'പാകിസ്ഥാനില്‍ ജനിച്ചു വളര്‍ന്ന എനിക്ക് ഒരു കാര്യത്തില്‍ വളരെ നിരാശയുണ്ട്'; ഇമ്രാന്‍ താഹിര്‍

പാകിസ്ഥാന്റെ ദേശീയ ടീമില്‍ കളിക്കാന്‍ കഴിയാത്തതിന്റെ നിരാശ വെളിപ്പെടുത്തി ദക്ഷിണാഫ്രിക്കന്‍ താരം ഇമ്രാന്‍ താഹിര്‍. പാകിസ്ഥാന്റെ അണ്ടര്‍-19 ടീമിലും ജൂനിയര്‍ ടീമിലും കളിച്ചിട്ടുള്ള താഹിര്‍ 2006-ല്‍ ദക്ഷിണാഫ്രിക്കയിലേക്ക് കുടിയേറയായിരുന്നു, തുടര്‍ന്ന് താഹിര്‍ 2011- ലെ ലോക കപ്പ് മുതല്‍ ദക്ഷിണാഫ്രിക്കയ്ക്കായ് കളിച്ചു തുടങ്ങി.

“ലഹോറില്‍ ക്രിക്കറ്റ് കളിച്ച് വളര്‍ന്നയാളാണ് ഞാന്‍. എന്നെ രൂപപ്പെടുത്തുന്നതില്‍ ലഹോറിലെ ആ കുട്ടിക്കാലവും പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. എന്റെ ജീവിതത്തില്‍ കൂടുതല്‍ കാലം ഞാന്‍ ജീവിച്ചതും കളിച്ചതും പാകിസ്ഥാനിലാണ്. പക്ഷേ, പാകിസ്ഥാനു വേണ്ടി രാജ്യാന്തര ക്രിക്കറ്റില്‍ കളിക്കാനായില്ല. അതില്‍ ഏറെ നിരാശയുണ്ട്.”

“ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി എനിക്ക് കളിക്കാനായതിന്റെ സമ്പൂര്‍ണ ക്രെഡിറ്റ് എന്റെ ഭാര്യയ്ക്കുള്ളതാണ്. പാകിസ്ഥാന്‍ വിടുന്നത് എന്നെ സംബന്ധിച്ച് കഠിനമായ തീരുമാനമായിരുന്നു. പക്ഷേ, ദൈവാനുഗ്രഹം എനിക്കൊപ്പമുണ്ടായിരുന്നു.” താഹിര്‍ പറഞ്ഞു. താഹിറിന്റെ ഭാര്യ സുമയ്യ ദില്‍ദാര്‍ ദക്ഷിണാഫ്രിക്കയ്ക്കാരിയാണ്.

IPL 2019 - Match 25: RR v CSK
ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി 20 ടെസ്റ്റുകളില്‍ നിന്ന് 57 വിക്കറ്റും 107 ഏകദിനങ്ങള നിന്ന് 173 വിക്കറ്റും 38 ടി20 മത്സരങ്ങളില്‍ 63 വിക്കറ്റും താഹിര്‍ നേടിയിട്ടുണ്ട്. 2019-ലെ ലോക കപ്പോടെ ഏകദിനങ്ങളില്‍ നിന്ന് താഹിര്‍ വിരമിച്ചു.

Latest Stories

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം