂട്ടരുടേയും വെടിനിര്‍ത്തല്‍ അവകാശവാദത്തിലെ പുകമറ!; കശ്മീര്‍ എങ്ങനെ ചര്‍ച്ചയായി? മോദി സര്‍ക്കാര്‍ മറുപടി പറയണം

'സൃഷ്ടിപരമായ ഒന്നും ചെയ്യാനില്ലാത്തവർക്ക് ആകെ കഴിയുന്നത് അതിനെ നശിപ്പിക്കുക എന്നത് മാത്രമാണ്'; നെഹ്‌റു യുവ കേന്ദ്രയുടെ പേര് മാറ്റിയ കേന്ദ്രസർക്കാർ നടപടിയെ വിമർശിച്ച് വി ടി ബൽറാം