'പഴയതു പോലെ ഓടാന്‍ വയ്യ'; വിക്കറ്റ് ആഘോഷം പരിഷ്കരിച്ച് താഹിര്‍

വിക്കറ്റ് വീഴ്ത്തിയതിനു ശേഷമുള്ള ആഘോഷം കൊണ്ട് പ്രശസ്തനാണ് ദക്ഷിണാഫ്രിക്കയുടെ വെറ്ററന്‍ സ്പിന്നര്‍ ഇമ്രാന്‍ താഹിര്‍. ഓരോ വിക്കറ്റ് വീഴ്ത്തിയ ശേഷവും ഗ്രൗണ്ടിലൂടെ ഇരുകൈകളും വിടര്‍ത്തി ഓടിയാണ് താരം ആഹ്ലാദം പ്രകടിപ്പിക്കുക. എന്നാല്‍ ഓട്ടം മടുത്തത് കൊണ്ടാണോ, പഴയതുപോലെ സാധിക്കാത്തതു കൊണ്ടാണോ വിക്കറ്റ് ആഘോഷം പരിഷ്‌ക്കരിച്ചിരിക്കുകയാണ് താഹിര്‍.

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ക്യാച്ച് എടുത്ത ശേഷം താഹിര്‍ നടത്തിയ വൃത്യസ്തമായ ആഘോഷം ശ്രദ്ധ നേടിയിരിക്കുകയാണ്. മുല്‍ത്താന്‍ സുല്‍ത്താന്‍സ് താരമായ താഹിര്‍ കറാച്ചി കിംഗ്‌സിനെതിരായ മത്സരത്തിനിടെയാണ് തകര്‍പ്പന്‍ ക്യാച്ച് നേടിയത്. കറാച്ചി കിംഗ്സിന്റെ ഓപ്പണര്‍ ഷര്‍ജീല്‍ ഖാന്റെ സിക്സര്‍ പറത്താനുള്ള ശ്രമം റണ്ണിംഗ് ക്യാച്ചിലൂടെ താഹിര്‍ അവസാനിപ്പിക്കുകയായിരുന്നു.

സാധാരണ ഇത്തരം അവസരങ്ങളില്‍ മൈതാനത്തിലൂടെ ഓടി ആഹ്ലാദ പ്രകടനം നടത്താറുള്ള താഹിര്‍ ഇത്തവണ കിടന്ന് കാലിന്റെ മുകളില്‍ കാല് കയറ്റിവെച്ചാണ് ആഘോഷിച്ചത്. പതിവില്‍ നിന്നും വ്യത്യസ്തമായ താഹിറിന്റെ ആഹ്ലാദ പ്രകടത്തിന്റെ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

വീഡിയോയ്ക്ക് രസകരമായ കമന്റുകളാണ് വരുന്നത്. “കിലോമീറ്ററുകള്‍ ഓടിത്തീര്‍ത്ത താഹിര്‍ ഒടുവില്‍ വിശ്രമിക്കാന്‍ തീരുമാനിച്ചിരിക്കുന്നു, പഴയതു പോലെ ഓടാന്‍ വയ്യ” എന്നിങ്ങനെ പോകുന്നു കമന്റുകള്‍. താഹിര്‍ ഓടിയുള്ള വിക്കറ്റാഘോഷം അവസാനിപ്പിച്ചെന്നു തന്നെയാണ് ആരാധക വിലയിരുത്തല്‍.

Latest Stories

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍