അഗ്രഷനിൽ രാജാവ് ബോളിങ്ങിൽ വട്ടപ്പൂജ്യം, സിറാജിനെതിരെ ആരാധകർ; സ്വയം കോമാളിയായി മാറി താരം

മുഹമ്മദ് സിറാജ്, നാലാം ടെസ്റ്റിൽ എറിഞ്ഞത് 21 ഓവറുകളാണ്. അതിൽ നിന്ന് 115 റൺസ് കൊടുത്തു. വിക്കറ്റ് ഒന്നും ഇല്ല. 6 റൺ അടുത്താണ് താരത്തിന്റെ ഇക്കണോമി. ബുംറ കഴിഞ്ഞാൽ ഇന്ത്യയുടെ ഏറ്റവും മികച്ച ബോളറുടെ ദുരന്ത കണക്കുകളെ നോക്കി കാണുന്നവർ ഒന്ന് മാത്രമാണ് ചോദിക്കുന്നത് -” ഇയാൾ എന്തിനാണ് ടീമിൽ നിൽക്കുന്നത്”

അഗ്രഷൻ കാണിക്കുന്നത് ബൗളിംഗിൽ ആവണം, അല്ലെങ്കിൽ ട്രോളുകൾ വാങ്ങി കൂട്ടും എന്ന വലിയ പാഠം സിറാജ് പഠിച്ചില്ലെങ്കിൽ അത് താരത്തിന് തന്നെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല. നിങ്ങളുടെ കളി നിലവാരം ഉയർത്തിയിട്ടു അഗ്രഷൻ കാണിച്ചാൽ ആളുകൾ പിന്തുണക്കും അല്ലാത്ത പക്ഷം ഇന്ത്യ കണ്ട വലിയ ഒരു കോമാളി ആയി സ്വയം മാറും.

വിദേശ പിച്ചുകളിൽ ഇന്ത്യയുടെ വിശ്വസ്ത ബോളര്മാരില് ഒരാളായ സിറാജിന് ഈ ഓസ്‌ട്രേലിയൻ പര്യടനത്തിൽ കാര്യമായ ഒന്നും ചെയ്യാനാകുന്നില്ല. ഓസ്‌ട്രേലിയൻ ടീമിലെ ഏറ്റവും പ്രധാന ബോളർ ആയ സ്റ്റാർക്കിന് പിന്തുണ നല്കാൻ ബോളണ്ടും കമ്മിൻസും ഒകെ ഉള്ളപ്പോൾ ഇന്ത്യൻ ടീമിൽ ബുംറക്ക് പിന്തുണ നല്കാൻ സിറാജിന് ആകുന്നില്ല, പിന്നെയും അത് സാധിക്കുന്നത് ആകാഷ് ദീപിനാണ്.

ഒരു കാലത്ത് വിരാട് കോഹ്‌ലി ഒകെ അഗ്രഷൻ കാണിക്കുമ്പോൾ അതിന് സൗന്ദര്യം കൂടിയിരുന്നത് താരം അത്രത്തോളം ബാറ്റിംഗിൽ തിളങ്ങിയിരുന്നത് കൊണ്ടാണ്. എന്നാൽ ഈ പരമ്പരയിൽ സിറാജിലേക്ക് വന്നാൽ അഗ്രഷനും കലിപ്പും മാറ്റി നിർത്തിയാൽ അയാൾ അതിദയനീയ പ്രകടനം നടത്തുന്നു എന്ന് പറയാം.

വിക്കറ്റുകൾ എടുക്കുന്നില്ല എന്നത് മാത്രമല്ല ഒരു തരത്തിലും ഉള്ള സമ്മർദ്ദം എതിരാളിക്ക് കൊടുക്കാൻ താരത്തിന് പറ്റുന്നില്ല. എന്തായാലും സിറാജിന് പകരം ഓപ്ഷൻ ഇന്ത്യ നോക്കേണ്ട സമയം അതിക്രമിച്ചു എന്ന് പറയാം.