ഒരു നിമിഷം കൊണ്ട് പഴയ കണ്ടം ക്രിക്കറ്റ് ഓർമ്മയിൽ എത്തിച്ച് കോഹ്‌ലി, ഇതല്ല ഇതിനപ്പുറവും പോയ പന്ത് ഞാൻ എടുക്കുമെന്ന വാശി; വീഡിയോ വൈറൽ

ബംഗ്ലാദേശിനെതിരായ ലോകകപ്പ് മത്സരത്തിൽ ബൗണ്ടറി പോയ പന്ത് തിരഞ്ഞ രീതിയിലൂടെ ഇന്ത്യയുടെ സ്റ്റാർ താര വിരാട് കോഹ്‌ലി നിരവധി ആരാധകർക്ക് ഗള്ളി ക്രിക്കറ്റ് കളിക്കുന്ന കാലത്തെ മനോഹരമായ ഓർമകളാണ് സമ്മാനിച്ചത്. ആൻ്റിഗ്വയിലെ നോർത്ത് സൗണ്ടിലുള്ള സർ വിവിയൻ റിച്ചാർഡ്‌സ് സ്റ്റേഡിയമാണ് ഈ സൂപ്പർ 8 പോരാട്ടത്തിന് വേദിയായത്.

പതിനേഴാം ഓവറിൻ്റെ അവസാനത്തിൽ ഡീപ് മിഡ് വിക്കറ്റിന് മുകളിലൂടെ ബംഗ്ലാദേശ് ബാറ്റ്‌സ്മാൻ റിഷാദ് ഹൊസൈൻ സിക്‌സ് പറത്തിയതിന് ശേഷമാണ് കോഹ്‌ലി ഉൾപ്പെടുന്ന രസകരമായ സംഭവം നടന്നത്. ബൗണ്ടറി ലൈനിനപ്പുറം പന്ത് തിരയുന്ന കോഹ്‌ലിയുടെ ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയ ഏറ്റെടുത്തു. തിരച്ചിലിനിടെ കോഹ്‌ലി ഒരു പോഡിയത്തിൻ്റെ അടിയിലൂടെ ഇഴഞ്ഞ് പന്ത് കണ്ടെത്തി തന്റെ ദൗത്യത്തിൽ വിജയിച്ചു. ഗള്ളി ക്രിക്കറ്റ് കളിക്കുന്ന സമയത്ത് ഇത്തരത്തിൽ പന്ത് കാണാതെ ആകുമ്പോൾ അതിനായി നടത്തുന്ന സാഹസിക തിരച്ചിൽ പലരും ഈ നിമിഷം ഓർക്കുകയൂം ചെയ്തു.

അതേസമയം ബംഗ്ലാദേശിനെതിരേ ഇന്ത്യയ്ക്ക് 50 റൺസ് ജയം സ്വന്തമാക്കാൻ സാധിച്ചിരുന്നു. മത്സരത്തിൽ ഇന്ത്യ മുന്നോട്ടുവെച്ച 197 വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ബംഗ്ലാദേശിന് നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 146 റൺസെടുക്കാനെ ആയുള്ളു.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 196 റൺസെടുത്തത്. ഇന്ത്യയ്ക്കായി ഹാർദ്ദിക് പാണ്ഡ്യ അർദ്ധ സെഞ്ച്വറി നേടി. 27 പന്തിൽ നിന്ന് മൂന്ന് സിക്സും നാല് ഫോറുമടക്കം 50 റൺസോടെ പുറത്താകാതെ നിന്ന ഹാർദ്ദിക്കാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. 28 പന്തിൽ നിന്ന് മൂന്ന് സിക്സും ഒരു ഫോറുമടക്കം 37 റൺസെടുത്ത് വിരാട് കോഹ്‌ലി മികച്ചുനിന്നു. 24 പന്തിൽ നിന്ന് രണ്ട് സിക്സും നാല് ഫോറുമടക്കം ഋഷഭ് പന്ത് 36 റൺസെടുത്തു. ശിവം ദുബെ 24 പന്തിൽ നിന്ന് മൂന്ന് സിക്സടക്കം 34 റൺസെടുത്തു. രോഹിത് 11 ബോളിൽ മൂന്ന് ഫോറും ഒരു സിക്‌സുമടക്കം 23 റൺസെടുത്തു. അക്‌സർ പട്ടേൽ 5 ബോളിൽ മൂന്ന് റൺസുമായി പുറത്താകാതെ നിന്നു.

Latest Stories

'മനസുഖമുള്ള ഒരു ജീവിതത്തിനു വേണ്ടി തത്കാലം മറ്റൊരിടത്തേക്ക് ചേക്കേറുന്നു' കൊച്ചി വിട്ട് പോകുന്നതായി നടൻ ബാല

കേരളത്തിലെ കോളജുകളില്‍ ഇന്ന് എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ക്ലീൻ സ്വീപ്പ്; ബ്ലിറ്റ്‌സ് കിരീടവും സ്വന്തമാക്കി മാഗ്നസ് കാൾസൺ