പാകിസ്ഥാന്റെ ദേശീയ ടീമില്‍ കളിക്കാന്‍ കഴിയാത്തതിന്റെ നിരാശ വെളിപ്പെടുത്തി ദക്ഷിണാഫ്രിക്കന്‍ താരം ഇമ്രാന്‍ താഹിര്‍. പാകിസ്ഥാന്റെ അണ്ടര്‍-19 ടീമിലും ജൂനിയര്‍ ടീമിലും കളിച്ചിട്ടുള്ള താഹിര്‍ 2006-ല്‍ ദക്ഷിണാഫ്രിക്കയിലേക്ക് കുടിയേറയായിരുന്നു, തുടര്‍ന്ന് താഹിര്‍ 2011- ലെ ലോക കപ്പ് മുതല്‍ ദക്ഷിണാഫ്രിക്കയ്ക്കായ് കളിച്ചു തുടങ്ങി.
“ലഹോറില്‍ ക്രിക്കറ്റ് കളിച്ച് വളര്‍ന്നയാളാണ് ഞാന്‍. എന്നെ രൂപപ്പെടുത്തുന്നതില്‍ ലഹോറിലെ ആ കുട്ടിക്കാലവും പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. എന്റെ ജീവിതത്തില്‍ കൂടുതല്‍ കാലം ഞാന്‍ ജീവിച്ചതും കളിച്ചതും പാകിസ്ഥാനിലാണ്. പക്ഷേ, പാകിസ്ഥാനു വേണ്ടി രാജ്യാന്തര ക്രിക്കറ്റില്‍ കളിക്കാനായില്ല. അതില്‍ ഏറെ നിരാശയുണ്ട്.”
“ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി എനിക്ക് കളിക്കാനായതിന്റെ സമ്പൂര്‍ണ ക്രെഡിറ്റ് എന്റെ ഭാര്യയ്ക്കുള്ളതാണ്. പാകിസ്ഥാന്‍ വിടുന്നത് എന്നെ സംബന്ധിച്ച് കഠിനമായ തീരുമാനമായിരുന്നു. പക്ഷേ, ദൈവാനുഗ്രഹം എനിക്കൊപ്പമുണ്ടായിരുന്നു.” താഹിര്‍ പറഞ്ഞു. താഹിറിന്റെ ഭാര്യ സുമയ്യ ദില്‍ദാര്‍ ദക്ഷിണാഫ്രിക്കയ്ക്കാരിയാണ്.
Read more
ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി 20 ടെസ്റ്റുകളില്‍ നിന്ന് 57 വിക്കറ്റും 107 ഏകദിനങ്ങള നിന്ന് 173 വിക്കറ്റും 38 ടി20 മത്സരങ്ങളില്‍ 63 വിക്കറ്റും താഹിര്‍ നേടിയിട്ടുണ്ട്. 2019-ലെ ലോക കപ്പോടെ ഏകദിനങ്ങളില്‍ നിന്ന് താഹിര്‍ വിരമിച്ചു.