ജയ് ഷായുടെയും, മുൻ പരിശീലകൻ രാഹുൽ ദ്രാവിഡിന്റെയും നിർദ്ദേശ പ്രകാരം ഫസ്റ്റ് ക്ലാസ് ഇന്നിംഗ്സ് കളിക്കാൻ ഇന്ത്യൻ യുവതാരം ഇഷാൻ കിഷൻ വിസമ്മതിച്ചതോടെ താരത്തിനെ ബിസിസിഐ കോൺട്രാക്ടിൽ നിന്നും പുറത്താക്കിയിരുന്നു. അതോടെ താരം ഇന്ത്യൻ ടീമിൽ നിന്നും വെളിയിലായി. ഇപ്പോൾ ഇഷാൻ കിഷൻ തന്റെ രാജകീയ തിരിച്ച് വരവ് നടത്തിയിരിക്കുകയാണ്. ബുച്ചി ബാബു റെഡ് ബോള്‍ ടൂര്‍ണമെന്റില്‍ ആദ്യ മത്സരത്തിൽ തന്നെ തകർപ്പൻ സെഞ്ചുറി നേടിയിരിക്കുകയാണ് ഇഷാൻ കിഷൻ.
എന്നാൽ താരത്തിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് പാകിസ്ഥാൻ താരം ബാസിത് അലി. ഈ മത്സരങ്ങളിൽ മികവ് തെളിയിച്ചത് കൊണ്ട് മാത്രം താരത്തിന് ഇന്ത്യൻ ടീമിലേക്ക് തിരികെ കയറാൻ സാധിക്കില്ല എന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹം. ഇനിയും ഒരുപാട് കടമ്പകൾ ഇഷാൻ കിഷൻ കടകേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ബാസിത് അലി പറഞ്ഞത് ഇങ്ങനെ:
“അടുത്ത വര്‍ഷത്തെ ഐപിഎല്ലില്‍ ഇഷാൻ കിഷൻ തന്റെ മാക്സിമം ഗെയിം അവിടെ പ്രകടിപ്പിക്കണം. മികച്ച ഇന്നിംഗ്സ് വേണം അതിൽ താരം നടത്താൻ. ഓസ്‌ട്രേലിയയ്‌ക്കെതിരെ ഉള്ള സീരീസിൽ വരെ ചിലപ്പോൾ ഇഷാന് അവസരം ലഭിക്കാൻ സാധ്യത ഇല്ല. അത് കൊണ്ട് ഐപിഎൽ പ്രധാനമാണ്. ചിലപ്പോൾ അടുത്ത വർഷം നടക്കാൻ പോകുന്ന ചാമ്പ്യൻസ് ട്രോഫിയിൽ വരെ അദ്ദേഹത്തിന് ഇന്ത്യൻ ടീമിൽ അവസരം ലഭിച്ചെന്ന് വരില്ല” ബാസിത് അലി പറഞ്ഞു.
സെപ്റ്റംബർ അഞ്ചാം തിയതി നടക്കുന്ന ദുലീപ് ട്രോഫിയിൽ ഇഷാന് അവസരം ലഭിച്ചിട്ടുണ്ട്. അതിൽ മികച്ച പ്രകടനം നടത്തിയാൽ മാത്രമേ ഗംഭീർ ബംഗ്ലാദേശിനെതിരെ ഉള്ള പരമ്പരയിൽ ഇഷാൻ കിഷനെ ഉൾപ്പെടുത്തൂ. അത് കൊണ്ട് വരാനിരിക്കുന്ന ടൂർണമെന്റ് അദ്ദേഹത്തിന് നിർണായകമാണ്.