ഇന്ത്യൻ പ്രീമിയർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ രാജസ്ഥാൻ റോയൽസ് അവസാന പന്തിലെ ട്വിസ്റ്റിനൊടുവിൽ പരാജയം ഏറ്റുവാങ്ങിയിരുന്നു. ജോസ് ബട്ട്‌ലറും (95) സഞ്ജു സാംസണും (95) ചേർന്ന് 138 റൺസ് കൂട്ടുകെട്ടിൽ നിന്ന് റോയൽസ് മികച്ച കൂട്ടുകെട്ട് പടുത്തുയർത്തി. ഒടുവിൽ ഹൈദരാബാദിന് മുന്നിൽ 215 റൺസ് വിജയലക്ഷ്യമാണ് മുന്നോട്ട് വെച്ചു.
എന്നാൽ ജയപരാജയങ്ങൾ മാറി മാറി മറിഞ്ഞ മത്സരത്തിനൊടുവിൽ സന്ദീപ് ശർമ്മയുടെ അവസാന പന്തിൽ നോബോളിലൂടെ കിട്ടിയ ആ എക്സ്ട്രാ ബോളിൽ കിട്ടിയ സിക്സ് പറത്തി സമദ് ടീമിനെ വിജയവര കടത്തുക ആയിരുന്നു. ആർആർ മത്സരത്തിൽ ജയിക്കുമെന്ന തോന്നൽ ആദ്യം മുതൽ ഉണ്ടായിരുന്നല്ലോ, ആ സാഹചര്യം മനസിലാക്കി ടീമിന്റെ ട്വിറ്ററിൽ അവർ ഒരു പോസ്റ്റിട്ടു. ക്യാപ്റ്റൻ സഞ്ജു സാംസണാണ് RRR (സിനിമ) യെക്കാൾ മികച്ചതെന്ന് അവർ അതിൽ പറഞ്ഞു. ട്വീറ്റ് വൈറലായി, എന്നാൽ മത്സരത്തിൽ ടീം പരാജയപ്പെട്ടതോടെ ഇത് ട്രോളന്മാർക്ക് വാർത്തക്കുള്ള വകുപ്പായി.
ആ സമയത്ത് നേരത്തെ രാജസ്ഥാൻ ചെയ്ത ട്വീറ്റിനുള്ള ഹൈദരാബാദ് മറുപടിയെത്തി. ടീമിന്റെ തോൽവിക്ക് കാരണമായ സന്ദീപ് ശർമ്മയുടെ നോ ബോൾ അമ്പയർ വിളിക്കുന്ന ചിത്രമാണ് അവർ പോസ്റ്റ് ചെയ്തത്. ചുരുക്കി പറഞ്ഞാൽ ആ പോസ്റ്റ് രാജസ്ഥാന് പാരയായി എന്ന് സാരം.
“ലോകം മുഴുവൻ അറിയപ്പെട്ട സിനിമയാണ് ആർആർആർ, അതിനാൽ ഞങ്ങൾ ക്ഷമ ചോദിക്കുന്നു” രാജസ്ഥാൻ ഒടുവിൽ ട്വീറ്റ് ചെയ്തു. എന്തായാലും കഴിഞ്ഞ ദിവസത്തെ മത്സരത്തിലെ തോൽവി ടീമിന് വലിയ തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്. ഇനി എല്ലാ മത്സരങ്ങളും ജയിച്ചാൽ മാത്രമേ പ്ലേ ഓഫ് സ്വപ്നം കാണാൻ പറ്റുക ഉള്ളു.