ചെന്നൈ സൂപ്പർ കിങ്‌സ് കഴിഞ്ഞ വർഷത്തെ കഷ്ടകാലത്തിൽ നിന്ന് കരകയായിരുന്നില്ല എന്ന ലക്ഷണമാണ് ആദ്യ കളിയിൽ തന്നെ കാണിക്കുന്നത്. മികച്ച പ്രകടനം പ്രതീക്ഷിച്ച ചെന്നൈ ആരാധകരെ നിരാശരാക്കി ബാറ്റിംഗിലും ബോളിങ്ങിലും ഒരേ പോലെ പരാജയമായി മാറിയ ടീം അർഹിച്ച തോൽവിയെറ്റ് വാങ്ങി.
ക്രിക്കറ്റ് വിദഗ്ധർ പലരും സീസൺ തുടങ്ങും മുമ്പേ പറഞ്ഞ ബോളിങ്ങിലെ പ്രശ്നങ്ങൾ ടീമിനെ വേട്ടയാടുന്ന കാഴ്ചയാണ് കണ്ടത്. സീസണിൽ എവേ മത്സരങ്ങൾ കളിക്കുമ്പോൾ ചെന്നൈ ഇത്തരം ബോളിങ്ങിലെ പ്രശ്നം അഭിമുഖീകരിക്കേണ്ടി വരുമെന്ന് പലരും പറഞ്ഞിരുന്നു. സ്പിന്നിനെ പിന്തുണക്കുന്ന ചെന്നൈയിലെ പിച്ചിൽ നിന്ന് മാറി കളിക്കുമ്പോൾ, ദുർബലരായ ഈ ബോളിങ് നിര പ്രത്യേകിച്ച് അവസാന ഓവറുകളിൽ ബ്രാവോക്ക് പകരം മികച്ച ഒരു ഡെത്ത് ഓവർ ബോളറെ കണ്ടുപിടിക്കാൻ പറ്റാത്ത ടീം ഇനിയുള്ള മത്സരങ്ങളിൽ മറുതന്ത്രം പ്രയോഗിച്ചില്ലെങ്കിൽ കഴിഞ്ഞ സീസൺ ദുരന്തം ആവർത്തിക്കുമെന്ന് ഉറപ്പാണ്.
സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനമാണ് ചെന്നൈക്ക് കിട്ടുന്നത്. സാധാരണ ആദ്യ മത്സരം ഹോൾക്കുമ്പോൾ മുംബൈ പറയുന്ന ദൈവത്തിന്റെ പോരാളികൾ തോറ്റ് കൊണ്ടേ തുടങ്ങാറുള്ളു എന്ന ഡയലോഗ് ചെന്നൈ എടുക്കുകയാണ്, ഒന്നും പറഞ്ഞ് പിടിച്ചുനിൽക്കാൻ പറ്റുന്നില്ല തത്ക്കാലം ധോണിയുടെ സിക്സിനെ പുകഴ്‌ത്താൻ, തോറ്റു തുടങ്ങുന്ന ചെന്നൈയെ നിങ്ങൾ ഭയക്കണം, ഉൾപ്പടെ ട്രോളുകളാണ് ചെന്നൈക്ക് കിട്ടുന്നത്.