പവര്‍ ബാറ്റിംഗ് , വിക്കറ്റിന് ഇടയിലൂടെയുള്ള ഓട്ടം, ഫീല്‍ഡിംഗ് ഇതിലെല്ലാം ഇന്ത്യ ഓസ്‌ട്രേലിയയേക്കാള്‍ കാതങ്ങള്‍ പുറകിലാണ്

ഷെമിന്‍ അബ്ദുള്‍മജീദ്

വീണ്ടുമൊരു സെമി ഫൈനല്‍ , വീണ്ടുമൊരു തോല്‍വി. വിമന്‍സ് T20 ലോകകപ്പില്‍ 170 + സ്‌കോര്‍ ഇതുവരെ ആരും ചെയ്‌സ് ചെയ്തിട്ടില്ലാന്നിരിക്കെ ഇന്ത്യ ഓസ്‌ട്രേലിയക്കെതിരെ ആ ലക്ഷ്യത്തിന് 6 റണ്‍സകലെ വീണിരിക്കുന്നു..

മറ്റേത് ടീമിനേക്കാളം ഓസ്‌ട്രേലിയന്‍ വിമന്‍സ് ടീമിന്റെ മികച്ച പ്രൊഫഷണലിസം തന്നെയാണ് അവരെ നിര്‍ണ്ണായക മാച്ചുകളില്‍ ജയിപ്പിക്കുന്നത്. WBBL ഈ പ്രൊഫഷണലിസം കൈവരിക്കുന്നതിന് വളരെയധികം സഹായിക്കുന്നുണ്ട്.

ഒരു മല്‍സരം ജയിപ്പിക്കാന്‍ കെല്‍പ്പുള്ള 11 കളിക്കാരുമായി ഓസ്‌ട്രേലിയ ഇറങ്ങുമ്പോള്‍ 2-3 കളിക്കാരുടെ ഒരു അതി ഗംഭീര പെര്‍ഫോമന്‍സ് കൊണ്ട് മാത്രം വലിയ ടീമുകളുടെ മറികടക്കാന്‍ സാധിക്കുന്ന ഇന്ത്യയുടെ പരാജയം മല്‍സരത്തിന് മുന്‍പേ ഏറെക്കുറെ ഉറപ്പായിരുന്നു..

പവര്‍ ബാറ്റിംഗ് , വിക്കറ്റിന് ഇടയിലൂടെയുള്ള ഓട്ടം, ഗ്രൗണ്ട് ഫീല്‍ഡിങ് ഇതിലെല്ലാം ഇന്ത്യ ഓസ്‌ട്രേലിയയേക്കാള്‍ കാതങ്ങള്‍ പുറകിലാണ്. WPL ന്റെ പ്രാധാന്യം ഇവിടെയാണ് വെളിവാകുന്നത്. ഒരു പ്രൊഫഷണല്‍ ക്ലബ് ക്രിക്കറ്റ് ലീഗ് തീര്‍ച്ചയായും കളിക്കാരുടെ സ്‌കില്‍ സെറ്റ് മറ്റൊരു ലെവലിലേക്ക് ഉയര്‍ത്തും.

WPL ന്റെ 2-3 സീസണ്‍ കഴിയുന്നതോടെ ഇന്ത്യന്‍ വിമന്‍സ് ക്രിക്കറ്റില്‍ മാറ്റങ്ങള്‍ പ്രകടമായിത്തുടങ്ങും എന്ന് തന്നെയാണ് വിശ്വസിക്കുന്നത്..

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം