അത്ര സൂപ്പർ അല്ലാതെ സൂപ്പർ ഫോറിൽ, യുവബോളറുമാരുടെ മോശം ഫോം ആശങ്ക

സൂര്യകുമാറിന്റെയും കൊഹ്ലിയുടെയും തകർപ്പൻ അർദ്ധ സെഞ്ചുറി മികവിൽ ഉയർത്തിയ 192 റൺസ് പിന്തുടർന്ന ഹോങ്കോങ് 153 റൺസിൽ അവസാനിച്ചു. ഇന്ത്യക്ക് 40 റൺസിന്റെ ജയം. ഇന്ത്യ ആഗ്രഹിച്ച പോലെ മികച്ച ജയം എന്നൊന്നും പറയാൻ പറ്റില്ലെങ്കിലും ജയത്തോടെ ഗ്രൂപ് ചാമ്പ്യന്മാരായി തന്നെ അടുത്ത റൗണ്ടിലെത്താൻ ഇന്ത്യക്ക് സാധിച്ചു. 8 മത്സരങ്ങൾക്ക് ശേഷമാണ് ആദ്യം ബാറ്റ് ചെയ്ത ടീം ഇവിടെ വിജയിക്കുന്നത്.

ടോസ് തിരഞ്ഞെടുത്ത ഹോങ്കോങ് ഇന്ത്യ പോലെ ഒരു ടീമിനെ ആദ്യ 15 ഓവറിൽ പിടിച്ചുകെട്ടിയെങ്കിൽ അത് വിജയമായി കരുതാം. ഫോമിലേക്ക് കൊഹ്ലിയുടെയും മിസ്റ്റർ 360 സൂര്യകുമാറിനെ മികവിൽ അവസാന ഓവറുകളിൽ കത്തികയറിയ ഇന്ത്യ 192 റൺസിൽ എത്തി. ഇന്ത്യക്ക് ദുര്‍ബലരായ എതിരാളികള്‍ക്കെതിരെയും വെടിക്കെട്ട് തുടക്കമിടാനായില്ല. പതിവുപോലെ രാഹുലിന്റെ സ്ലോ സ്റ്റാർട്ട് രോഹിതിനെ സമ്മർദകിയെന്ന് പറയാം. ഇതിനിടയിൽ 22 പിറന്ന ഓവർ ഒഴിച്ച് ഹോങ്കോങിന് അനുകൂലമായിരുന്നു. കഴിഞ്ഞ മത്സരത്തിലെ പോലെ വലിയ ഷോട്ട് കളിച്ച ശേഷമാണ് രോഹിത് വീണത്.

രോഹിത് മടങ്ങിയതിന് പിന്നാലെ ക്രീസിലെത്തിയ കോലിയും രാഹുലും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയെങ്കിലും റണ്‍നിരക്ക് കുത്തനെ ഇടിഞ്ഞു. ഒടുവില്‍ 36 പന്തില്‍ 39 റണ്‍സെടുത്ത് രാഹുല്‍ മടങ്ങി.ഹാരൂണ്‍ അര്‍ഷാദ് എറിഞ്ഞ അവസാന ഓവറില്‍ നാലു സിക്സ് അടക്കം 26 റണ്‍സടിച്ച ഇന്ത്യ അവസാന മൂന്നോവറില്‍ 56 റണ്‍സടിച്ചാണ് കൂറ്റന്‍ സ്കോര്‍ ഉറപ്പാക്കിയത്.

ഹോങ്കോങ് മറുപടിയും അത്ര മികച്ച രീതിയിൽ ആയിരുന്നില്ല. എന്തിരുന്നാലും ഇന്ത്യയുടെ യുവതാരങ്ങളായ അർശ്ദീപിനെയും ആവേശിനെയും അടിച്ചുപറത്താൻ അവർക്കായി. ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ്, രവീന്ദ്ര ജഡേജ, ആവേഷ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

വലിയ മത്സരങ്ങൾ വരാനിരിക്കെ യുവതാരങ്ങളുടെ മോശം ഫോം തന്നെയായിരിക്കും രോഹിതിന്റെ ആശങ്ക.

Latest Stories

'ഇത് ഒരിക്കലും കാണാനാഗ്രഹിക്കാത്ത കാര്യം'; അനിഷ്ടം തുറന്നുപറഞ്ഞ് ശാസ്ത്രി

നരേന്ദ്ര മോദിയ്ക്കും പണി കൊടുത്ത് സൈബര്‍ തട്ടിപ്പുകാര്‍; വിശ്വസിക്കരുത് ഈ സന്ദേശങ്ങളെ, വീഴരുത് ഈ ചതിക്കുഴിയില്‍

BGT 2024-25: 'കോഹ്‌ലി ഇതോര്‍ത്ത് പിന്നീട് പശ്ചാത്തപിക്കും'; തുറന്നടിച്ച് ഇംഗ്ലീഷ് താരം

നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!

വാജ്‌പേയ് അനുസ്മരണത്തിലെ വാവിട്ട വാക്കില്‍ തെളിഞ്ഞത് ബിജെപി ലക്ഷ്യം; നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!

ഇന്ത്യ ഹിന്ദു രാഷ്‌ട്രമാണ്, എന്തുകൊണ്ട് കമ്പനി ഇത്തരം വേഷങ്ങള്‍ ഏജന്റുമാർക്ക് നല്‍കുന്നു?; സൊമാറ്റോ ഡെലിവറിക്കെത്തിയ ആളുടെ സാന്താക്ളോസ് വേഷം അഴിപ്പിച്ച്‌ ഹിന്ദു സംഘടന

കര്‍ണാടകയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറി; രണ്ട് അയ്യപ്പ ഭക്തര്‍ക്ക് ദാരുണാന്ത്യം, ഏഴ് പേര്‍ ഗുരുതരാവസ്ഥയില്‍

വില കുറച്ചു കൂടുതല്ലല്ലേ? ഹിമാലയന്റെ ചീട്ട് കീറുമോ കവാസാക്കി KLX230

സുഹൃത്തിനെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചത് പലതവണ; പിന്നാലെ പൊലീസ് പിടികൂടുമെന്ന് ഭയന്ന് ജീവനൊടുക്കി യുവാവ്

നായകനല്ല, 'വില്ലന്‍' ആണ് ഹീറോ; ഷാരൂഖ് ഖാനെ വരെ പിന്നിലാക്കി 'രാമായണ'യ്ക്ക് കനത്ത പ്രതിഫലം വാങ്ങി യാഷ്