എന്തായാലും ഇന്ത്യൻ ടീമിന്റെ ഇടമില്ല, അപ്പോൾ പിന്നെ.. വമ്പൻ പ്രഖ്യാപനവുമായി യുസ്‌വേന്ദ്ര ചാഹൽ

ഇന്ത്യയുടെ വെറ്ററൻ ലെഗ് സ്പിന്നർ യുസ്‌വേന്ദ്ര ചാഹൽ സ്റ്റാൻഡ്-അപ്പ് കോമേഡിയൻ സമയ് റെയ്‌നയുടെ ഇന്ത്യാസ് ഗോട്ട് ലാറ്റൻ്റ് ഷോയുടെ ഭാഗമാകാൻ ഒരുങ്ങുന്നു. ഷോയുടെ വരാനിരിക്കുന്ന എപ്പിസോഡിൽ ക്രിക്കറ്റ് താരം പാനൽ ലിസ്റ്റിൽ ഒരാളായിരിക്കും. കഴിഞ്ഞ ദിവസം, സമയ് ഷോയുമായി ബന്ധപ്പെട്ട് ഒരു ഇൻസ്റ്റാഗ്രാം സ്റ്റോറി പങ്കിട്ടു. താനും ഷോയിൽ പങ്കെടുക്കും എന്നാണ് ചഹാൽ മറുപടിയായി എഴുതിയത്.

തൻ്റെ ഷോയിലേക്ക് ചാഹലിനെ ക്ഷണിച്ചുകൊണ്ട് സമയ് തൻ്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ഇങ്ങനെ എഴുതി:

” നിങ്ങൾ ക്രിക്കറ്റ് മാച്ച് കളിക്കാത്തപ്പോൾ ഞാൻ നിങ്ങളെ വിളിക്കും. അടിസ്ഥാനപരമായി നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും വരാം സർ.” അദ്ദേഹം കുറിച്ചു.

ചഹാൽ ഷോയിൽ പങ്കെടുക്കും എന്ന് തന്നെയാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

ക്രിക്കറ്റിൽ, യുസ്‌വേന്ദ്ര ചാഹൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന രഞ്ജി ട്രോഫി 2024-ൽ പങ്കെടുക്കുന്നു. ഈ സീസണിൽ ഇതുവരെ ഒരു വിക്കറ്റ് പോലും അദ്ദേഹം നേടിയിട്ടില്ലെങ്കിലും, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ തൻ്റെ എക്കാലത്തെയും ഉയർന്ന സ്‌കോർ അദ്ദേഹം രേഖപ്പെടുത്തി, 48 റൺസ് അദ്ദേഹം സ്വന്തമാക്കി.

Latest Stories

എഎന്‍ഐ മാധ്യമ പ്രവര്‍ത്തകനെ വീട്ടില്‍ കയറി കുത്തി കൊലപ്പെടുത്തി; റിയല്‍ എസ്റ്റേറ്റ് ബിസിനസിലെ തര്‍ക്കങ്ങളെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്

ഏക സിവിൽ കോഡും ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പും ഉടൻ നടപ്പിലാക്കും; പ്രഖ്യാപിച്ച് പ്രധാനമന്ത്രി

വില കൂടിയതോടെ ആവശ്യക്കാരും കൂടി; ദീപാവലി ആഘോഷങ്ങള്‍ക്കിടെ പൊടിപൊടിച്ച് സ്വര്‍ണ വ്യാപാരം; വില്‍പ്പനയില്‍ 25 ശതമാനത്തോളം വര്‍ദ്ധനവ്

ഇന്ന് ദിവ്യ; നാളെ ഞാൻ അല്ലെങ്കിൽ നീ

"അവന് റിസൾട്ട് ഉണ്ടാക്കാൻ സാധിച്ചില്ല, അത് കൊണ്ട് പോയി"; എറിക്ക് ടെൻഹാഗിനെ കുറിച്ച് മാഞ്ചസ്റ്റർ സിറ്റി പരിശീലകന്റെ വാക്കുകൾ ഇങ്ങനെ

കളക്ടറുടെ മൊഴി പിപി ദിവ്യയെ സഹായിക്കാന്‍; മൊഴി വ്യാജമെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ

എന്റെ കാര്യത്തില്‍ അങ്ങനെ സംഭവിക്കണമെന്ന് അമ്മ ഒരുപാട് ആഗ്രഹിച്ചു: മമിത ബൈജു

ഈ കിളവനെ ആരാ ടോസ് ഇടാൻ വിളിച്ചത്, എന്റെ പൊന്ന് മക്കളെ ഞാനാണ് ഈ ടീമിന്റെ നായകൻ ; 50 ആം വയസ്സിൽ ഞെട്ടിച്ച എൻട്രി; റെക്കോഡ് ഇങ്ങനെ

നിസ്റ്റൽറൂയ് മാജിക്; പ്രതിസന്ധി ഘട്ടത്തിൽ അവതരിച്ച നായകനോടുള്ള കടപ്പാട് പ്രകടിപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ

ബിപിഎല്ലിന്റെ സ്ഥാപക ഉടമ ടിപിജി നമ്പ്യാര്‍ അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യന്‍ വിപണിയില്‍ കളര്‍ ടിവി വീഡിയോ കാസറ്റ് നിര്‍മാണത്തിന് തുടക്കമിട്ട അതികായന്‍