വിക്കറ്റ് വീഴ്ത്തിയതിനു ശേഷമുള്ള ആഘോഷം കൊണ്ട് പ്രശസ്തനാണ് ദക്ഷിണാഫ്രിക്കയുടെ വെറ്ററന്‍ സ്പിന്നര്‍ ഇമ്രാന്‍ താഹിര്‍. ഓരോ വിക്കറ്റ് വീഴ്ത്തിയ ശേഷവും ഗ്രൗണ്ടിലൂടെ ഇരുകൈകളും വിടര്‍ത്തി ഓടിയാണ് താരം ആഹ്ലാദം പ്രകടിപ്പിക്കുക. എന്നാല്‍ ഓട്ടം മടുത്തത് കൊണ്ടാണോ, പഴയതുപോലെ സാധിക്കാത്തതു കൊണ്ടാണോ വിക്കറ്റ് ആഘോഷം പരിഷ്‌ക്കരിച്ചിരിക്കുകയാണ് താഹിര്‍.
പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ക്യാച്ച് എടുത്ത ശേഷം താഹിര്‍ നടത്തിയ വൃത്യസ്തമായ ആഘോഷം ശ്രദ്ധ നേടിയിരിക്കുകയാണ്. മുല്‍ത്താന്‍ സുല്‍ത്താന്‍സ് താരമായ താഹിര്‍ കറാച്ചി കിംഗ്‌സിനെതിരായ മത്സരത്തിനിടെയാണ് തകര്‍പ്പന്‍ ക്യാച്ച് നേടിയത്. കറാച്ചി കിംഗ്സിന്റെ ഓപ്പണര്‍ ഷര്‍ജീല്‍ ഖാന്റെ സിക്സര്‍ പറത്താനുള്ള ശ്രമം റണ്ണിംഗ് ക്യാച്ചിലൂടെ താഹിര്‍ അവസാനിപ്പിക്കുകയായിരുന്നു.
സാധാരണ ഇത്തരം അവസരങ്ങളില്‍ മൈതാനത്തിലൂടെ ഓടി ആഹ്ലാദ പ്രകടനം നടത്താറുള്ള താഹിര്‍ ഇത്തവണ കിടന്ന് കാലിന്റെ മുകളില്‍ കാല് കയറ്റിവെച്ചാണ് ആഘോഷിച്ചത്. പതിവില്‍ നിന്നും വ്യത്യസ്തമായ താഹിറിന്റെ ആഹ്ലാദ പ്രകടത്തിന്റെ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
Sohail Tanvir removes Sharjeel Khan cheaply and Imran Tahir takes an excellent catch
Karachi Kings are 23/1 in the fourth over#HBLPSLV #PhirSeTayyarHain #MSvKK pic.twitter.com/R4hpp7yUtN
— Cricingif (@_cricingif) November 14, 2020
Read more
വീഡിയോയ്ക്ക് രസകരമായ കമന്റുകളാണ് വരുന്നത്. “കിലോമീറ്ററുകള്‍ ഓടിത്തീര്‍ത്ത താഹിര്‍ ഒടുവില്‍ വിശ്രമിക്കാന്‍ തീരുമാനിച്ചിരിക്കുന്നു, പഴയതു പോലെ ഓടാന്‍ വയ്യ” എന്നിങ്ങനെ പോകുന്നു കമന്റുകള്‍. താഹിര്‍ ഓടിയുള്ള വിക്കറ്റാഘോഷം അവസാനിപ്പിച്ചെന്നു തന്നെയാണ് ആരാധക വിലയിരുത്തല്‍.