ഇന്ത്യൻ ടീമിൽ രോഹിതും ഗംഭീറും ആ താരത്തെ പേടിക്കുന്നു, അവനോട് ആ കാര്യം സംസാരിക്കാൻ എല്ലാവർക്കും ഭയം; തുറന്നടിച്ച് ബാസിത് അലി

സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിൽ ഇന്ത്യ വിരാട് കോഹ്‌ലിയെ അഞ്ചാം നമ്പറിലേക്ക് മാറ്റി പകരം ഫോമിലുള്ള നിതീഷ് റെഡ്ഡിയെ ഉൾപ്പെടുത്തണമെന്ന് മുൻ പാകിസ്ഥാൻ താരം ബാസിത് അലി കരുതുന്നു. കോഹ്‌ലി തൻ്റെ പിഴവുകളിൽ നിന്ന് പഠിക്കുന്നില്ലെന്നും എല്ലാ മത്സരങ്ങളിലും സമാനമായ രീതിയിൽ പുറത്താകുകയാണെന്നും അലി പരാമർശിച്ചു. ഓഫ് സ്റ്റമ്പിന് പുറത്തുപോകുന്ന പന്തിൽ ബാറ്റുവെച്ചാണ് കോഹ്‌ലി ഈ പരമ്പരയിൽ 7 തവണയും വിക്കറ്റ് കളഞ്ഞത്.

മെൽബണിൽ നടന്ന നാലാം ടെസ്റ്റിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യ 184 റൺസിൻ്റെ തോൽവി ഏറ്റുവാങ്ങി. 340 റൺസ് പിന്തുടർന്ന സന്ദർശകർക്ക് 79.1 ഓവറിൽ 155 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. യശസ്വി ജയ്‌സ്വാൾ 84 റൺസ് നേടിയെങ്കിലും കോഹ്‌ലിയും ക്യാപ്റ്റൻ രോഹിത് ശർമ്മയും വീണ്ടും നിരാശപ്പെടുത്തി.

കോഹ്‌ലി സ്ഥിരമായി സമാന രീതിയിൽ പുറത്തായിട്ടും പാഠങ്ങൾ പഠിക്കാത്തതിൽ ആരാധകരും അസ്വസ്ഥരാണ്. “നിതീഷ് കുമാർ റെഡ്ഡിയെ ബാറ്റിംഗ് സ്ലോട്ടിൽ നാലാം സ്ഥാനത്തേക്ക് ഉയർത്താനും വിരാട് കോഹ്‌ലി റൺസ് നേടാത്തതിനാൽ അഞ്ചാം നമ്പറിലേക്ക് ഇറക്കാനുമുള്ള സമയമാണിത്. സമാനമായ രീതിയിലാണ് അദ്ദേഹം പുറത്താകുന്നത്.” ബാസിത് അലി പറഞ്ഞു.

“നിങ്ങൾക്ക് സംഭാവന ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, ലോവർ ഓർഡറിലേക്ക് മാറുക. രോഹിത് ശർമ്മ അത് ചെയ്തു, പക്ഷേ ആരും വിരാട് കോഹ്‌ലിയെക്കുറിച്ച് ചിന്തിക്കുന്നില്ല, കാരണം എല്ലാവരും അവനെ ഭയപ്പെടുന്നു, ”അദ്ദേഹം പറഞ്ഞു.

മെൽബണിൽ നടന്ന ബോക്‌സിംഗ് ഡേ ടെസ്റ്റിൻ്റെ ആദ്യ ഇന്നിംഗ്‌സിലാണ് റെഡ്ഡി തൻ്റെ കന്നി ടെസ്റ്റ് സെഞ്ച്വറി നേടിയത്. ഏഴ് ഇന്നിംഗ്‌സുകളിൽ നിന്ന് 49 ശരാശരിയിൽ 294 റൺസാണ് അദ്ദേഹം നേടിയത്. ഏഴ് ഇന്നിംഗ്‌സുകളിൽ നിന്ന് 167 റൺസാണ് കോഹ്‌ലിയുടെ സമ്പാദ്യം.

Latest Stories

ഒരു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യം; ഹണി റോസിന്റെ പരാതിയില്‍ കടുത്ത വകുപ്പ് ചുമത്തി; പോസ്റ്റിന് അശ്ലീല കമന്റിട്ട 27 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

'എന്റെ അറസ്റ്റിന്റെ ഭാഗമായി അനിഷ്ട സംഭവങ്ങളോ, ജനങ്ങളെ ബുദ്ദിമുട്ടിച്ചുള്ള പ്രതിഷേധ പരിപാടികളോ നടത്തരുത്'; ഡിഎംകെ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശവുമായി പിവി അന്‍വര്‍

പിവി അന്‍വര്‍ എംഎല്‍എ റിമാന്‍ഡില്‍; പുലര്‍ച്ചയോടെ തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചു

നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് തകര്‍ത്ത സംഭവം; പിവി അന്‍വര്‍ എംഎല്‍എ അറസ്റ്റില്‍

ഫോറസ്റ്റ് ഓഫീസ് തകര്‍ത്ത സംഭവം; പിവി അന്‍വറിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം; വീടിനുള്ളിലേക്ക് പൊലീസിനെ കടത്തിവിടാതെ അനുയായികള്‍

സൈബര്‍ ആക്രമണം, പൊലീസില്‍ പരാതി നല്‍കി ഹണി റോസ്

പുരാതന ലിപി വായിച്ച് വിശദീകരിക്കുന്നവര്‍ക്ക് പത്ത് ലക്ഷം യുഎസ് ഡോളര്‍; പ്രഖ്യാപനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി

പത്താംക്ലാസ് വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവം; അയല്‍വാസികളായ ദമ്പതികള്‍ അറസ്റ്റില്‍

കോണ്‍സ്റ്റാസുമായുള്ള വഴക്കിന് കോഹ്‌ലിയെ ശകാരിച്ച് ഡിവില്ലിയേഴ്സ്, ഒപ്പം നിലവിലെ പ്രധാന പ്രശ്‌നത്തിന് ഒരു പരിഹാരവും

മോദിയുടെ ടെലിപ്രോംപ്റ്റര്‍ ഡല്‍ഹിയില്‍ പണിമുടക്കിയോ?; പ്രസംഗത്തിനിടയില്‍ നിര്‍ത്തി 'പരുങ്ങല്‍'; ബിജെപിയെ പോലെ ഡല്‍ഹിയില്‍ മോദിയുടെ പ്രോംപ്റ്ററും പരാജയപ്പെട്ടെന്ന് ആപ്